കോഴിക്കോട് മെഗാ ഫാഷൻ ഷോയിൽ വേദിയിൽ സണ്ണി ലിയോൺ പങ്കെടുക്കുമെന്ന് പ്രചാരണം, സംഘർഷം, പരിപാടി നിർത്തിവെപ്പിച്ചു

മെഗാ ഫാഷൻ ഷോയിൽ സണ്ണി ലിയോൺ ഉൾപ്പെടെയുള്ള സിനിമാ താരങ്ങൾ എത്തുമെന്ന് പരസ്യം നൽകിയതിന് പിന്നാലെ വാക്ക് തർക്കം. നൂറോളം പോലീസുകാർ എത്തി പരിപാടി തടഞ്ഞ് സംഘാടകനെ കസ്റ്റഡിയിലെടുത്തു സരോവരത്തെ കാലിക്കട്ട് ട്രേഡ് സെന്ററിൽ നടന്ന പരിപാടിക്കിടെയാണ് അനിഷ്ട സംഭവങ്ങൾ. പങ്കെടുക്കാൻ വന്നവരും സംഘാടകരും തമ്മിൽ തുടങ്ങിയ തർക്കം പിന്നീട് വലിയ പ്രതിഷേധത്തിലും പോലീസ് ഇടപെടലിലും കലാശിക്കുകയായിരുന്നു.

വാക്കേറ്റം സംഘർഷത്തിലേക്കു നീങ്ങിയതോടെ പരിപാടി നിർത്തിവെക്കാൻ പോലീസ് നിർദേശം നൽകി. സംഘാടകരെ ഉൾപ്പെടെ വേദിയിൽനിന്നു പുറത്താക്കി. പ്രധാന സംഘാടകനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രശോഭ് രാജ് എന്നയാളെയാണ് നടക്കാവ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസൈനർ ഷോയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മന്ത്രി ജെ ചിഞ്ചുറാണിയും സണ്ണി ലിയോൺ ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും ചടങ്ങിന് ആശംസകൾ അറിയിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഫാഷൻ മേഖലയിൽ മുൻ പരിചയമില്ലാത്ത കുട്ടികൾക്ക് പോലും പരിപാടിയിൽ പങ്കെടുക്കാമെന്ന തരത്തിലായിരുന്നു പ്രചാരണം. ഒരു കുട്ടിക്ക് 6000 രൂപയോളം ചെലവ് വരുമെന്ന് സംഘാടകർ അറിയിച്ചതായി പോലീസ് വ്യക്തമാക്കി.

‘ഫാഷൻ റേയ്‌സ് – വിൻ യുവർ പാഷൻ’ എന്ന പേരിൽ ഡിസൈനർ ഷോയും ‘ഗോൾഡൻ റീൽസ് ഫിലിം അവർഡ്‌സ് എന്ന പേരിലുമായിരുന്നു മൂന്നുദിവസത്തെ പരിപാടി. ഇതിന്റെ രണ്ടാംദിനമായിരുന്നു ഇന്നലെ. ആദ്യദിനം തന്നെ സംഘാടനത്തെച്ചൊല്ലി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് മത്സരാർഥികൾ പറയുന്നത്. കഴിഞ്ഞ ഏപ്രിൽമുതൽ തന്നെ പരിപാടിക്കായി സോഷ്യൽ മീഡിയിയയിൽ ഉൾപ്പെടെ വൻ പ്രചാരണം നൽകിയിരുന്നു. ഫാഷൻ രംഗത്തു മുൻപരിചയമില്ലാത്തവർക്കും പങ്കെടുക്കാം എന്ന രീതിയിലായിരുന്നു പ്രചാരണം.

പങ്കെടുക്കുന്ന ഒരാൾക്ക് ആറായിരം രൂപയോളം ചെലവുവരുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. കുട്ടികൾക്കായി പ്രത്യേകവിഭാഗം മത്സരം ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. രജിസ്റ്റർ ചെയ്യുന്നവർ പണം മുൻകൂറായി നൽകണം. മത്സരത്തിനുവേണ്ട വസ്ത്രങ്ങൾക്കു പുറമേ പ്രമുഖ ചലച്ചിത്രതാരങ്ങളും ഫാഷൻ വിദഗ്ധരും കാറ്റ് വാക് പരിശീലനവും മറ്റും നൽകുമെന്നും സംഘാടകർ വാഗ്ദാനം നൽകിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് പണം നൽകി പരിപാടിയിൽ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ പറഞ്ഞകാര്യങ്ങളിൽ മിക്കതും നടപ്പായില്ലെന്നാണ് മത്സരാർഥികളുടെ പരാതി.

