നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ചിത്രമാണ് ജയിലർ. രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയിലറിൽ തമന്നയാണ് നായികയായി എത്തുന്നത്. മോഹൻലാൽ ഉൾപ്പെടെ സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദളപതി വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ. എന്നാൽ ബീസ്റ്റ് എന്ന ചിത്രം വൻ പ്രതീക്ഷയോടെ ഇറങ്ങിയെങ്കിലും ബോക്സ്ഓഫീസിൽ ശ്രദ്ധിക്കപ്പെടുന്ന നേട്ടം കൈവരിച്ചില്ല. അതുകൊണ്ടുതന്നെ നെൽസന്റെ ജയിലറിൽ രജനികാന്ത് അഭിനയിക്കരുതെന്ന ആവശ്യവുമായി നേരത്തെ പലരും രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ ജയിലറിന്റെ ഓഡിയോ ലോഞ്ചിൽ ഇക്കാര്യം രജനികാന്ത് തുറന്നുപറയുകയാണ്. രജനിയുടെ വാക്കുകൾ ഇങ്ങനെ ..

“ജയിലറിന് വേണ്ടി ഞങ്ങളൊരു പ്രൊമൊ ഷൂട്ട് ചെയ്ത് റിലീസ് ചെയ്തിരുന്നു. ശേഷമാണ് ബീസ്റ്റ് റിലീസ് ചെയ്തത്. പക്ഷേ വേണ്ടത്ര രീതിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ചിത്രത്തിനായില്ല. വിതരണക്കാർ ഉൾപ്പടെ ഉള്ളവർ നെൽസണെ സംവിധാനത്തിൽ നിന്നും മാറ്റണമെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടേയിരുന്നു. ഇതാവർത്തിച്ചപ്പോൾ സൺ പിക്ചേഴ്സുമായി ഞാൻ ചർച്ച നടത്തി. ബീസ്റ്റിന് മോശം പ്രതികരണമാണ് എന്നത് ശരിയാണ്. പക്ഷേ ബോക്സ് ഓഫീസിൽ നല്ല പ്രകടനം ചിത്രം കാഴ്ച വച്ചെന്നാണ് അവർ പറഞ്ഞത്. ബീസ്റ്റിന്റെ പ്രൊഡക്ഷൻ വേളയിൽ ആണ് ജയിലർ സിനിമയുടെ ഐഡിയ നെൽസൺ പറയുന്നത്. അതെനിക്ക് ഇഷ്ടപ്പെട്ടു. ഐഡിയ ഡെലവപ്പ് ചെയ്ത സ്ക്രിപ്റ്റുമായി വരാനും പറഞ്ഞു. ശേഷം ബീസ്റ്റിന്റെ ഷൂട്ട് കഴിഞ്ഞ് നെൽസൺ എന്റെ അടുത്ത് കഥ വന്നുപറഞ്ഞു. ഫെന്റാസിസ്റ്റിക് എന്നാണ് കഥ കേട്ട് ഞാൻ പറഞ്ഞത്” – രജനി പറഞ്ഞു.

അനിരുദ്ധ് ആണ് ജയിലറിൽ സംഗീതം ഒരുക്കിയിരിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തീയേറ്ററുകളിൽ എത്തുന്നത്. ആദ്യമായി മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ രജനികാന്തിനൊപ്പം സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ.

Leave a Reply
You May Also Like

‘അടിപിടി ജോസും ഇന്ദുലേഖയും’, പ്രേക്ഷകരിൽ ആവേശമുണർത്തി മമ്മൂട്ടി- നയൻ‌താര ടീം വീണ്ടും

വൈശാഖ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അടിപിടി ജോസ്’. മമ്മൂട്ടിയാണ് അടിപിടി ജോസെന്ന…

മലയാള സിനിമയുടെ പെരുന്തച്ചൻ ഇല്ലാത്ത 10 വർഷങ്ങൾ

മലയാള സിനിമയുടെ പെരുന്തച്ചൻ – തിലകൻ. Vipin Mohan  മലയാളസിനിമയിൽ പകരക്കാരനില്ലാത്ത അഭിനയപ്രതിഭ. തിയേറ്റർ ആർട്ടിസ്റ്റായും…

ക്ലീൻ യു സർട്ടിഫിക്കറ്റോടെ ഗോൾഡ് ഡിസംബർ 1 ന്, ചിത്രത്തിന്റെ സ്റ്റിൽസ് വൈറലാകുന്നു

അൽഫോൻസ് പുത്രന്റേതായി ഒരു സിനിമ റിലീസ് ആയിട്ടു ഏഴു വർഷങ്ങൾ കഴിയുകയാണ്. മലയാളത്തിൽ വമ്പൻ ഹിറ്റായി…

പ്രശാന്ത് നീലിന്റെ അടുത്ത പാൻ ഇന്ത്യൻ ചിത്രം ‘സലാർ’

കെ ജി എഫ് രണ്ടു ഭാഗങ്ങളുടെയും വൻ വിജയത്തിന് ശേഷം സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന…