ഒരു ‘ചെറിയ’ വലിയ മൊബൈല്‍ വീട്..!!!

389

tiny-house5

എല്ലാവരുടെയും ആഗ്രഹമാണ് സ്വന്തമായി ഒരു നല്ല വീട്. അത് ചെറുതോ വലുതോ എങ്ങനെ വേണമെങ്കിലുമാകാം. ചിലര്‍ക്ക് കൊട്ടാരങ്ങള്‍ പണിയാന്‍ മോഹം കാണും, ചിലര്‍ക്ക് ഒരു കുഞ്ഞു കൂരയും..!!!

ഇവിടെ ക്രിസ്റ്റഫര്‍ സ്മിത്തും ഭാര്യ മെരിറ്റ് മുള്ളറും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം കണ്ടു തുടങ്ങിയപ്പോഴേ തീരുമാനിച്ചു, അവര്‍ക്ക് ഒരു ചെറിയ വീട് മതിയെന്ന്. പക്ഷെ ആ ചെറിയ വീട് ഒരു സൂപ്പര്‍ മെഗാ ഹിറ്റ് ‘വലിയ’ വീടകും എന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. അവര്‍ ഉണ്ടാക്കിയത് ഒരു മൊബൈല്‍ വീടായിരുന്നു. ഉരുട്ടി കൊണ്ട് പോകാന്‍ പാകത്തിന് നിര്‍മ്മിച്ച ആ വീട്ടില്‍ സകലമാന സൌകര്യങ്ങളും ഉണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ പ്ലാന്‍ ചെയ്തതും നടത്തിയതുമെല്ലാം ഈ ദമ്പതികള്‍ തന്നെ.

ഒരു 'ചെറിയ' വലിയ മൊബൈല്‍ വീട്..!!!

തെറ്റുമ്പോള്‍ തെറ്റുമ്പോള്‍ പൊളിച്ചു പണിതും, ആശയങ്ങള്‍ക്ക് അനുസരിച്ച് മാറ്റി പണിതും അവര്‍ അവരുടെ സ്വപ്നം യാഥാര്‍ത്യമാക്കി. യുട്യുബും മറ്റു സോഷ്യല്‍ മീഡിയ സൈറ്റുകളും നോക്കി പഠിച്ചും അറിഞ്ഞുമാണ് ഇവര്‍ ഈ പണിക്ക് ഇറങ്ങിയത്. ചെറിയ കുടുംബത്തിനു ഒരു ചെറിയ വീട് എന്ന ആശയമാണ് ഇവര്‍ ഇവിടെ ആവിഷ്‌കരിച്ചത്, ആ പാഠമാണ് ഇവര്‍ ലോകത്തിനു മുന്നില്‍ വയ്ക്കുന്നതും…