കോഴിക്കോട് മൂന്ന് ദിവസമായി പരിപാടികൾ നടന്നു. പങ്കെടുക്കുന്നവരോട് ഒരു ദിവസം മുമ്പേ എത്തണമെന്ന് സംഘാടകർ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 764 കുടുംബങ്ങൾ കോഴിക്കോട്ട് എത്തിയിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ട്രേഡ് സെന്ററിൽ കുട്ടികൾക്ക് ക്യാറ്റ് വാക്ക് പരിശീലനം നൽകുമെന്നും സിനിമാ താരങ്ങൾ, പ്രമുഖ ഡിസൈനർമാർ എന്നിവർക്ക് പരിശീലനം നൽകുമെന്നും അറിയിച്ചു. എന്നാൽ, മുൻനിര ഡിസൈനർമാരില്ല, തങ്ങളുടെ കുട്ടികൾക്ക് നൽകിയ വസ്ത്രങ്ങൾ ഗുണനിലവാരം കുറഞ്ഞതാണെന്നും രക്ഷിതാക്കൾ ആരോപിച്ചു.

ഇതേച്ചൊല്ലിയാണ് ഷോയിൽ പങ്കെടുക്കാൻ എത്തിയവർ ഇന്നലെ പ്രതിഷേധം തുടങ്ങിയത്. കുട്ടികൾക്ക് റാംപ് വാക്കിന് അവസരം നൽകിയില്ല, നിലവാരം കുറഞ്ഞ മെമന്റോകൾ നൽകി തുടങ്ങിയ പരാതികളും ഉന്നയിക്കപ്പെട്ടു. പ്രതിഷേധക്കാരെ ബൗൺസർമാർ തടയാൻ ശ്രമിച്ചതോടെ പ്രശ്‌നം വഷളായി. സംഘർഷം കനത്തതോടെ നടക്കാവ് പോലീസും സ്ഥലത്തെത്തി. പ്രതിഷേധക്കാർക്ക് പറയാനുള്ളതെല്ലാം കേട്ട ശേഷം പോലീസ് ഇടപെട്ട് ഫാഷൻ ഷോ നിർത്തിവെപ്പിച്ചു.പരിപാടിക്ക് പോലീസിന്റെതുൾപ്പെടെ മതിയായ അനുമതികൾ ഇല്ലായിരുന്നുവെന്നാണ് വിവരം.

You May Also Like

ഓരോ സീനും ശരിക്കും കാഴ്ചക്കാരെ മുൾമുനയിൽ നിർത്തുന്നുണ്ട്

Gireesh Kunnummal “ഇനി ഉത്തരം” സിനിമയുടെ ആദ്യപ്രദർശനം രാവിലെ തന്നെ കാണാൻ സാധിച്ചു. കണ്ട ചിത്രങ്ങളിൽ…

ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനായ ശങ്കറും തലയും ഒന്നിക്കുന്നു

തമിഴ് സിനിമയിലെ ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ശങ്കർ ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന ചിത്രങ്ങളാണ് ‘ഇന്ത്യൻ’ രണ്ടാം ഭാഗവും മൂന്നാം ഭാഗവും. ഇതോടൊപ്പം തന്നെ തെലുങ്കിലെ രാംചരണിനെ നായകനാക്കി ‘Game Changer’ എന്ന ചിത്രവും ശങ്കർ സംവിധാനം ചെയ്തു വരുന്നുണ്ട്

ചുവന്ന ചുരിദാറിൽ അതിമനോഹരിയായി നിമിഷ സജയൻ

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയൻ ചലച്ചിത്രരംഗത്ത് എത്തിയത്. ആ ചിത്രത്തിലെ വളരെ സ്വാഭാവികമായ…

പെരുമലയന്റെ കളിയാട്ടം കഴിഞ്ഞു ഇനി പെരുവണ്ണാന്റെ പെരുംകളിയാട്ടം

Vish Nu BalaKrishnan 26 വർഷം മുമ്പ് ആക്ഷൻ സിനിമകളിൽ സുരേഷ് ഗോപി തളച്ചിടപ്പെടുന്നു എന്ന്…