ബോളിവുഡ് നടി സണ്ണി ലിയോൺ തന്റെ മഹത്തായ മനസ്സ് കാണിച്ചു. മുംബൈയിൽ നിന്നുള്ള കിരൺ മോർ എന്നയാൾ സണ്ണി ലിയോണിന്റെ വീട്ടിൽ ആണ് ജോലി ചെയ്യുന്നത്. അനുഷ്‌ക എന്ന 9 വയസ്സുള്ള ഒരു മകളുണ്ട്. എന്നാൽ, എട്ടാം തീയതി വൈകിട്ട് 7 മണിയോടെ മുംബൈയിലെ ജോഗേശ്വരി പ്രദേശത്ത് വച്ച് കുട്ടിയെ കാണാതായി . ഇതേതുടർന്ന് മാതാപിതാക്കള് പെണ് കുട്ടിക്കുവേണ്ടി എല്ലായിടത്തും അന്വേഷിച്ചു ..

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

മുംബൈയിലെ ജോഗേശ്വരി ഭാഗത്തുവെച്ച് ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ പേരുവിവരങ്ങളും ചിത്രവും സണ്ണി ലിയോണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ അന്വേഷിച്ച് കണ്ടെത്താത്തതിനാല്‍ മാതാപിതാക്കള്‍ ഭ്രാന്തുപിടിച്ച അവസ്ഥയിലാണെന്നാണ് സണ്ണി ലിയോണ്‍ ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പേരും ഫോണ്‍നമ്പറുകളും താരം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.കുട്ടിയെ കണ്ടെത്തുന്നവര്‍ മാതാപിതാക്കളേയോ തന്നെയോ വിവരമറിയിക്കണമെന്നാണ് സണ്ണി ആവശ്യപ്പെടുന്നത്. കുട്ടിയെ തിരിച്ചെത്തിക്കുന്നവര്‍ക്കും, കുട്ടിയേക്കുറിച്ചുള്ള എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്കും പണമായി ഉടനടി 11,000 രൂപ നല്‍കും. ഇതിനുപുറമേ തന്റെ കയ്യില്‍ നിന്ന് വ്യക്തിപരമായി 50,000 രൂപ കൂടി നല്‍കുമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

എല്ലാവരും കണ്ണുകള്‍ തുറന്ന് പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തണമെന്നും താരം ഇന്‍സ്റ്റഗ്രാമിലൂടെ അഭ്യര്‍ഥിച്ചു.ഇത് കണ്ട് സണ്ണിയുടെ ആരാധകർ പെൺകുട്ടിയെ രക്ഷിക്കണമെന്ന് ദൈവത്തോട് അപേക്ഷിച്ച് പോസ്റ്റിടുകയാണ്. പിന്നീട് കുട്ടിയെ കണ്ടെത്തുകയുണ്ടായി. നന്ദി പറയുകയും ചെയ്തു സണ്ണി
“ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചു! ദൈവം വളരെ വലിയവനാണ്! ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ !! മുംബൈ പൊലീസിന് വളരെയധികം നന്ദി . 24 മണിക്കൂറുകൾക്ക് ശേഷം അനുഷ്കയെ ഞങ്ങൾക്ക് തിരികെ ലഭിച്ചു, എന്റെ പോസ്റ്റ് ഷെയർ ചെയ്തവർക്കും അതിനു വേണ്ടി പ്രയത്നിച്ചവർക്കും നന്ദി എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി എല്ലാവരും.”.അനുരാഗ് കശ്യപിന്റെ കെന്നഡി എന്ന ചിത്രത്തിലാണ് സണ്ണി ലിയോൺ അവസാനമായി അഭിനയിച്ചത്.

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

You May Also Like

‘തല്ലുമാല’, ന്നാ താൻ കേസ് കൊട്’ എന്നിവ മലയാള സിനിമാ വ്യവസായത്തെ ഉയർത്തിയെന്ന് കെ വിജയകുമാർ

കോവിഡ് സാഹചര്യങ്ങൾ മാറിയതോടെയും ജനപ്രിയ ഫോർമാറ്റിൽ കൂടുതൽ ചിത്രങ്ങൾ എത്തിയതോടെയും തിയേറ്ററുകൾ നിറഞ്ഞു കവിയുകയാണ് .…

ഹിന്ദി സിനിമയിൽ നിന്നും നേരിട്ട അനുഭവങ്ങൾ വെളിപ്പെടുത്തി നടി. അതുകൊണ്ടാണ് ബോളിവുഡിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചത്.

നിരവധി ബോളിവുഡ് സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ഒട്ടനവധി നിരവധി ആരാധകരെ സൃഷ്ടിച്ചെടുത്ത താരമാണ് നഗ്രീസ് ഫകീരി. നിരവധി ഐറ്റം ഡാൻസ് ചെയ്തു കൊണ്ടും ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിന് ആയിട്ടുണ്ട്.

സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “ചാള്‍സ് എന്‍റര്‍പ്രൈസസ് ” എന്ന ചിത്രത്തിന്റെ സെക്കന്റ് പോസ്റ്റർ

“ചാള്‍സ് എന്‍റര്‍പ്രൈസസ് ” രണ്ടാമത്തെ പോസ്റ്റർ. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന…

മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ‘വൃഷഭ’യിൽ യോദ്ധാക്കളുടെ രാജകുമാരിയായി സഹ്‌റ എസ് ഖാൻ !

മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ‘വൃഷഭ’യിൽ യോദ്ധാക്കളുടെ രാജകുമാരിയായി സഹ്‌റ എസ് ഖാൻ ! മോഹൻലാലിനെ കേന്ദ്ര…