Connect with us

രൂപം കൊണ്ടും ആത്മാവ് കൊണ്ടും ബിജു മേനോന്റെ താര ശരീരത്തോട് യോജിക്കുന്ന കഥാപാത്രമല്ല അമ്മിണിപ്പിള്ള

നമ്മൾ ഇപ്പോഴും ഭരതനെയും പദ്മരാജനെയും സ്മരിക്കുന്നത് എപ്പോഴൊക്കെയാണ്?? തീർച്ചയായും അവരുടെ സിനിമകൾ നമ്മളിൽ ഗൃഹാതുര സ്മരണകൾ ഉണർത്തുമ്പോൾ തന്നെയാണ്

 45 total views

Published

on

Sunu S Thankamma

നമ്മൾ ഇപ്പോഴും ഭരതനെയും പദ്മരാജനെയും സ്മരിക്കുന്നത് എപ്പോഴൊക്കെയാണ്?? തീർച്ചയായും അവരുടെ സിനിമകൾ നമ്മളിൽ ഗൃഹാതുര സ്മരണകൾ ഉണർത്തുമ്പോൾ തന്നെയാണ് ആ സിനിമകൾ ആവട്ടെ അതാത് കാലത്തെ താര മൂല്ല്യങ്ങളെ പിൻപറ്റിയുള്ള സിനിമകൾ ആയിരുന്നില്ല, സാമാന്യ പ്രേക്ഷകർക്ക്‌ വേണ്ടിയുള്ള സിനിമകൾ, എന്നാൽ ബുദ്ധിജീവി കസർത്തോ, അവതരണത്തിലെയോ പ്രമേയത്തിലെയോ സങ്കീർണതകളോ ഈ സിനിമകളിൽ ഇല്ലായിരുന്നു, അവയാകട്ടെ കാലത്തെ അതിവർത്തിച്ച് അടൂർ സിനിമകളെക്കാൾ ക്ലാസിക് പരിവേഷമുള്ളതായി ഇന്നും കാണപ്പെടുന്നു.ഭരതൻ പദ്മരാജൻ ക്‌ളാസിക്ക്കളിലെ താരമൂല്ല്യം നമുക്കൊന്ന് നോക്കാം

പെരുവഴി അമ്പലം 🖤
ഈ സിനിമയിൽ അന്ന് നായക സ്ഥാനത്‌ വന്നത് അശോകൻ എന്ന കൗമാരക്കാരൻ ആയിരുന്നു അതിന് മുൻപോ പിൻപോ അത്തരം ഒരു നായക സങ്കല്പം മുഖ്യധാരാ സിനിമകൾക്ക് അന്യമായിരുന്നു, പക്ഷേ ആ ഒരു കഥാപാത്രം ആ സമയത്ത് താര മൂല്ല്യവും രൂപ സൗന്ദര്യവുമുള്ള ഒരാൾ ചെയ്തിരുന്നു എങ്കിൽ പെരുവഴിയമ്പലം അതിന്റെ ആത്മവിനോട് ഇത്ര ചേർന്ന് നിൽക്കുമായിരുന്നോ?

ഒരിടത്ത് ഒരു ഫയൽവാൻ 🖤
റഷിദ്‌ എന്ന നടൻ ആണ് ഫയൽവാനായി വന്നത് എന്ന് ഇത് കുറിക്കുമ്പോൾ പോലും ഗൂഗിൾ നോക്കിയാണ് തിരിച്ചറിയുന്നത്, മലയാള സിനിമയെ മസിൽ പവർ കൊണ്ടും താര മൂല്ല്യം കൊണ്ടും വിറപ്പിച്ച വിലകൂടിയ വില്ലൻമാരെ തേടി പദ്മരാജൻ പോയില്ല.

ചാട്ട 🖤
ജയനോ നസീറോ സോമനോ സുകുമാരനോ കമൽ ഹാസനോ ആയിരുന്നില്ല ഈ സിനിമയിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്, അച്ചൻ കുഞ്ഞും ബാലൻ കെ നായരും.ഇന്നും നമ്മൾ ഈ സിനിമ കാണുന്നത് ഏതെങ്കിലും അഭിനേതാവിന്റെ താരമൂല്ല്യം ഓർത്തല്ല 🖤

പ്രയാണം 🖤
ഈ സിനിയിലും നായക വേഷത്തിൽ എത്തിയത് അന്നത്തെ താരമൂല്ല്യം ഉള്ള ഏതെങ്കിലും ഒരു പ്രണയ നായകൻ ആയിരുന്നില്ല.
തകര 🖤
ഇടവേള 🖤
ലോറി 🖤
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ 🖤
വൈശാലി 🖤

ഈ സിനിമകൾ ഒന്നും കഥാപാത്രങ്ങൾ താര ശരീരങൾക്കുള്ളിൽ നുഴഞ്ഞു കയറി നിർമ്മിക്കപ്പെട്ടവ ആയിരുന്നില്ല. ഭരതനും പദ്മരാജനും പുറത്ത് ഒരുപാട് നല്ല സിനിമകൾ താര ശരീരത്തിന്റെ ബാധ്യത ഉപേക്ഷിച്ച് നിർമ്മിക്കപ്പെട്ടു അവയൊക്കെ കാലത്തെ അതിജീവിച്ചു നിലനിൽക്കുകയും ചെയ്യുന്നു.

Advertisement

ഇപ്പോൾ ഇത് പറയാൻ കാരണം അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന ജി ആർ ഇന്ദു ഗോപന്റെ എക്കാലത്തെയും മികച്ച കഥ സിനിമയാകുന്നു അമ്മിണിപ്പിള്ള ആകുന്നത് ബിജു മേനോൻ എന്ന താര ശരീരം മറ്റൊരു മാമച്ചനോ മുണ്ടൂർ മാടനോ കുട്ടിയപ്പനോ ആകേണ്ട ആളല്ല അമ്മിണിപ്പിള്ള. അമ്മിണിപ്പിള്ള വായിച്ചവർക്ക് അറിയാം രൂപം കൊണ്ടും ആത്മാവ് കൊണ്ടും ബിജു മേനോന്റെ താര ശരീരത്തോട് യോജിക്കുന്ന കഥാപാത്രമല്ല അമ്മിണിപ്പിള്ള, ഇന്ന് മലയാളത്തിലെ ഏത് വമ്പൻ സംവിധായകർക്കുമൊപ്പം തലപ്പൊക്കം ഉള്ള കഥയാണ് അമ്മിണിപ്പിള്ള വെട്ട്കേസ് ആ തിരിച്ചറിവ് ഇന്ദു ഗോപന് ഉണ്ടാകണം നട്ടെല്ല് വേണം. അമ്മിണിപ്പിള്ള സിനിമയാകും വിജയിക്കും ബിജു മേനോൻ നന്നായി അഭിനയിക്കും പക്ഷെ.

(അമ്മിണിപിള്ളയെ ഒറ്റ് കൊടുത്ത പേരിൽ നിങ്ങളോട് പൊറുക്കാത്ത ഏതാനും ചിലരിൽ ഒരാൾ)

 

 46 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement