തങ്ങളുടെ പ്രണയകാല ചിത്രം പങ്കുവച്ചു സുപ്രിയ മേനോൻ. പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടു സുപ്രിയ ഇങ്ങനെ കുറിക്കുന്നു. വിവാഹത്തിനു മുൻപേ തന്നെ പൃഥ്വിയുടെ ജീവിതത്തിലെ പ്രധാന ചടങ്ങിൽ ഒരു നിഴലായി താൻ ഉണ്ടായിരുന്നുവെന്നും പോക്കിരി രാജയുടെ ഷൂട്ടിങ് വേളയിൽ പൃഥ്വിരാജ് പുതിയ കാർ സ്വന്തമാക്കിയപ്പോൾ ഔദ്യോഗിക ചിത്രങ്ങളിലൊന്നും താൻ ഉണ്ടായിരുന്നില്ലെങ്കിലും അവിടെ തന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നുമാണ് സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.സുപ്രിയയുടെ വാക്കുകൾ ഇങ്ങനെ
“2009 അല്ലെങ്കിൽ 2010, കൃത്യമായി ഓർക്കുന്നില്ല പോക്കിരി രാജയുടെ ഷൂട്ടിങ് വേളയിലായിരുന്നു പൃഥ്വിരാജ്. അന്നാണ് ചിത്രത്തിൽ കാണുന്ന Z4 കാർ പൃഥ്വിരാജ് സ്വന്തമാക്കിയത് . ഔദ്യോഗിക ചിത്രങ്ങളിൽ ഒന്നും താൻ ഉണ്ടായിരുന്നില്ല എങ്കിലും, അവിടെ തന്റെ സാന്നിധ്യം ഉണ്ടായിരുന്നു” – സുപ്രിയ കുറിച്ചു.
എന്നാൽ മറ്റൊരു രസകരമായ കാര്യം സുപ്രിയയ്ക്ക് വർഷം കൃത്യമായി ഓർമയില്ലെങ്കിലും പോസ്റ്റിന് താഴെ കമന്റുമായി എത്തിയ ആരാധകന് സുപ്രിയയേക്കാൾ ഓർമയുണ്ടായിരുന്നു. വർഷം 2010 ആണെന്നും പൃഥ്വിരാജിന്റെ തേവരയിലെ ഫ്ലാറ്റിലേക്ക് ലൈറ്റ് വാങ്ങാൻ പനമ്പിള്ളി നഗറിലെ കടയിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നത് താൻ ഇപ്പോഴും ഓർക്കുന്നുവെന്നും ആരാധകൻ കമന്റ് ചെയ്തു. താങ്കൾക്ക് നല്ല ഓർമശക്തിയാണല്ലോ എന്ന് സുപ്രിയയും മറുപടി നൽകി.