കരഞ്ജിത്ത് കൗർ വോഹൃ എന്ന സണ്ണി ലിയോണി 1981 മെയ് 13 നാണ് ജനിച്ചത്. മുൻ നീലച്ചിത്രഅഭിനേത്രിയും, മോഡലുമായ സണ്ണി ലിയോണി ഇപ്പോൾ ഇന്ത്യൻ സിനിമ രംഗത്തും നിറ സാന്നിധ്യമാണ്. മുൻകാലങ്ങളിൽ ചില പ്രായപൂർത്തി ആയവർക്ക് വേണ്ടി മാത്രമുള്ള ‘A’ സർട്ടിഫിക്കറ്റുള്ള നീലചിത്രങ്ങളിൽ നായികയായി അഭിനയിച്ച സണ്ണി ലിയോണി അമേരിക്കൻ പൗരത്വം ഉള്ള ഇന്ത്യൻ വംശജയാണ്. കേരൻ മൽഹോത്ര എന്ന പേരിലും ഇവർ ചില വേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പെന്ത്ഹൗസ് മാഗസിന് 2003-ൽ സണ്ണി ലിയോണിയെ പെന്തോൻ പെറ്റ്സ് ഓഫ് ഇയറായി തിരഞ്ഞെടുത്തിരുന്നു. മികച്ച പോൺ സ്റ്റാറിനുള്ള (മികച്ച നീലച്ചിത്ര നായിക പരുസ്കാരം) പല പുരസ്‌ക്കാരങ്ങളും അവർ നേടിയിട്ടുണ്ട്. 2010 ൽ 12 പ്രധാന പ്രായപൂർത്തി ആയവർക്ക് വേണ്ടിയുള്ള നീലച്ചിത്ര അഭിനേതാക്കളിൽ നിന്ന് തിരഞ്ഞെടുത്ത സണ്ണി ലിയോണി വിവിഡ് എന്റർടൈമിന്റെ അഭിനേത്രിയായി കരാർ വ്യവസ്ഥയിൽ പ്രവർത്തിച്ചിട്ടുണ്ട്.

   സണ്ണി ലിയോണി സ്വതന്ത്രയായി അനേകം പരിപാടികളിലും, വേദികളിലും, സിനിമകളിലും, ടെലിവിഷൻ പരിപാടികളിലും നിറസാനിധ്യം അറിയിച്ചിട്ടുണ്ട്. 2005ൽ തന്റെ പ്രവർത്തനത്തിലൂടെ അഭിനയ രംഗത്ത് മുഖ്യധാരയിലെത്തി. അതിലൂടെ MTV ഇന്ത്യയുടെ റെഡ് കാർപ്പെറ്റ് റിപ്പോർട്ടിലും ഇവർ ഇടം നേടി. 2011 ൽ ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിൽകൂടി ഇന്ത്യൻ റിയാലിറ്റി ഷോയിലും തുടർന്ന് ഇന്ത്യൻ സിനിമ രംഗത്തും എത്തി. സ്പ്ലിറ്റ് വില്ല എന്ന റിയാറ്റിഷോയുടെ അവതാരകയായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.

പൂജ ബട്ടിന്റെ ജിസം-2 എന്ന പ്രായപൂർത്തി ആയവർക്ക് വേണ്ടി മാത്രമുള്ള ത്രില്ലർ സിനിമയിലൂടെ 2012ൽ ഇവർ ബോളിവുഡിൽ തന്റെ അരങ്ങേറ്റം നടത്തി. പിന്നീട് 2013 ൽ ജാക്‌പോട്ട്, 2014 ൽ റാങ്കിനി എം.എം.എസ്-2, 2015 ൽ ഏക് പെഹലി ലീല എന്നീ സൂപ്പർ ചിത്രങ്ങൾ 4 വർഷം കൊണ്ട് ഇന്ത്യൻ സിനിമ രംഗത്ത് ചരിത്രങ്ങളെഴുതി.സിനിമ എന്ന മഹ സമൂദ്രത്തിന് പുറമേ തന്റെ ഔദ്യോഗിക ജീവിതം ചില സാമൂഹിക പ്രവർത്തനത്തിനും മാറ്റിവെച്ചു. ലോസ് ആഞ്ചലോസിൽ നടത്തിയ റോക്-അൻ-റോൾ എന്ന പരിപാടിയിൽക്കൂടെ സമാഹരിച്ച പണം അമേരിക്കൻ ക്യാൻസർ സൊസൈറ്റിക്ക് കൈമാറി. അതിന് പുറമേ വളർത്ത് മൃഗത്തെ പരിപാലിക്കുന്ന ക്യാമ്പൈനും മറ്റും നേതൃത്വവും നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

