Uncategorized
പോൺ ഇൻഡസ്ട്രിയിൽ നിന്നും സിനിമാമേഖലയിലെത്തിയ സണ്ണി ലിയോണിന് ഇന്ന് ജന്മദിനം

ലോക പുരുഷന്മാരുടെ സിരകളെ ത്രസിപ്പിച്ച താരമാണ് സണ്ണി ലിയോൺ. ഇന്ന് സണ്ണിയുടെ 41-ാപിറന്നാൾ. പോൺ ഇൻഡസ്ട്രിയിൽ നിന്നും ഒരു രാജ്യത്തിൻറെ മുഖ്യധാരാ സിനിമാ ഇന്ഡസ്ട്രിയിലേക്കു എത്തിയ താരങ്ങൾ സണ്ണി ലിയോൺ അല്ലാതെ ആരുംതന്നെ അങ്ങനെ ഉണ്ടാകില്ല എന്ന് തന്നെ പറയാം . അതും ഇന്ത്യ പോലൊരു യാഥാസ്ഥിതിക സ്വഭാവമുള്ള സമൂഹത്തിന്റെ സിനിമാ മേഖല. സണ്ണി ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലേക്കും ചുവടുവയ്ക്കുകയാണ്. ഒരിക്കൽ താരം കൊച്ചിയിൽ വന്നപ്പോഴത്തെ അവസ്ഥ മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തതാണ്. കേരളം പോലൊരു സ്ഥലത്തും സണ്ണിക്ക് എത്രമാത്രം ആരാധകരുണ്ട് എന്ന് തെളിയിക്കുന്ന ജനക്കൂട്ടമായിരുന്നു.
കരന്‍ജിത്ത് കൗര്‍ എന്നായിരുന്നു സണ്ണിയുടെ യഥാർത്ഥ പേര്. കാനഡയിൽ ഒരു സിക്ക് കുടുംബത്തിൽ ജനിച്ച സണ്ണി പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. അവിടെയാണ് തരാം തന്റെ പ്രൊഫഷൻ ആയി പോൺ മേഖല തിരഞ്ഞെടുത്തത്. ഒരുപാട് വെല്ലുവിളികൾ നേരിട്ടാണ് സണ്ണി ജീവിതത്തിൽ മുന്നേറിയത്. താൻ സഞ്ചരിച്ച വഴികള്‍ അച്ഛന്റെയും അമ്മയുടെയും ആഗ്രഹത്തിന് എതിരായിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. ‘കരന്‍ജിത്ത് കൗര്‍- ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന സീരീസിലുടെ സണ്ണി ലിയോണ്‍ ലോകത്തോട് സംസാരിച്ചു.
2011 ജനുവരിയിൽ സണ്ണി ലിയോണ്‍ ഡാനിയല്‍ വെബ്ബറിനെ വിവാഹം കഴിച്ചു. 2017 ജൂലൈയില്‍ ഇരുവരും നിഷയെ ദത്തെടുത്തു. 2018-ല്‍ വാടകഗര്‍ഭധാരണത്തിലൂടെ അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നീ ഇരട്ടക്കുഞ്ഞുങ്ങളും പിറന്നു. നാല്പത്തി ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന സണ്ണി ലിയോൺ ആരാധകരുടെ സ്നേഹപൂർവമുള്ള ജന്മദിനാശംസകളിൽ സന്തോഷവതിയാണ്.
690 total views, 6 views today