പബ്ബുകൾ തുടങ്ങാനൊരുങ്ങുന്ന സർക്കാരിന് പിന്തുണ, ഇതൊരു മാറ്റത്തിനുള്ള തുടക്കം ആകട്ടെ

305

Umer Kutty

നമ്മുടെ നാട്ടിൽ സേവനമേഖല എന്നത് ഇപ്പോഴും സർക്കാർ ബസ്സും ആശുപത്രിയും സ്‌കൂളുകളും മാത്രമായി ഒതുങ്ങി നിൽക്കുകയാണ്.

എന്നാൽ ആധുനിക സമൂഹത്തിൽ ഇതുമാത്രമാണ് സേവനം ലഭ്യമാവേണ്ടയിടം എന്ന് കരുതപ്പെടുന്നില്ല . പാർക്കുകളും കടലോര വിനോദ കേന്ദ്രങ്ങളും പബ്ബുകളും തിയറ്റർ പോലുള്ള സ്ഥാപനങ്ങളും ചിത്രകലാകേന്ദ്രങ്ങളും മ്യൂസിയങ്ങളും കാസിനോകളും നൈറ്റ് ലൈഫ് കേന്ദ്രങ്ങളും എന്തിനധികം ഗണികാകേന്ദ്രങ്ങൾ വരെ സേവന മേഖലയായി കരുതി സമൂഹത്തെ എന്റർടൈൻ ചെയ്യിക്കുക എന്നത് ലോകത്തെ വിവിധ രാജ്യങ്ങളിൽ സേവന മേഖലയിൽ പെടുത്തിയാണ് കൈകാര്യം ചെയ്യപ്പെടുന്നത് .

ഒരു നഗരത്തിന്റെ ജനസഖ്യക്ക് അനുപാതമായി ഇന്നയിന്ന അളവിൽ ഗ്രീൻ ബെൽറ്റുകൾ വേണം ഇത്ര പാർക്കുകൾ വേണം ഇത്ര കളിയിടങ്ങൾ വേണം ആവശ്യമായ നൈറ്റ് ലൈഫ് സൗകര്യങ്ങൾ വേണം കുട്ടികൾക്ക് നീന്തലിടങ്ങൾ വേണം എന്നിങ്ങനെ ആധുനിക മാർഗ്ഗരേഖകളും അന്താരാഷ്ട്ര നഗര നിയമാവലികളും നിലവിലുണ്ട് .

നമ്മുടെ നാട്ടിലെ നഗരാവസ്ഥകൾ എങ്ങിനെ ആണ് ? എത്ര പാർക്കുകൾ ഉണ്ട് എത്ര മൈതാനങ്ങൾ ഉണ്ട് എത്ര നീന്തൽ കുളങ്ങൾ ഉണ്ട് , നൈറ്റ് ലൈഫ് പോയിട്ട് സന്ധ്യ മയങ്ങിയാൽ പുറത്തിറങ്ങി നടക്കാൻ പറ്റുമോ ബീച്ച് വിനോദകേന്ദ്രം പോയിട്ട് നാറ്റമില്ലാതെ കാറ്റുകൊള്ളാൻ പറ്റിയ കടലോരമുണ്ടോ ? അപ്പോൾ മനുഷ്യർക്ക് ചിലപ്പോഴെങ്കിലും പബ്ബ്കളിലോ ഡാൻസ് ബാറുകളിലോ ചെറിയ ത്രം കാസിനോ ക്ളബ്ബുകളിലോ സമയം ചിലവഴിക്കാൻ ആകുന്നു എങ്കിൽ അതൊരു സൗകര്യം തന്നെയാണ് .

പലപ്പോഴും സർക്കാരിന് ഇതിനുള്ള വിഭവ ശേഷി ഉണ്ടായില്ല എന്നുവരും മാന്യമായി ഇതൊക്കെ നടത്തി കൊണ്ടുപോകാനുള്ള മാനേജ്‌മെന്റ് ശേഷിയും വർക്ക് ഫോഴ്സും ഉണ്ടായി എന്നും വരില്ല .അപ്പോഴാണ് സർക്കാർ സ്വകാര്യ സംരംഭകരുമായി ചേർന്ന് ഇത്തരം സ്ഥാപങ്ങളും പബ്ബ്കളും പാർക്കുകളും നൈറ്റ് ക്ലബ്ബ്കളും ഒക്കെ സംവിധാനിക്കേണ്ടത് നികുതിക്ക്‌ പുറമെ വരുമാനത്തിന്റെ ഒരു പങ്കും ലഭ്യമാകാവുന്ന വിധത്തിൽ സ്വകാര്യ കമ്പനികളുമായി കരാറിൽ എത്തണം , അവർക്കു വേണ്ടുന്ന ഇൻഫ്രാസ്ട്രക്ച്ചർ ഒരുക്കി നൽകണം .

പല ഗൾഫു നാടുകളും ഇതെല്ലം സ്വകാര്യ മേഖലയ്ക്ക് വിട്ടു കൊടുത്തപ്പോൾ ഇസ്രായേൽ എന്ന സംഘർഷങ്ങളിൽ കൂടി കടന്നു പോകുന്ന രാജ്യം സ്വകാര്യ സർക്കാർ മിശ്ര പദ്ധതികളിൽ കൂടി വളരെ നന്നായി ഇതെല്ലാം നടപ്പാക്കിയിരുന്നു . പിണറായി സർക്കാരിന് അതെല്ലാം പഠിച്ചു ഇവിടെ നടപ്പാക്കാനായി ഒരു സംഘത്തെ ഇസ്‌റയേലിലേക്ക് അയക്കാവുന്നതാണ് ..

പബ്ബുകൾ നൃത്തശാലകളോട് കൂടി ഉള്ളതായിരിക്കണം അല്ലാതെ വരണ്ട സർക്കാർ ബിയർ പാർലറുകൾ പോലെ കോമാളി വേഷം കെട്ടിയ കുറെ ബേറർമാർ കടന്നൽ കുത്തിയ മുഖത്തോടെ തണുപ്പില്ലാത്ത അഴുക്കു പുരണ്ട കുപ്പി ബിയറുമായി വരുന്ന സംവിധാനം ആണ് എങ്കിൽ എപ്പോൾ പൂട്ടിപ്പോയി എന്ന് ചോദിച്ചാൽ ൽ മതി .

പബ്ബുകൾ തുടങ്ങാനൊരുങ്ങുന്ന സർക്കാരിന് പിന്തുണ അറിയിച്ചു കൊണ്ട് . ഇതൊരു മാറ്റത്തിനുള്ള തുടക്കം ആകട്ടെ എന്ന് ആശംസ നേർന്നു കൊണ്ട് ..