2011 ൽ സണ്ണി ലിയോണി സംഗീതഞ്ജനായ ഡേവിഡ് വെബ്ബറെ വിവാഹം കഴിച്ചു..2017-ൽ ഈ ദമ്പതികൾ ഒരു കുട്ടിയെ ദത്തെടുത്തു.നിഷ എന്നാണ് ആ കുട്ടിയുടെ പേര്. ഇൻഡോ-കനേഡിയൻ പ്രായപൂർത്തി ആയവർക്ക് വേണ്ടി മാത്രമുള്ള ചിത്രങ്ങളിലെ നായികയും ബോളിവുഡ് നായികയും, ബിസിനസ്സുകാരിയും ഇന്ത്യ, കാനഡ, വടക്കേ അമേരിക്ക എന്നീ രാജ്യങ്ങളിലെ മോഡലുമാണ്. പൂജാ ഭട് സംവിധാനം ചെയ്ത ലൈംഗിക ത്രില്ലർ ചിത്രമായ ജിസം-2 വിലൂടെ ബോളിവുഡ് സിനിമയിൽ രംഗപ്രവേശം ചെയ്തു.

സിക്ക് പഞ്ചാബി മാതാപിതാക്കൾക്ക് 1981 മേയ് 13നു കാനഡയിലെ ഒൻടേറിയോ പ്രവിശ്യയിലെ സാർണിയ എന്ന പട്ടണത്തിൽ ജനിച്ചു. അച്ഛൻ തിബറ്റിൽ ജനിച്ച് ഡൽഹിയിൽ വളർന്ന ആളായിരുന്നു. അമ്മ ഹിമാചൽ പ്രദേശിലെ സിറാമൗർ ജില്ലയിൽ നിന്നുമുള്ള വനിതയായിരുന്നു. സണ്ണി ലിയോണിന്റെ അമ്മ 2008 ൽ മരണപ്പെട്ടു. ചെറുപ്പത്തിൽ കായികവിനോദങ്ങളിൽ ഏർപ്പെട്ടിരുന്ന സണ്ണി ലിയോണിന്റെ ഇഷ്ട കായിക ഇനം ഹോക്കി ആയിരുന്നു. ആൺ കുട്ടികളുമൊത്ത് ഹോക്കി കളിക്കുന്നതായിരുന്നു ഇഷ്ട വിനോദം. ഇവർ സ്വയം ഞാൻ ഒരു ആൺകുട്ടിയാണെന്ന് സങ്കൽപിച്ച് പെരുമാറുന്ന പ്രകൃതക്കാരിയായിരുന്നു. സ്വയം വർണ്ണിച്ചിരുന്നത് താനൊരു ‘ ‘ ‘tomboy’ ‘ ‘ ആണ് എന്നാണ്. സ്വന്തം ലിംഗഭേദം അഥവാ ജൻഡർ തീരുമാനിക്കുന്നതിലും അവർ നിലപാട് എടുത്തിരുന്നു.

