Connect with us

International

അമേരിക്കയും റഷ്യയും ചവച്ച് തുപ്പിയിട്ട് പോയ അഫ്ഗാനിസ്ഥാനിലെ അരക്ഷിതരായ ജനം

അഫ്ഗാനിസ്ഥാനിലെ ‘കറുപ്പ്’ കൃഷി ചെയ്യുന്ന ഇടങ്ങളുടെ 96 ശതമാനവും കൈയ്യടക്കി വെച്ചിരിക്കുന്നത് താലിബാനാണ്. അവർ സ്വന്തം ജനതയെതന്നെ അക്രമിക്കാനും കീഴടക്കാനും കൊല്ലാനും വേണ്ടിയുള്ള ആയുധ സമാഹരണത്തിനാണ്

 35 total views

Published

on

സുരഭി ഫൈസൽ എഴുതിയത്

താലിബാനെ അനുകൂലിക്കുന്നവരോടാണ്:

അഫ്ഗാനിസ്ഥാനിലെ ‘കറുപ്പ്’ കൃഷി ചെയ്യുന്ന ഇടങ്ങളുടെ 96 ശതമാനവും കൈയ്യടക്കി വെച്ചിരിക്കുന്നത് താലിബാനാണ്. അവർ സ്വന്തം ജനതയെതന്നെ അക്രമിക്കാനും കീഴടക്കാനും കൊല്ലാനും വേണ്ടിയുള്ള ആയുധ സമാഹരണത്തിനാണ് അത് വിറ്റ് കിട്ടുന്ന വരുമാനത്തിന്റെ സിംഹഭാഗവും ഉപയോഗിക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് നിർമ്മാണത്തിനായി ഏറ്റവും കൂടുതൽ കറുപ്പ് കയറ്റുമതി ചെയ്യുന്നത് താലിബാനാണെന്നതാണ് പുറത്തുവരുന്ന വാർത്തകളിൽനിന്ന് വ്യക്തമാവുന്നത്. എന്റെ ചോദ്യമിതാണ്, ഇസ്ലാം നിഷിദ്ധമാക്കിയ ലഹരിയെ, മയക്കുമരുന്നിനെ പ്രധാന വരുമാന മാർഗ്ഗമാക്കുന്ന ഒരു അക്രമി സംഘത്തെ ആരെങ്കിലും പിന്തുണയ്ക്കുന്നുണ്ടെങ്കിൽ, ചിലരെങ്കിലും അവരെ വിശുദ്ധരും പോരാളികളുമാക്കി പ്രഖ്യാപിക്കുന്നുണ്ടെങ്കിൽ അവർ ഏത് വിശ്വാസ സംഹിതയെയാണ് പിന്തുടരുന്നത്.?

തലേകെട്ടും താടിയുമുണ്ടായാൽ അവരെല്ലാം മുസ്ലീമാവുമോ.? ശരീഅത്താണ് നടപ്പിലാക്കുന്നത് എന്ന് പറയുമ്പോൾ ഏത് ശരീഅത്തിലാണ് ലഹരി അനുവദനീയമായതെന്ന് തിരിച്ച് ചോദിച്ചാൽ ആർക്കാണ് പൊള്ളുന്നത്.? എഴാം നൂറ്റാണ്ടിന് ശേഷമാണ് ഇസ്ലാം അഫ്ഗാനിൽ പ്രവേശിക്കുന്നത്. എന്നാൽ, അതിനും മുമ്പേ അവിടെ ഉണ്ടായിരുന്നവയാണ് ബുദ്ധ പ്രതിമകൾ. അതിനുശേഷം എത്രയോ മുസ്ലീം ഭരണാധികാരികൾ ആ നാട് ഭരിച്ചു. അവർക്കാർക്കും അവയെ ഒന്നും ചെയ്യാൻ തോന്നിച്ചിട്ടില്ല. എന്നാൽ സോവിയറ്റിന്റെയും അമേരിക്കയുടെയും ഇടപെടലുകൾക്ക് ശേഷം രൂപീകരിക്കപ്പെട്ട താലിബാൻ ഒരു ആഭ്യന്തര യുദ്ധത്തിലൂടെ അധികാരം പിടിച്ചെടുത്തപ്പോൾ ചരിത്ര സ്മാരകങ്ങളായി തലയുയർത്തി നിന്നിരുന്ന ആ പ്രതിമകളെ തച്ചുടച്ചു. ഇസ്ലാമിന്റെ പ്രതിച്ഛായയെ ലോകത്തിന് മുന്നിൽ അതിഭീകരമായി നാണം കെടുത്തുകയെന്ന ഗൂഢലക്ഷ്യമല്ലാതെ മറ്റെന്താണ് അതിന്റെ പിന്നിൽ.?

പ്രവാചകന് ശേഷം അദ്ദേഹത്തിന്റെ അനുയായികൾ വിശ്വാസപരമായ സംശയം ദുരീകരണത്തിനായി സമീപിച്ചിരുന്നത് പ്രവാചക പത്നി ആയിശയെ ആണ്. സ്ത്രീകൾ അറിവ് നേടുന്നതിനെ എതിർക്കുന്ന താലിബാനികൾ ഇതൊന്നും അറിഞ്ഞില്ലെന്നുണ്ടോ? ഒരു അറബ് രാജ്യവും പിന്തുടരാത്ത, ഏത് ‘ശരീഅത്ത്’ ലാണ് സ്ത്രീകൾ അറിവ് നേടാൻ പാടില്ലെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.? താലിബാനികളുടെ കീഴിൽ വനിതാ ഡോക്ടർമാരും എഞ്ചിനീയർമാരും ടീച്ചർമാരും നഴ്സ്മാരും ഒന്നുമുണ്ടാവില്ലേ.!

