ജസ്‌ലയോട് എന്നും ആദരവാണ്

0
868

വിമർശിച്ചതിന്റെ പേരിൽ ഫിറോസ് കുന്നുംപറമ്പിൽ എന്ന ‘നന്മമരം’ വേശ്യയെന്ന് വിളിച്ചു അധിക്ഷേപിച്ച ജെസ്‌ല മാടശ്ശേരി നിയമനടപടികളുമായി മുന്നോട്ടു പോകുകയാണ്. ജെസ്‌ലയെ കുറിച്ച് മാധ്യമപ്രവർത്തക സുനിത ദേവദാസ് എഴുതുന്നത് വായിക്കാം.

Sunitha Devadas എഴുതുന്നു
ജസ്‌ലയോട് എന്നും ആദരവാണ് … അവളൊരു കുട്ടിയാണ് എന്നതിൽ നിന്നാണ് അവളുടെ നിലപാടുകളോടുള്ള ആദരവ് ഉണ്ടാവുന്നത്. വളരെ ചെറിയ പെണ്കുട്ടിയായിട്ടും അവൾ ചെയ്യുന്ന പല കാര്യങ്ങളും അവളുടെ ഇരട്ടി പ്രായമുള്ളവർക്ക് പോലും ചെയ്യാൻ ചങ്കുറപ്പുണ്ടാവാത്ത കാര്യങ്ങളാണ്.
ജസ്‌ല ഉന്നതവിദ്യാഭ്യാസവും ജോലിയുമുള്ള പെൺകുട്ടിയാണ് അവൾ സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കുന്ന കരുത്തുള്ള സ്ത്രീയാണ്. മതത്തെ, വിശ്വാസത്തെ ഒക്കെ വിമര്ശനബുദ്ധിയോടെ നോക്കികാണുന്നവളാണ്. ഒരു കാര്യത്തിലും അവൾക്ക് അന്ധവിശ്വാസമില്ല. എല്ലാ കാര്യങ്ങളെയും അവൾ ചോദ്യം ചെയ്യുന്നു, നിരന്തരം നവീകരിക്കുന്നു. അവൾ എന്നുമെന്നും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയാണ്Image may contain: 1 person, smiling, child, close-up and outdoorസ്വന്തം കാലിൽ നിൽക്കുന്ന, രാഷ്ട്രീയം പറയുന്ന, സാമൂഹിക ഇടപെടലുകൾ നടത്തുന്ന, മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ പാർട്ടികളെയും ചോദ്യം ചെയ്യുന്ന എല്ലാ സ്ത്രീകളും ചിലർക്ക് വേശ്യയാണ്. ഇത്തരം സ്ത്രീകളുടെ കരുത്തിനെ അവർക്ക് ഭയമാണ്. അതിനാലാണ് അവർ വേശ്യയെന്ന് വിളിച്ചു തളർത്താൻ നോക്കുന്നത്. ഇത്തരം പെൺകുട്ടികൾ തീയിൽ കുരുത്തവരാണെന്നും കൊടും വെയിലിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിൽ നേടിയ തൊഴിൽ ചെയ്തു സ്വന്തം വരുമാനത്തിന്റെ ആത്മവിശ്വാസത്തിൽ തലയുയർത്തി നിൽക്കുന്നവരാണെന്നും ഇക്കൂട്ടർക്കറിയില്ല.
അദ്ധ്വാനത്തിന്റെ മഹത്വം ഇവർക്ക് അറിയില്ല.

ഒരു സ്ത്രീ സ്വതന്ത്രയാവുന്നത് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാവുമ്പോഴാണ് എന്നാണ് എന്റെ വിശ്വാസം. ജസ്‌ല അത് നേടിയവളാണ്. അവളെ ഇനി പൂട്ടിയിടാൻ ആർക്കും കഴിയില്ല. ജസ്‌ല സ്വന്തമാക്കിയ വിദ്യാഭ്യാസത്തിന്റെ, വിവരത്തിന്റെ, അറിവിന്റെ , നിലപാടിന്റെ നീലാകാശത്തോടും ജസ്‍ലയോടും എന്നും സ്നേഹം, ആദരവ്, അഭിമാനം .

ജസ്‌ല Jazla Madasseri നീയാണ് ശരി … നിന്നോടൊപ്പം.