സിക്ക് കുടുംബത്തിലായിരുന്നുവെങ്കിലും മാതാപിതാക്കൾ സണ്ണി ലിയോണിനെ സഭ നടത്തിപ്പോന്ന കത്തോലിക് സ്‌കൂളിൽ പഠിക്കാൻ വിട്ടു. മകളെ സ്വന്തം കാര്യങ്ങളിൽ സ്വതന്ത്രമായി തീരുമാനമെടുക്കാൻ മാതാപിതാക്കൾ അനുവദിച്ചിരുന്നു. 11 വയസുള്ളപ്പോഴേ ആദ്യ ചുംബനം നടത്തി. സ്‌കൂൾ ജീവിത കാലഘട്ടത്തിൽ മറ്റൊരു സ്‌കൂളിലെ ബാസ്‌കറ്റ്‌ബോൾ കളിക്കാരനുമായി 16ആം വയസ്സിൽ ആദ്യ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. 18 ആം വയസ്സിൽ താൻ ലിംഗലൈംഗിക ന്യൂനപക്ഷങ്ങളിൾപ്പെട്ട (LGBTIQ) ബൈസെക്ഷ്വൽ(B) ആണെന്ന് സണ്ണി ലിയോണി തിരിച്ചറിയുകയും ചെയ്തു.

പ്രായപൂർത്തി ആയവർക്ക് വേണ്ടിയുള്ള ചിത്രങ്ങളിൽ അഭിനയിക്കുന്നതിനു മുമ്പേ, ജെർമ്മൻ ബേക്കറിയായ ജെഫി ലൂബിലും, പിന്നീട് ടാക്‌സ് & റിട്ടയർമെന്റ് സംരംഭത്തിലും സേവനം അനുഷ്ഠിച്ചു. സണ്ണി ലിയോണി പഠിച്ച പ്രൊഫഷൻ നേഴ്‌സിങ്ങ് ആയിരുന്നു. പ്രായപൂർത്തി ആയ ശേഷം തന്റെ സിനിമാ ലോകത്തേക്കുള്ള പ്രവേശനത്തോടെയാണ് സണ്ണി ലിയോണി എന്ന നാമം തിരഞ്ഞെടുക്കുന്നത്. അവർ സ്വയം പറയുന്നു സണ്ണി എന്നത് തന്റെ സ്വന്തം പേരാണ്. ലിയോണി എന്നത്, അമേരിക്കയിലെ ന്യൂയോർക്കിൽ ജീവിച്ചിരുന്ന മാഗസിൻ പബ്ലീഷർ ബോം ഗുസിയോൺ എന്ന ആളിൽ നിന്ന് കടം എടുത്തതാണ്. ബോം ഗുസിയോൺ പെന്ത്ഹൗസ് മാഗസിന്റെ ഉടമയാണ്. പെന്റ് ഹൌസിനു വേണ്ടി ആദ്യകാല ഫോട്ടോയ്ക്ക് പോസ് ചെയ്ത സണ്ണി ലിയോണി വളരെ പെട്ടെന്ന് തന്നെ മുൻനിര മോടലിങ്ങ് മാഗസിനുകളിൽ ഇടം നേടി.

2003 ൽ പെന്ത്ഹൗസ് മാഗസിൻ ‘ ‘ ‘പെന്തൗസ് പെറ്റ് ഓഫ് ദ ഇയർ’ ‘ ‘ ആയി സണ്ണി ലിയോണിനെ പ്രഖ്യാപിച്ചു. തുടർന്ന് 2005 ൽ ആദം ആന്റ് ഈവ് തങ്ങളുടെ വെസ്റ്റ് കോസ്റ്റിന്റെ ഇന്റർനെറ്റ് വില്പന പ്രതിനിധിയായും നിയമിച്ചു.

