fbpx
Connect with us

Entertainment

ഞങ്ങൾ ജോലിചെയ്ത ജ്വല്ലറിയിൽ റിസപ്‌ഷനിസ്റ്റായിരുന്ന പുഷ്പ ചേച്ചിയുടെ മകൾ സിനിമയിലെത്തിയ കഥ, അഗ്നിപരീക്ഷണങ്ങളുടെ കഥ

Published

on

സുരഭി ഫൈസൽ

സ്പെൻസർ കുടുംബത്തിൽ ഡയാന ജനിച്ചപ്പോൾ ഒരു ജ്യോതിഷി പ്രവചിച്ചത്രെ. ഈ കുട്ടി ഭാവിയിൽ ബ്രിട്ടീഷ് രാജകുടുംബത്തിൽ ചെന്നുചേരുമെന്ന്. ഡയാനയുടെ അമ്മ വെറുതെയിരുന്നില്ല. അവളെ രാജകുമാരൻ പഠിക്കുന്ന സ്കൂളിൽതന്നെ ചേർത്തുപഠിപ്പിച്ചു. അവർ തമ്മിൽ കണ്ടുമുട്ടാനുള്ള അവസരങ്ങളുണ്ടായി. പിന്നീടുണ്ടായത് കാലം കുറിച്ചുവെച്ച ചരിത്രം. ഈയിടെ കണ്ട ഒരു ആർട്ടിക്കിളിലെ ഈ ഭാഗം വായിച്ചപ്പോൾ എനിക്ക് ഓർമ്മവന്നത് മറ്റൊരു കഥയാണ്. .

തൃശ്ശൂർ സിറ്റിസെന്ററിലെ ഗോൾഡുപാർക്ക് ജ്വല്ലറിയിൽ ജോലിചെയ്യുമ്പോൾ ഞങ്ങളുടെ റിസപ്ഷനിസ്റ്റായി ഒരു ചേച്ചിയുണ്ടായിരുന്നു. നീണ്ടുവെളുത്തുകൊലുന്നനെയുള്ള ഒരു സുന്ദരിച്ചേച്ചി. പേര് പുഷ്പ. പെൺകുട്ടികൾ മാത്രമുള്ള കോളേജിലേക്ക് പഠിക്കാൻ വരുന്ന ഒരേയൊരു ആൺതരിയായ പൃഥ്വിരാജിന്റെ കഥാപാത്രംപോലെ ഞങ്ങൾ നാൽപ്പതു സ്വർണാഭരണങ്ങൾക്കിടയിലെ ഒരേയൊരു വജ്രമായിരുന്നു അവർ.
ജ്വല്ലറിയിൽ സ്വർണ്ണമെടുക്കാൻ വരുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണെങ്കിലും വിൽക്കുന്നത് കൂടുതലും പുരുഷന്മാരായിരുന്നു. അത് എന്താണങ്ങിനെയെന്ന് അവിടെ ജോലിചെയ്തിരുന്ന അഞ്ചര വർഷവും ചിന്തിച്ചിട്ടുണ്ട്. പക്ഷേ, ഒരു ഉത്തരം കിട്ടിയില്ല. കാലംമാറി, ഇപ്പോൾ ജ്വല്ലറികളിൽ അനേകം സ്ത്രീരത്നങ്ങൾ ജോലിചെയ്യുന്നതിനാൽ ചോദ്യത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്തു.

‘ഇത്രയും ആണുങ്ങളുടെ ഇടയിൽ ജീവിച്ചുപോകണമല്ലോ’ എന്നുകരുതിയാവണം, പൊതുവേ ശരീരത്തിന്റെ ഒരിഞ്ചുപോലും പുറത്തേക്ക് കാണാത്ത രീതിയിലാണ് പുഷ്പേച്ചി സാരി ധരിച്ചിരുന്നത്. ഉയരക്കൂടുതലുള്ള അവർ സാരി കയറ്റിയുടുക്കുന്നതിനാൽ കീഴ്ഭാഗം നെരിയാണിക്കുംമേലെയാണ് കയറിക്കിടക്കുക. വെള്ളപ്പൊക്കമുള്ളിടത്ത് നടക്കുന്നതുപോലെ സാരിപ്പൊക്കിപ്പിടിക്കകൂടി ചെയ്യുമ്പോൾ മൌലവിമാർ മുണ്ടുടുക്കുന്നതുപോലെയെന്ന് ഞങ്ങളുടെ സൂപ്പർവൈസർ വാസുവേട്ടൻ കളിയാക്കി പറയാറുണ്ടായിരുന്നു.

