ഉദുമൽപ്പേട്ട കാറ്റാടിപ്പാടങ്ങൾ

32

Sunny Rajan

ഉദുമൽപ്പേട്ട കാറ്റാടിപ്പാടങ്ങൾ

തമിഴ് നാട്ടിലെ പൊള്ളാച്ചിയിൽ നിന്നും പഴനിയിലേക്ക് പോകുന്നവരുടെ പ്രത്യേക ആകർഷണമാണ് ഉദുമൽപ്പേട്ട മേഖലയിലെ കാറ്റാടിപ്പാടങ്ങൾ . പാലക്കാട് ചുരം വഴിയുള്ള കാറ്റിനെ ഉപയോഗിച്ച് ഇവ പ്രവർത്തിക്കുന്നു. ഈ വഴിയുള്ള കാറ്റിന്റെ ഗതിക്കനുസൃതമായാണ് കാറ്റാടികളുള്ളത്.

ഉടുമൽപ്പേട്ട, പല്ലടം, അന്തിയൂർ, കരൂർ മേഖലകളിലെ നിരവധി ഗ്രാമീണ പ്രദേശങ്ങളിലായി ഉദ്ദേശം 5300 ഓളം കാറ്റാടികളുണ്ട്. . ഇത് തമിഴ്നാട്ടിലെ ആകെ കാറ്റാടികളുടെ പകുതി എണ്ണമാണ്. ചുരം കാറ്റ് തെക്ക്-കിഴക്കുള്ള മൂന്നാർ മലനിര വരെ എത്തുന്നു. കാറ്റിന്റെ ഗതിപഥമായതിനാൽ ഈ മേഖല എന്നും ഇളംശീതൾ കാലാവസ്ഥയിലാണ്. 2004 മുതലാണ് ഇവിടം കാറ്റാടിപ്പാടങ്ങൾ വന്നത്. ആദ്യകാലം മുതൽ കോട്ടൺ സ്പിന്നിംഗ് മില്ലുകളുടെ കേന്ദ്രമാണ് ഉടുമൽപേട്ട. പച്ചക്കറിക്കൃഷിക്കും പ്രസിദ്ധമാണ്. തിരുനൽവേലി, തൂത്തുക്കുടി മേഖലകളിൽ സ്ഥലവ്യാപ്തി കുറഞ്ഞതോടെ കാറ്റാടിപ്പാടങ്ങൾ ഇവിടെ തേടിയെത്തി. മണിക്കൂറിൽ 18-22 KM വേഗതയാണ് കാറ്റിന് ഇവിടെയുള്ളത്. ജൂൺ മുതൽ ഒക്ടോബർ വരെ മഴ കാരണം കാറ്റിന്റെ വേഗത കുറയും.

Windmill | Windmill farm near Udumalpet. | Thangaraj Kumaravel ...അരയേക്കർ സ്ഥലം ഒരു കാറ്റാടി സ്ഥാപിക്കാൻ വേണം. 78 മീറ്ററാണ് ടവറിന്റെ സാധാരണ ഉയരം. ബ്ളേഡിന്റെ വീതി 40 മീറ്ററും. 250 Kw ശേഷിയുള്ള ടർബൈൻ മുകളിലുണ്ടാവും ഇതിന് മാത്രം സുമാർ 50 ടൺ കനമുണ്ടാവും. ആകെ നിർമ്മാണച്ചെലവ് ഒരു കോടി രൂപ വരും. 85% ബാങ്ക് വായ്പ ലഭിക്കും. ലഭിക്കുന്ന വൈദ്യുതി തമിഴ്നാട് സർക്കാർ പ്രത്യേക ഗ്രിഡ് വഴി യൂണിറ്റിന് 2.75 രൂപാ നിരക്കിലെടുക്കും. ആദ്യവർഷം തന്നെ 12-13 ലക്ഷം രൂപ വിറ്റുവരവ് ലഭിക്കും. അറ്റകുറ്റപ്പണി, കാവൽകൂലി, ഇൻഷൂറൻസ് വകയിൽ പ്രതിവർഷം 100000 രൂപ ചെലവുണ്ട്. 5-6 വർഷം കൊണ്ട് മുതൽ തിരിച്ചുപിടിക്കാം. ഒരു കാറ്റാടിയുടെ ആയുസ് 20 വർഷമാണ്. അടുത്ത കാലങ്ങളിൽ പാലക്കാട് ചുരം കാറ്റ് വേഗത കൂടിയതിനാൽ ഉൽപാദനം കൂടി കാറ്റാടി ഫാം ലാഭകരമാണെന്ന് റിപ്പോർട്ടുകളുണ്ട് . സ്ഥാപിക്കൽ, സർവ്വീസ് , റിപ്പയർ തുടങ്ങിയവക്കായി പ്രശസ്ത കമ്പനി കേന്ദ്രങ്ങൾ ഈ മേഖലയിൽ തുറന്നിട്ടുണ്ട്.