Roy VT
ഇൻഡ്യൻ സിനിമയിലെ ഏറ്റവുംവലിയ താരചക്രവർത്തിനികൾ ആയിരുന്ന ജയപ്രദയുടെയും ശ്രീദേവിയുടെയും ഒപ്പം ഏറ്റവുംകൂടുതൽ ചിത്രങ്ങളിൽ നായകനായത് സൂപ്പർസ്റ്റാർ കൃഷ്ണയാണ്.

’70കളുടെ രണ്ടാം പകുതിയിലും ’80കളിലുമായി കൃഷ്ണ-ജയപ്രദ ജോഡി 47 ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിച്ചത്. ഇതേ കാലയളവിൽ കൃഷ്ണ-ശ്രീദേവി ജോഡി 31 ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു. ഇതിൽത്തന്നെ ഏതാണ്ട് പത്തോളം ചിത്രങ്ങളിൽ ഈ രണ്ട് നായികമാരും ഒന്നിച്ചുണ്ടായിരുന്നു. കൃഷ്ണ കഴിഞ്ഞാൽ ജയപ്രദയ്ക്കൊപ്പം ഏറ്റവും കൂടുതൽ തവണ നായകനായത് ജിതേന്ദ്രയാണ്.

24 ചിത്രങ്ങളിൽ അവർ ഒന്നിച്ചു. അതിൽ 18 ചിത്രങ്ങളും ചരിത്രവിജയം നേടിയവയാണ്. ശ്രീദേവിയോടൊപ്പം കൂടുതൽ തവണ നായകനായതിൽ രണ്ടാംസ്ഥാനം കമലഹാസനാണ്. 27 ചിത്രങ്ങൾ ഇവരുടേതായി വന്നിട്ടുണ്ട്. മറ്റ് പ്രധാന ജോഡികളെല്ലാം ഏതെങ്കിലും ഒരൊറ്റ ഭാഷയിൽ മാത്രമാണ് ഒന്നിച്ചതെങ്കിൽ കമൽ-ശ്രീദേവി ജോഡി വിവിധ ഭാഷകളിൽ ഒന്നിച്ചു. അതുകൊണ്ടുതന്നെ അവരുടെ ജോഡിപ്പൊരുത്തം കൂടുതൽ പ്രചാരംനേടി.