Raghu Balan

Suntan (2016)
Country :Greece 🇬🇷

ഒരാളോട് അഭിനിവേശം തോന്നുന്നതും അതുപോലെ ഒരാളുടെ വൈകാരികത വെച്ച് കളിക്കുന്നതും വളരെ ഗുരുതരമായ രണ്ട് പ്രശ്നങ്ങൾ തന്നെയാണ്. ഇതിന്റെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് പറയാനാവില്ല. ഈയൊരു ചിത്രത്തിൽ ഈ പ്രശ്നങ്ങളെ അതിന്റെ ഗൗരവത്തിൽ അവതരിപ്പിച്ച പ്രത്യാഘാതങ്ങൾ എന്തൊക്കെ ആവുമെന്ന് നമുക്ക് കാണിച്ചു തരികയാണ് ഗ്രീക്ക് സംവിധായകനായ Argyris Papadimitropoulos.

കഥ പറച്ചിലിന്റെ അന്തരീക്ഷത്തിനായി അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത് സുഖഭോഗത്തിന്റെ ആനന്ദലഹരി നുകരുന്ന കൊച്ചുദ്വീപായ Antiparos-ലാണ്..അതിമനോഹരമായിട്ടാണ് ദ്വീപിലെ കാഴ്ചകൾ ഒക്കെ ഫോട്ടോഗ്രഫി പകര്‍ത്തിയിരിക്കുന്നത്. കഥയിലേക്ക് വന്നാൽ. Kostis എന്നുപേരുള്ള നമ്മുടെ നായകൻ ഈ ദ്വീപിലോട്ട് വരുന്നതോട് കൂടിയാണ് ചിത്രത്തിന്റെ തുടക്കം. ആളൊരു ഡോക്ടർ ആണ്. ദ്വീപിന്റെ പുതിയ ഡോക്ടർ ആയുള്ള സേവനത്തിനാണ് അയാൾ ഇവിടെ വന്നിരിക്കുന്നത്.

പുള്ളിയെക്കുറിച്ച് ഇനിയും പറയുകയാണെങ്കിൽ, ആളൊരു മധ്യവയസ്ക്കനാണ്. അതുപോലെ ഒറ്റത്തടിയും. ആഗ്രഹിച്ചൊരു ജീവിതം കെട്ടിപ്പടുക്കാൻ അയാൾക്കിതുവരെ കഴിഞ്ഞിട്ടില്ല. അതിന്റെയെല്ലാം നിരാശയും അമർഷവും ഇപ്പോൾ എത്തിനിൽക്കുന്ന മധ്യപ്രായത്തിൽ അയാൾ നന്നായി അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.അങ്ങനെയിരിക്കയാണ് ദ്വീപിന്റെ ടൂറിസ്റ്റ് സീസണിൽ, ഒരു സഹചര്യവശാൽ യുവമിഥുനങ്ങളായ അന്നയെയും കൂട്ടുകാരെയും അയാൾക്ക് പരിചയപ്പെടേണ്ടിവരുന്നത്.അയാളുടെ ജീവിതം തന്നെ മാറാനുള്ള ഒരു കണ്ടുമുട്ടൽ.ബാക്കി സ്‌ക്രീനിൽ..

ഇനി ചിത്രത്തെ കുറിച്ച് പറയുകയാണെങ്കിൽ, നല്ലൊരു തീം അത് നന്നായി തന്നെ ചിത്രം പ്രസന്റ് ചെയ്തിട്ടുണ്ട്. പക്ഷെ എന്നിരുന്നാലും ഇതിന്റെ ക്ലൈമാക്സ്‌ എല്ലാവരെയും തൃപ്തിപ്പെടുത്തി കൊള്ളണമെന്നില്ല. അത് നാം പ്രേക്ഷകരിലോട്ട് വിട്ടുതരുകയാണ് സംവിധായകൻ. അത് ഒഴിച്ച് മാറ്റിയാൽ കഥ വളരെ എൻഗേജ്‌ഡ്‌ ആണ്.കേന്ദ്രനായകനായ അഭിനയിച്ച Makis Papadimitriou- ന്റെ പ്രകടനം എടുത്തുപറയേണ്ട ഒന്നാണ് .ആ കഥാപാത്രത്തിന്റെ കാരക്ടറൈസേഷൻ പുള്ളി മികച്ചതാക്കി.

പിന്നെ എടുത്തു പറയാനുള്ളത് ദ്വീപിന്റെ ആകർഷണം തന്നെയാണ്. ചിത്രം കണ്ടിട്ട് ആ ദ്വീപ് ഒരിക്കലെങ്കിലും സന്ദർശിക്കണമെന്നുള്ള ഒരു ആഗ്രഹം നിങ്ങൾക്ക് തോന്നാം..നിരവധി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ ഗ്രീസിലും ഈ ചിത്രം ഒരുപാട് അവാർഡുകൾ വാരിക്കൂട്ടുകയുണ്ടായി.ചിത്രത്തിൽ നല്ലതുപോലെ ന്യൂഡിറ്റിയും യും ചെറിയ സെക്സ് കണ്ടന്റും ഉള്ളതിനാൽ പതിനെട്ടു വയസുകഴിഞ്ഞവർ കാണുക.

Leave a Reply
You May Also Like

തകർന്നടിഞ്ഞ ബോളിവുഡിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ‘ദൃശ്യം 2’ ഹിന്ദി അത്ഭുതവിജയം നേടുന്നു

മലയാള ചിത്രമായ ദൃശ്യം 2 ന്റെ ഹിന്ദി റീമേക് ബോളിവുഡിൽ വളരെ നല്ല പ്രകടനം ആണ്…

മലയാളി പ്രേക്ഷകന് എന്നം നെഞ്ചോടു ചേർത്തു വയ്ക്കുവാൻ ഒരു പിടി ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രജേഷ് സെന്നിൻ്റെ ‘ഹൗഡിനി’ ആരംഭിച്ചു

പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ആരംഭിച്ചു മലയാളി പ്രേക്ഷകന് എന്നം നെഞ്ചോടു ചേർത്തു വയ്ക്കുവാൻ ഒരു പിടി…

ബിക്കിനിയിൽ സെക്‌സി ബാത്ത് നടത്തി അമല പോൾ

നടി അമല പോൾ ബിക്കിനി ധരിച്ച് ബീച്ചിൽ കുളിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയും നിറയെ ലൈക്കുകൾ…

സംവിധായകൻ സോമൻ കള്ളിക്കാട്ടിന്റെ ‘ഡെർട്ട് ഡെവിൾ’ OTT പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തു

സംവിധായകൻ സോമൻ കള്ളിക്കാട്ടിന്റെ ‘ഡെർട്ട് ഡെവിൾ’ OTT പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തു. Lime lite…