പ്രവാസികള്‍ സാധാരണ വിഷമിക്കാറുള്ള ഒരു സംഗതിയാണ് കുടുംബത്തെ വിട്ട് അങ്ങകലെ ഒറ്റയ്ക്ക് താമസിക്കുക എന്നത്. ജോലിയും കഴിഞ്ഞു വന്നു അങ്ങകലെ തന്നെയോര്‍ത്ത് കഴിയുന്ന ഭാര്യയെ ഒന്ന് ഫോണില്‍ വിളിക്കുക മാത്രമാണ് ഏക ആശ്വാസം. പരസ്പരം ഒന്ന് പുണരാന്‍ ആഗ്രഹമുണ്ടെങ്കിലും ഫോണില്‍ കിന്നാരം ചൊല്ലാന്‍ മാത്രമേ വിധി അനുവദിക്കാറുള്ളൂ. ആ ഒരു വിഷമത്തില്‍ നിന്നും പ്രവാസികള്‍ക്ക് മോചനം നേടുവാന്‍ ഇതാ ഒരു തലയിണ രംഗത്ത് വന്നിരിക്കുന്നു.
നിങ്ങള്‍ക്ക് പരസ്പരം കെട്ടിപ്പിടിച്ചു ഉറങ്ങാം എന്നുള്ളതാണ് ഈ തലയിണ കൊണ്ടുള്ള ഗുണം. അതായത് ഇനി മുതല്‍ തലയിണ അടിച്ചമര്‍ത്തപ്പെട്ട ഒരു വസ്തു ആകില്ലെന്ന് ചുരുക്കം. ജപ്പാന് കമ്പനിയായ ബിബി ലാബാണ് ഈ വിവിധോദ്ദേശ തലയിണ നിര്‍മ്മിച്ചിരിക്കുന്നത്.
74 അമേരിക്കന്‍ ഡോളര്‍ വിലമതിക്കുന്ന തലയിണ നിങ്ങള്‍ക്ക് വേണമെങ്കില്‍ അവരുടെ വെബ്സൈറ്റില്‍ നിന്നും സ്വന്തമാക്കാം.