ഇതെ സമയം 3 വർഷത്തെ കരാറിൽ വിവിഡ് ഓന്റർടൈമെന്റുമായി കരാറിൽ ഒപ്പിട്ടു. കരാർ അടിസ്ഥാനത്തിൽ സ്വവർഗാനുരാഗിയായ സ്ത്രീയായി അഭിനയിക്കലായിരുന്നു തൊഴിൽ. പ്രായപൂർത്തി ആയവർക്ക് വേണ്ടിയുള്ള ചലച്ചിത്ര നിർമ്മാണ രംഗത്തെ പുതിയ മാറ്റത്തിനായിരുന്നു ആ കരാർ സാക്ഷ്യം വഹിച്ചത്. 2005 ൽ പുറത്ത് വന്ന ആദ്യ ചിത്രത്തിൽ ഇവരുടെ പേര് എഴുതികാണിച്ചത് സണ്ണി എന്ന് ആയിരുന്നു. Virtual Vivid Girl Sunny Leone എന്ന രണ്ടാമത്തെ സിനിമയോടെയാണ് ലിയോണി എന്ന് പേരിനൊപ്പം വന്നത്. പിന്നീട് ഏകാംഗ അഭിനയത്തിൽ നിന്ന് വഴിമാറി The Female Gardner എന്ന ചിത്രത്തിലടെ മികല്യ മെണ്ടസ്സും, ഡേസി മേരിയും ഒപ്പം ചേർന്ന് അഭിനയിച്ചു.

അവസാനമായി വിവിഡ് എന്റർടൈമെന്റുമായി ചേർന്ന് സണ്ണി ലിയോണി രണ്ട് ചിത്രങ്ങൾക്കൂടി പുറത്തിറക്കി. ആദ്യത്തെ ചിത്രം ബ്രസീലിൽ ചിത്രികരിച്ച Sunny in Brazil ഉം മോണിക്ക് അലക്‌സാണ്ടറും ബ്രിയ ലെയ്‌നും ചേർന്ന് അഭിനയിച്ച The Sunny Experiment ഉം ആയിരുന്നു ചിത്രങ്ങൾ. 2007 ഓക്ടോബർ, ഡിസംബർ മാസത്തിൽ ചിത്രങ്ങൾ പ്രദർശനത്തിനെത്തി.

പിന്നീടും സണ്ണി ലിയോണി വിവിഡുമായി ചേർന്ന് ആറ് ചിത്രങ്ങൾ പുറത്തിറക്കാൻ 2007 ൽ കരാറിലെത്തി. ആദ്യമായി സണ്ണി ലിയോണി ഒരു പുരുഷനൊപ്പം ക്യാമറയ്ക്ക് മുമ്പിലെത്താനും ആ കരാറിലൂടെ തിരുമാനമായി. മാറ്റ് ഇറിക്‌സൺ ആയിരുന്നു നായകനായി എത്തിയത്. മാറിടം മുഴുപ്പിക്കാൻ ശസ്ത്രക്രീയക്ക് എത്തുന്ന വനിതയായിട്ടായിരുന്നു സണ്ണി ലിയോണി ആ ചിത്രത്തിൽ അഭിനയിച്ചത്. ആ ചിത്രത്തിന്റെ പേര് Sunny Loves Matt എന്നായിരുന്നു. ആ ചിത്രത്തിലെ അഭിനയത്തിലൂടെ 2009ലെ AVN ബെസ്റ്റ് അഭിനയത്രി അവാർഡിന് അർഹയായി. 2008 ഒക്ടോബറിൽ പുറത്തിറങ്ങിയ The Other Side of Sunny ആണ് സണ്ണി ലിയോണി മാറ്റ് ഇറിക്‌സൺ കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ അവസാന ചിത്രം.

