ഒരു സ്ത്രീയോ പെൺകുട്ടിയോ ബലാത്സംഗം ചെയ്യപ്പെട്ടാൽ അവളെക്കൊണ്ട് പീഡനവീരനെ വിവാഹം കഴിപ്പിക്കുന്ന സമ്പ്രദായം നമ്മുടെ സിനിമകൾ വളരെ ആഘോഷമായി കൊണ്ടാടിയിരുന്നു. മോഹൻലാൽ ചിത്രമായ അധിപനും മമ്മൂട്ടി ചിത്രമായ ഹിറ്റ്ലറും ഒക്കെ ചില ഉദാഹരണങ്ങൾ മാത്രം. ഈ ദുഷിച്ച സമ്പ്രദായം ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയിലും ഉണ്ടെന്നതാണ് സത്യം. തന്റെ സ്വകാര്യ സ്വത്തായ സ്വന്തം ശരീരത്തിനുമേൽ ഒരു നരാധമന്റെ അഴിഞ്ഞാട്ടം ഒരു ക്രിമിനൽ കുറ്റം എന്നിരിക്കെ ആ വശത്തോട്ടേ പോകാതെ നമ്മുടെ കോടതികൾ കാരണവർ സ്ഥാനത്തിരുന്നു ചെയുന്നതു തനി വൃത്തികേടാണ്. നിങ്ങളുടെ ബന്ധുവിനെ കൊന്നവനെ വിളിച്ചിരുത്തി സദ്യ ഊട്ടുമോ ? അതുപോലൊരു കാര്യമാണ് തന്നെ പിച്ചിച്ചീന്തിയ നരാധമനു മുന്നിൽ താലികെട്ടാൽ നിന്നുകൊടുക്കേണ്ടിവരുന്നതും. ഇന്ന് നമ്മുടെ പരമോന്നത കോടതിയിൽ നടന്ന ഒരു വിസ്താരം നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നു.
S A Ajims ന്റെ കുറിപ്പ്
മഹാരാഷ്ട്ര ഇല്ക്ട്രിസിറ്റി ബോര്‍ഡിലെ ടെക്നീഷ്യനായ മോഹിത് ചവാന് എന്നയാള്‍ ഒരു സ്കൂള്‍ കുട്ടിയെ ബലാല്‍സംഗം ചെയ്തു. പോക്സോ കേസായപ്പോള്‍ ജാമ്യം തേടി സുപ്രീം കോടതിയിലെത്തി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലാണ് കേസ്.
ചീഫ് ജസ്റ്റിസ്- നിങ്ങളൊരു പെണ്‍കുട്ടിയെ വശീകരിച്ച് ബലാല്‍സംഗം ചെയ്തതാണ്. നിങ്ങള്‍ അവളെ വിവാഹം കഴിക്കുമോ? ഞങ്ങള്‍ക്ക് സഹായിക്കാന്‍ പറ്റും. അല്ലെങ്കില്‍ നിങ്ങളുടെ ജോലിയും പോകും ജയിലിലുമാകും.
പ്രതിയുടെ അഭിഭാഷകന്- കോടതി പറയും പോലെ ചെയ്യാം
ചീഫ് ജസ്റ്റിസ്- ഞങ്ങള്‍ നിര്ബന്ധിക്കില്ല. കാരണം, ഞങ്ങള്‍ പറഞ്ഞിട്ടാണ് വിവാഹം ചെയ്തത് എന്ന് പറയും നിങ്ങള്‍.
അഭിഭാഷകന്- പ്രതിയുമായി സംസാരിച്ചിട്ട് പറയാം.അഭിഭാഷകന് – ആദ്യം എന്റെ കക്ഷി വിവാഹം ചെയ്യാന്‍ തയ്യാറായിരുന്നു. പക്ഷേ അവള് സമ്മതിച്ചില്ല. അതു കൊണ്ട് എന്റെ കക്ഷി വേറെ വിവാഹം ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ജോലി പോകും.
ചീഫ് ജസ്റ്റിസ്്- അതുകൊണ്ടാണ് ഞങ്ങള്‍ ഇടപെടുന്നത്. നാലാഴ്ചത്തേക്ക് അറസ്റ്റ് തടയാം. പിന്നീട് സാധാരണ ജാമ്യത്തിന് അപേക്ഷിക്കൂ.
ഇന്ത്യയുടെ സുപ്രീം കോടതിയില്‍ ഇന്ന് സംഭവിച്ചതാണ്.