ചേച്ചിയുടെ ഭർത്താവ് ബാലചന്ദ്രൻ ഫോട്ടോഗ്രാഫറായിരുന്നു. അവർക്ക് രണ്ട് മക്കൾ. സുമുഖനായ ജയദേവനും സുന്ദരിയായ കാർത്തികയും. സ്കൂൾ കഴിഞ്ഞാൽ ചില വൈകുന്നേരങ്ങളിൽ അമ്മയെ കാണാനായി മക്കൾ കടയിലേയ്ക്കെത്തും. സുസ്മേരവദനനായ മിതഭാഷിയായിരുന്നു ജയദേവൻ. എന്നാൽ കാർത്തു അങ്ങിനെയായിരുന്നില്ല. ഒരു കിലുക്കാംപ്പെട്ടി. ചെവിതലകേൾപ്പിക്കാതെ കലപില സംസാരിച്ചുകൊണ്ടിരിക്കും അതിനിടയിൽ പലതവണ പൊട്ടിച്ചിരിക്കുന്നുമുണ്ടാവും.

Advertisement

കാർത്തുവിനെ അവളുടെ കളിചിരികളെ ഞങ്ങൾക്കും ഞങ്ങളുടെ മുതലാളിമാർക്കും ഏറെ ഇഷ്ടമായിരുന്നു. എന്നാൽ ജയദേവനെ ചൂണ്ടി അളിയനാണെന്നും കാർത്തുവിനെ ചൂണ്ടി തന്റെ പെണ്ണാണെന്നുമൊക്കെ പറഞ്ഞ് പരസ്പരം അവകാശവാദം ഉന്നയിക്കുമായിരുന്ന രണ്ട് സെയിത്സ്മാന്മാരുണ്ടായിരുന്നു കടയിൽ. രണ്ടുപേരും ഇതിന്റെ പേരിൽ കശപിശയും ഉന്തുംതള്ളുംവരെ ഉണ്ടായിട്ടുണ്ട്. പാവം കാത്തു, അവൾമാത്രം ഇതൊന്നുമറിഞ്ഞില്ല. ഈ കശപിശകൾ മുതലാളിമാർ അറിഞ്ഞതോടെ പുഷ്പേച്ചി കാർത്തൂന്റെ കടയിലേക്കുള്ള വരവ് നിയന്ത്രിക്കുകയും ചെയ്തു.

സാമ്പത്തികമായി അത്രയ്ക്ക് മെച്ചമല്ലാത്ത സാഹചര്യത്തിൽ താമസിച്ചിരുന്ന അവരുടെ ആഗ്രഹം മകളെ ഒരു സിനിമാനടിയാക്കുക എന്നതായിരുന്നു. പതിനാറു വയസ്സിനുശേഷം ഈ കുട്ടി ഐശ്വര്യങ്ങൾ കൊണ്ടുവരുമെന്ന് അവളുടെ ജാതകത്തിൽ എഴുതപ്പെട്ടിട്ടുണ്ടായിരുന്നുവത്രെ. ആ മാതാപിതാക്കളും വെറുതെയിരുന്നില്ല. മകളെ നൃത്തം അഭ്യസിപ്പിച്ചു. മോഡലിംഗിലും സ്റ്റേജ് ഷോകളിലും സിനിമാറ്റിക് ഡാൻസുകളിലും സജീവമായി പങ്കെടുപ്പിച്ചു. ‘എന്റെ മോള് ഏതെങ്കിലും ഒരു സിനിമയിൽ അഭിനയിച്ചാൽ പിന്നെ ഞങ്ങൾ രക്ഷപ്പെടില്ലേ ഫൈസലേ’ എന്ന ചേച്ചിയുടെ ചോദ്യം ഇന്നും കാതിൽ മുഴങ്ങുന്നു. നിങ്ങളെന്തെങ്കിലും ഒന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചാൽ പ്രപഞ്ചത്തിലെ സർവ്വതും നിങ്ങൾക്കുവേണ്ടി അരങ്ങൊരുക്കുമെന്നതിനെ പൂർണ്ണമായും ശരിവെയ്ക്കുന്നതായിരുന്നു പിന്നീട് അവരുടെ ജീവിതത്തിൽ നടന്നത്.

