സണ്ണി ലിയോണിന്റെ ആദ്യ നായകൻ നിഷാന്ത് സാഗരോ ? ബോളിവുഡ് താരം സണ്ണി ലിയോൽ പോൺ സ്റ്റാർ ആകുന്നതിനു മുൻപ് അഭിനയിച്ച ‘പൈറേറ്സ് ബ്ലഡ്’ എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. 2008ല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയ ചിത്രം ഇതുവരെ തീയേറ്ററുകളില്‍ എത്താതിരുന്ന ചിത്രമാണ് നീണ്ട 12 വർഷങ്ങൾക്ക് ശേഷം ശേഷം ഡിവിഡി രൂപത്തിൽ പുറത്തിറങ്ങുന്നത്. സണ്ണി ലിയോണിനൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്ത ജയസൂര്യയുടെ സാഹസം വലിയ സംഭവമായിരുന്നു. എന്നാല്‍, അതിലും വലിയൊരു സംഭവമുണ്ട് മലയാളത്തിന് അവകാശപ്പെടാന്‍. ഒരു തുറന്ന പുസ്തകമായ സണ്ണിയുടെ കരിയറില്‍ അധികമൊന്നും അറിയപ്പെടാതെ പോയ ഈ അധ്യായം പൊടിതട്ടിയെടുത്തത് പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവാണ്. അന്നത്തെ നായികയെയും ഇരുപത്തിയഞ്ചു ദിവസങ്ങൾ നീണ്ട ചിത്രീകരണദിനങ്ങളും നല്ല ഓര്‍മയുണ്ട് നായകനായ നിഷാന്ത് സാഗറിന്. സണ്ണി ലിയോണിൻ്റെ ആദ്യ ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.
ഡിസ്ട്രിബ്യൂഷൻ തർക്കങ്ങളെ തുടർന്നാണ് ചിത്രത്തിൻ്റെ റിലീസ് മുടങ്ങിയത്. ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.കേരളത്തിലടക്കം ചിത്രത്തിൻ്റെ ഷൂട്ട് നടന്നിട്ടുണ്ട്. 2006–07 കാലഘട്ടത്തിലായിരുന്നു ചിത്രം സംഭവിച്ചത്. പൈറേറ്റ്സ് ഒാഫ് ബ്ലഡ് എന്ന ഈ സിനിമ സംവിധാനം ചെയ്തത് മാർക്ക് റാറ്ററിങ് എന്ന അമേരിക്കൻ സംവിധായകനാണ്.ഈ ചിത്രത്തിന് ശേഷമാണ് സണ്ണി ലിയോൺ പോൺ ഇൻഡസ്ട്രിയിൽ അറിയപ്പെടുന്ന താരമായി മാറിയത്.നിഷാന്ത് സാഗറിനൊപ്പം മലയാളത്തില്‍ നിന്നും പട്ടണം റഷീദ് ഉള്‍പ്പടെയുള്ള സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
**