മക്കയിൽ കച്ചവടം ചെയ്തിരുന്ന പ്രമുഖ വനിതയായിരുന്ന ഖദീജയായിരുന്നു പ്രവാചകൻ വിവാഹം ചെയ്തത്. സ്ത്രീകൾ കച്ചവടം ചെയ്യാൻ പാടില്ലെന്ന് പ്രവാചകത്വം കിട്ടിയതിന് ശേഷവും വിലക്കുണ്ടായിട്ടില്ല. യുദ്ധം ചെയ്യാൻപോയ ആയിശാബീവിയും പ്രവാചക പത്നിയായിരുന്നു. യുദ്ധമുഖങ്ങളിൽ ആതുര സേവനത്തിനായി വനിതകൾ പങ്കെടുത്ത എത്രയോ ചരിത്രങ്ങൾ ഇസ്ലാമിൽ രേഖപ്പെടുത്തി വെച്ചിരിക്കുന്നു. അവരെയൊന്നും വിലക്കിയതായി നമുക്ക് കാണാൻ കഴിയില്ല. പിന്നെ ഇവർക്ക് ഈ ശരീയത്ത് എവിടുന്ന് കിട്ടി.?

ഒറ്റക്ക് പുറത്തിറങ്ങി എന്നതിനാലോ ബുർഖ ധരിക്കാത്തതിന്റെ പേരിലോ സ്ത്രീകളെ ശിക്ഷിച്ച പ്രവാചകനെ കുറിച്ചോ ഏതെങ്കിലുമൊരു ഖലീഫയെ കുറിച്ചോ എവിടെയും ഇതുവരെയും വായിച്ചിട്ടില്ലെന്നിരിക്കെ താലിബാന്റെ ശിക്ഷാരീതികളേ ഏത് ഇസ്ലാമുമായാണ്

Advertisement

ഇവർ കൂട്ടിക്കെട്ടുന്നത്.? ഭീകരരുടെ കൈയ്യിൽനിന്നും രക്ഷപ്പെടാനായി വിമാനത്താവളത്തിൽ തടിച്ചുകൂടുന്ന അനേകം പേരുള്ള, മനുഷ്യർക്ക് സ്വതന്ത്രമായി വിഹരിക്കാൻ കഴിയാത്ത, സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത ഒരു രാജ്യം ഏത് ഇസ്ലാമിനേയാണ് പ്രതിനിധീകരിക്കുന്നത്.?
ഇതെല്ലാം ഇസ്ലാമിനെ വികലമാക്കാൻ കച്ചകെട്ടിയിറങ്ങിയ ആരുടേയോ സൃഷ്ടിപ്പുകൾ മാത്രമാണ്. ഒരു ചുക്കും ചുണ്ണാമ്പും ലോകപരിചയവുമില്ലാത്ത കുറെ നിരക്ഷരർ ലഹരിയെ വരുമാനമാർഗ്ഗമാക്കി ആയുധവും കൈയ്യിലെടുത്ത് അതിക്രമം കാഴ്ച്ചവെച്ചിട്ട് അത് ഇസ്ലാമിക ശരീഅത്തിന്റെ പേരിൽ കെട്ടിവെക്കുമ്പോൾ അവരെ നോക്കി ‘പോരാളികൾ‘ എന്നൊക്കെ വാഴ്ത്തിപ്പാടുന്നവരും ഒരു തരത്തിൽ ഇസ്ലാമിനെ ലോകത്തിന് മുന്നിൽ കൂടുതൽ അവഹേളിക്കുക തന്നെയാണ് ചെയ്യുന്നത്. താലിബാനിസത്തെ പിന്തുണക്കുന്നവർ യഥാർത്ഥ്യത്തിൽ പിന്തുണക്കുന്നത് ഭീകരതയെ തന്നെയാണ്. ഒരു സംശയവുമില്ലാ.

ഞാൻ നിലകൊള്ളുന്നത് ഭീകരതയോടും തീവ്രവാദത്തോടൊപ്പവുമല്ല, ഒരു രാജ്യത്തെ 1400 വർഷം പിന്നിലേക്ക് നയിക്കുകയാണെന്ന് രോദിക്കുന്നവരോടൊപ്പവുമല്ല.
അമേരിക്കയും റഷ്യയും അടക്കമുള്ള അധിനിവേശക്കാർ ചവച്ച് തുപ്പിയിട്ട് പോയതിന് ശേഷമുള്ള അഫ്ഗാനിസ്ഥാനിലെ അരക്ഷിതരായ ജനങ്ങളോടൊപ്പമാണ്, ഏതൊരു യുദ്ധത്തിൽനിന്നും കലാപത്തിൽനിന്നും ഓടി രക്ഷപ്പെടാനാവാത്ത ഇരകളായ നിഷ്കളങ്കരായ കുട്ടികളോടും അബലകളായ സ്ത്രീകളോടൊപ്പവുമാണ്.

#SaveAfghanistan
#SaveHumanRights

സുരഭി ഫൈസൽ എഴുതിയത്.

 36 total views,  1 views today

Advertisement
Entertainment10 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement