കൊച്ചിയിൽ നടന്ന കെജിഎഫ് പ്രമോഷൻ പ്രസ് മീറ്റ് ചില കാരണങ്ങൾ കൊണ്ട് തിളക്കവും ചില കാരണങ്ങൾ കൊണ്ട് മങ്ങലും ഏറ്റിരുന്നു . പലരും ചൂണ്ടിക്കാട്ടിയത് സുപ്രിയയുടെ പെരുമാറ്റം ആയിരുന്നു. സിനിമയിലെ നായികാ ആയിരുന്ന ശ്രീനിധിയെ മൈൻഡ് ചെയ്യാതെ സുപ്രിയ യാഷിന് മാത്രം ഹസ്തദാനം ചെയ്തു എന്നാണു വിവാദകർത്താക്കൾ പ്രചരിപ്പിച്ചത്. ശ്രീനിധി സുപ്രിയയെ കണ്ടു എഴുന്നേറ്റിട്ടും ശ്രീനിധിക്ക് സുപ്രിയ ഹസ്തദാനം ചെയ്തില്ലത്രേ. എന്നാൽ സത്യം എന്താണ് ? വേദിയിൽ ഉണ്ടായിരുന്ന അവതാരകൻ രാജേഷ് കേശവ് സത്യം എന്തെന്ന് വെളിപ്പെടുത്തുന്നു.

ഈ വാർത്ത കണ്ടപ്പോൾ താൻ ഞെട്ടിപ്പോയി എന്നും സുപ്രിയ മാം ആദ്യമേ തന്നെ കെജിഎഫ് ടീമിലെ എല്ലാവരെയും കാണുകയും സംസാരിക്കുകയും ചെയ്തിരുന്നെന്നും പ്രത്യേകിച്ച് ശ്രീനിധിയെ ആദ്യമേ തന്നെ പരിചയപ്പെട്ട സംസാരിച്ചു എന്നും രാജേഷ് പറയുന്നു. പ്രമോഷന്റെ ഭാഗമായി നമ്മുടെ അതിഥികളായി എത്തിയവരാണല്ലോ അവർ. പ്രസ് കോൺഫറൻസിനും ലുലു മാളിലെ പ്രോഗ്രാമിനും അവർ നേരത്തെ എത്തിയിരുന്നു. എന്നാൽ യഷിനെ പോലെയൊരു സൂപ്പർ സ്റ്റാർ വന്നപ്പോൾ അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും ഒരുപാടുപേരെത്തി.മുൻകൂട്ടി അത് മനസ്സിലാക്കി അദ്ദേഹത്തിനു കാര്യമായ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിരുന്നു. എന്നും രാജേഷ് പറയുന്നു.

സുപ്രിയ മാഡം പോലും യാഷ് ഭായിയെ സ്റ്റേജിൽ വച്ചാണ് കാണുന്നത്. അതുകൊണ്ടാകും ആ സമയം അവർ സംസാരിച്ചതും. പ്രോഗ്രാമിന്റെ വിഡിയോ ഓർഡറിൽ കാണുകയെങ്കിൽ അത് മനസ്സിലാക്കാനും പറ്റുമെന്നാണ് രാജേഷ് കേശവ് പറയുന്നത്.

സ്റ്റേജിൽ നടന്ന കാര്യങ്ങൾ മാത്രമാണ് ചിലർ ചർച്ചയാകുന്നതെന്നും അതിനു മുൻപേ പല കുറി ചർച്ചകളും ബിസിനസ് മീറ്റിങ്ങുകളും കഴിഞ്ഞിട്ടുണ്ടെന്നും ആ പ്രോഗ്രാം രണ്ടു തവണ ഹോസ്റ്റ് ചെയ്തതുകൊണ്ട് സിനിമയ്ക്ക് ആണവർ കൂടുതൽ പ്രാധാന്യം കൊടുക്കുന്നതെന്ന് തനിക്കു മനസ്സിലായിയെന്നും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തികച്ചും തെറ്റായ വാർത്തകളാണെന്നും രാജേഷ് കേശവ് പറഞ്ഞു.

Leave a Reply
You May Also Like

മാസ് ഗെറ്റപ്പിൽ ജയം രവി (ഇന്നത്തെ പ്രധാന സിനിമാ വാർത്തകൾ )

പ്രേക്ഷകർക്ക് ഹരം പകർന്ന് ഹക്കീം ഷാജഹാൻന്റെ ‘കടകൻ’ലെ സെക്കൻഡ് സോങ്ങ് ‘അജപ്പമട’ പുറത്ത് ! ദുൽഖർ…

ക്ലാര എന്ന ഷീല എന്ന ക്രിസ്ത്യൻ സ്ത്രീ ഒരു നമ്പൂതിരി സ്ത്രീയുടെ പേരക്കുട്ടിയായതെങ്ങനെ

ഷീല- മലയാള സിനിമയിലെ ക്ലിയോപാട്ര.’ E J Vincent Kiralur ഷീല യാണ് മലയാളത്തിൽ ഏറ്റവും…

”രണ്ടാമൂഴം ഞാൻ എഴുതിക്കഴിഞ്ഞു”, രണ്ടാമൂഴം പ്രോജക്റ്റിനെ കുറിച്ച് എംടി

മലയാളത്തിലെ ക്ലാസിക് കൃതികളിൽ ഒന്നാണ് എംടിയുടെ രണ്ടാമൂഴം. ഇത് സിനിമയാക്കുന്നതുമായി ബന്ധപ്പെട്ടു എല്ലാവിധ ചർച്ചകൾ നടക്കുന്നുണ്ട്.…

സണ്ണി ലിയോൺ കേന്ദ്രകഥാപാത്രമാകുന്ന ഓ മൈ ഗോസ്റ്റിലെ രണ്ടാം ഗാനമെത്തി, ഗ്ലാമർ നായികമാരുടെ ഡാൻസ്

സണ്ണി ലിയോൺ കേന്ദ്രകഥാപാത്രമാകുന്ന തമിഴ് ഹൊറർ കോമഡി ചിത്രമാണ് ഓ മൈ ഗോസ്റ്റ് . ചിത്രത്തിന്റേതായി…