Sunoj Varkey

“ഓർമ്മയില്ലേ ഗുജറാത്ത്..
ഓർത്തു കളിച്ചോ ചെറ്റകളേ”

ഒരാൾക്കൂട്ടത്തിന്റെ ഭാഗമാവുമ്പോൾ അവരുടെ അടിസ്ഥാന ആശയം എങ്ങനെയാണ് മറനീക്കി പുറത്തേക്കു വരുന്നത് എന്നത് വ്യക്തമാക്കുന്നതാണ് സംഘികൾ ഇന്നലെ വിളിച്ച ഈ മുദ്രാവാക്യം. ഒരു മനുഷ്യനും അവർ പിന്തുടരുന്നതായ അടിസ്ഥാന ആശയത്തിൽ നിന്നും വ്യത്യസ്ഥമായ ഒരു സ്വത്വം ഉണ്ടാവുകയില്ല. നമ്മുടെ പരിചയത്തിലുള്ള സംഘികളിൽ ചിലരെപ്പറ്റിയെങ്കിലും അവർ ഇങ്ങനല്ല, സംഘിയാണെങ്കിലും നല്ലവനാണ്, സ്നേഹമുള്ള നല്ല കൂട്ടുകാരനാണ്, എത്രകാലമായി അടുത്തറിയുന്നവനാണ്, എന്നൊക്കെ കരുതുന്നവരുണ്ടാവും. അങ്ങനെയുള്ള നിഷ്കുക്കൾക്ക് വേണ്ടിക്കൂടിയാണാ മുദ്രാവാക്യം.
ഓർമ്മയില്ലേ ഗുജറാത്ത് .

ഓർമ്മയില്ലേ ഗുജറാത്തിലെ ബിൽക്കിസ് ബാനുവിനെ? ബിൽക്കീസ് ബാനുവിനെയും കുടുംബത്തെയും വഴിയിൽ തടഞ്ഞ് അതിലെ പുരുഷന്മാരെയെല്ലാം തുണ്ടുതുണ്ടായി വെട്ടിനുറുക്കി, സ്ത്രീകളെ ബലാൽസംഗം ചെയ്തശേഷം വെട്ടിയരിഞ്ഞ്, ഒരു പിഞ്ചു കുഞ്ഞിനെ അതിന്റെ കാലിൽ തൂക്കിയെടുത്ത് നിലത്തടിച്ച് തല ചിതറിച്ച് കൊന്നിട്ടു പോയ സംഘികൾ അവരുടെ അയൽക്കാരുൾപ്പെടെയുള്ളവരായിരുന്നു എന്ന് ബിൽക്കീസ് പിന്നീട് ഓർത്തെടുത്ത് പറയുന്നുണ്ട്. ഗർഭിണിയായ ബിൽക്കീസിനെ ബലാൽസംഗം ചെയ്യാൻ മുൻപിൽ നിന്നത് അവർ ചെറുപ്പം മുതൽ “ഭയ്യാ” എന്ന് വിളിച്ച് ഒപ്പം നടന്നിരുന്ന അയൽക്കാരനായിരുന്നത്രെ. എന്റെ കൂട്ടുകാരൻ ഭാവനയിൽ പോലും അങ്ങനൊന്നും ചെയ്യില്ലാന്ന് ബിൽക്കിസും വിചാരിച്ചിരുന്നു.

ഓർമ്മയില്ലേ ഗുജറാത്തിലെ എംപി ആയിരുന്ന ഇഹ്സാൻ ജാഫ്രിയെ? കലാപത്തിൽ പെട്ടവർ അഭയം തേടിയ ഇഹ്സാൻ ജാഫ്രിയുടെ വീടുവളഞ്ഞ സംഘി തീവ്രവാദികൾ ഒടുക്കം അദ്ദേഹത്തെ നഗ്നനാക്കി റോഡിലൂടെ വലിച്ചിഴച്ച് കയ്യും കാലും അവയവങ്ങളോരോന്നായി വെട്ടി മാറ്റി തീയിലിട്ട് കത്തിച്ച് കൊല്ലുകയായിരുന്നു. അക്രമത്തിൽ പങ്കെടുത്ത സംഘികൾ പലരും ഇഹ്സാൻ ജാഫ്രിയുടെ അയൽക്കാരായിരുന്നു.

ഇപ്പോ ഓർമ്മ വരുന്നില്ലേ ? സംഘി ഭീകരത അതിന്റെ എല്ലാ ദംഷ്ട്രകളും പുറത്തുകാട്ടി ആർത്തട്ടഹസിച്ച് പോർവിളി മുഴക്കുന്ന ഇക്കാലത്തും, ആ ആശയത്തിനെ പിൻപറ്റി നിൽക്കുന്നവർ എത്ര മൃദുരൂപിയാണെങ്കിലും അവരിലെല്ലാമുള്ളത് മുകളിൽ പറഞ്ഞ സ്വത്വമാണ്. ഒരു നിമിഷത്തിന്റെ ഒരവസരം ഒത്തുവന്നാൽ മതി അവരുടെ ഉള്ളിലെ ആ സ്വത്വം പുറത്തു ചാടാൻ. ബിൽക്കീസിനെ ബലാൽസംഗം ചെയ്ത, ജാഫ്രിയെ വെട്ടിനുറുക്കി കത്തിച്ച ആ യഥാർഥ വിശ്വരൂപത്തിലേക്ക് അവർക്ക് പരിണമിക്കാൻ.
മുദ്രാവാക്യം വിളിച്ച് പേടിപ്പിക്കുന്ന സംഘികളെ, നിങ്ങളിങ്ങനെ വിളിച്ചു കൂവണമെന്നില്ല. ഞങ്ങൾക്കെല്ലാം ഓർമ്മയുണ്ട്. ഒരിക്കലും മറക്കുകയുമില്ല.”

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.