Super deep (2020)🔞🔞🔞🔞
Unni Krishnan TR
2020 ൽ പുറത്തിറങ്ങിയ ഒരു റഷ്യൻ ഹൊറർ സിനിമയാണ് സുപ്പർഡീപ്. 1984-ൽ റഷ്യയിലെ ഒരു ഭൂഗർഭ ഗവേഷണ കേന്ദ്രത്തിൽ ഒരു അപൂർവ രോഗം പൊട്ടിപ്പുറപ്പെട്ടതിന്റെ നിഗൂഢതകൾ അന്വേഷിക്കുന്ന ഒരു കൂട്ടം ഗവേഷകരെയും സൈനികരെയും കേന്ദ്രീകരിച്ചാണ് സിനിമ മുമ്പോട്ട് പോകുന്നത്. 1984 ലാണ് സിനിമ നടക്കുന്നത്. ഒരു രഹസ്യ ഭൂഗർഭ ഗവേഷണ കേന്ദ്രത്തിൽ 20 പേരെ കാണാതാകുന്നു. റഷ്യൻ എപ്പിഡെമിയോളജിസ്റ്റ് അന്ന ഫെഡോറോവിയെ ലോകത്തിലെ ഏറ്റവും ആഴമേറിയ കുഴൽക്കിണറിൽ ആ 20 പേരെ കാണാതായത്തിൻ്റെ രഹസ്യം കണ്ടെത്താൻ സൈന്യം അയക്കുന്നു. എന്നാൽ ഭയാനകമായ എന്തോ ഒന്ന് ഗവേഷകരെ കാത്തിരിക്കുന്നുണ്ടായിരുന്നു. തുടർന്ന് കാണുക.