2009 ആഗസ്റ്റിൽ സണ്ണി ലിയോണി സ്വന്തം സ്റ്റുഡിയോ തുറന്നു. ജീവിത പങ്കാളിയായ ഡാനിയേൽ വെബ്ബറുമായി ചേർന്നായിന്നു സംരംഭം തുടങ്ങിയത്. പുതിയ സ്റ്റുഡിയോയുടെ പോരായി കണ്ടെത്തിയത് സൺലൂസ്റ്റ് പിച്ചേഴ്‌സ് എന്ന് ആയിരുന്നു. പിന്നീട് സണ്ണി ലിയോണി കഥ എഴുതി, സംവിധാനം ചെയ്ത പ്രായപൂർത്തി ആയവർക്ക് വേണ്ടിയുള്ള ചിത്രങ്ങൾ വിവിഡ് എന്റർടൈമെന്റ് വിതരണം ചെയ്യാൻ തുടങ്ങി. The Dark Side of the Sun എന്ന സ്വന്തമായി നിർമ്മിച്ച ആദ്യ ചിത്രം 2009 ൽ ലാസ് വികാസിലെ ഇറോട്ടിക്ക് ഹെറിറ്റേജ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു. ആദ്യ ചിത്രത്തിലെ വിജയം ഉൾക്കൊണ്ട് അതെ വർഷം 2009 ജൂണിൽ Sunny Slumber Party എന്ന ചിത്രം നിർമ്മിച്ചു. എന്നാൽ ചിത്രം പ്രദർശനത്തിന് എത്തിയത് 2009 സെപ്റ്റമബറിൽ ആയിരുന്നു. ശേഷം പുറത്തിറങ്ങിയ Gia Portrait of a Porn Star (2010), Roleplay (2011), Goddess (2012) എന്നി ചിത്രങ്ങൾ പുതിയ ചരിത്രം തന്നെ സൃഷ്ടിച്ചു. ഈ മൂന്ന് ചിത്രങ്ങളും ഗുദത്തിലൂടെയുള്ള ലൈംഗിക സംഭോഗത്തിന് ആയിരുന്നു പ്രധാന്യം നൽകിയിരുന്നത്.

സണ്ണി ലിയോൺ ഇന്ത്യയിലും ലോകത്തും അറിയപ്പെടുന്ന വ്യക്തിത്വമാണ്. അവളുടെ സൗന്ദര്യത്തെയും ജീവിതത്തോടുള്ള സമീപനത്തെയും ഇന്ത്യക്കാർ ആരാധിക്കുന്നു. ബിഗ് ബോസ് – ഇന്ത്യൻ റിയാലിറ്റി ഷോയിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം, ഏതാനും ആഴ്ചകൾക്കുള്ളിൽ അവർ യുവാക്കൾക്കിടയിൽ ജനപ്രിയമായി. ഒരു നടിയെന്ന നിലയിൽ ബോളിവുഡിലെ അവളുടെ പങ്കാളിത്തം അവളെ അടുത്ത ആഗോള സെലിബ്രിറ്റിയാക്കി. സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ഫോട്ടോകൾ .

    

 

***

You May Also Like

ജ്യോതികയെ പോലെ നാഗവല്ലിയായി ആരാധകരുടെ ഹൃദയത്തിൽ കങ്കണയും ഇടം നേടുമോ?

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി പി.വാസു സംവിധാനം ചെയ്ത ചന്ദ്രമുഖി 2005-ൽ റിലീസ് ചെയ്ത് 200 ദിവസത്തിലധികം…

ഇന്നത്തെ ഒരു സൂപ്പർസ്റ്റാറിന്റെ പിതാവിനെയാണ് ജോണിയും പറവൂർ ഭരതനും ചേർന്ന് ആക്രമിക്കുന്നത്

Sunil Kumar കടപ്പാട് :m3db ഇന്നത്തെ ഒരു സൂപ്പർസ്റ്റാറിന്റെ പിതാവിനെയാണ് ജോണിയും പറവൂർ ഭരതനും ചേർന്ന്…

എൻറെ കണ്ണുകളിലെ തിളക്കം കാണുന്നില്ലേ? അത് ഞാൻ നിത്യവും സ്വപ്നം കാണുന്നത് കൊണ്ടാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ടും ആയി അഹാന.

മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിൽ ഒരാളാണ് അഹാന കൃഷ്ണ

ഇത് റോക്കിയുടെ കഥ, സോറി കെജിഎഫ് അല്ല.. മറ്റൊരു റോക്കിയുടെ കഥ

Rocky 2021/tamil പേര് കേൾക്കുമ്പോൾ ആരും ഒന്ന് ശ്രദ്ധിച്ചു പോകും, റോക്കി ഭായി അത്രക്ക് അങ്ങ്…