സിബി മലയിൽ സംവിധാനം ചെയ്യുന്ന സിനിമയിൽ നായികയായി മകൾ അഭിനയിക്കും എന്ന വാർത്ത ഞങ്ങളോട് പറയുമ്പോൾ ആ ചേച്ചിയുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞിരുന്നത് ഇന്നും ഓർക്കുന്നുണ്ട്. പക്ഷേ, ചെറിയ കുട്ടിയായതുകൊണ്ട് ആ അവസരം നഷ്ടപ്പെടുകയാണുണ്ടായത് എന്നാൽ അന്ന് അതിന്റെ നിർമ്മാതാവ് ഒരുവാക്ക് കൊടുത്തിരുന്നു. ആ വാക്കുപാലിച്ചുകൊണ്ട് അടുത്ത സിനിമയിൽ കാർത്തികയ്ക്ക് അവസരവും ലഭിച്ചു. അങ്ങിനെ, കമൽ സംവിധാനം ചെയ്ത ‘നമ്മൾ‘ എന്ന സിനിമയിലൂടെ ഞങ്ങളുടെയെല്ലാം കാർത്തു ഭാവനയെന്ന പേരിൽ അരങ്ങേറ്റം കുറിച്ചു.
പിന്നീടങ്ങോട്ട് ഒത്തിരിയൊത്തിരി നല്ല വേഷങ്ങൾ. മലയാളത്തിലെ എല്ലാ മുൻനിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചു. മറ്റുഭാഷകളിലും അവസരങ്ങൾ തേടിയെത്തി. സ്കൂളിൽ പഠിക്കുമ്പോഴേ അഭിനയത്തോട് അഭിനിവേശം പ്രകടിപ്പിച്ച കാർത്തുവിനെ ടീച്ചർമാരും അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു. ചിലർ മാത്രം മുഖം ചുളിച്ചു. പരിഹസിച്ചവർക്ക് കരിയർകൊണ്ട് അവൾ മറുപടി കൊടുത്തു.

കാലം ചില ചെയ്തികൾക്ക് മധുരമായി പ്രതികാരം ചെയ്യും. ഒരിക്കൽ സിറ്റിസെന്റ്റർ ഷോപ്പിങ്ങ് മാളിൽവെച്ചു ഒരു സിനിമാ ഷൂട്ടിംഗ് നടന്നു. ഭാവനയായിരുന്നു നായിക. പ്രവേശനം നിയന്ത്രിക്കപ്പെട്ട അതേ ജ്വല്ലറിയിലേക്ക് ഞങ്ങളെല്ലാരുംകൂടി അവളെ സ്വീകരിച്ചിരുത്തി. ആ നീളൻ സോഫാസെറ്റിയിൽ കാലിന്മേൽ കാലുകയറ്റിവെച്ചവൾ അഭിമാനത്തോടെ നിവർന്നിരുന്നു. അതൊരു സൂചന മാത്രമായിരുന്നു. തിരസ്കരിക്കപ്പെട്ട ഇടങ്ങളിലെല്ലാം അവൾ പിന്നീട് സ്വീകാര്യയായി.

പക്ഷേ, വിധി മറ്റൊന്നുകൂടി അവൾക്കായി കരുതിവെച്ചിരുന്നു. അതിഭീകരമായി അവൾ അക്രമിക്കപ്പെട്ടു. അവളുടെ ജീവിതം ഒരു പളുങ്കുപാത്രം വീണുടഞ്ഞതുപോലെ ചിന്നിച്ചിതറി. ആ പൊട്ടിച്ചിരികൾ നിലച്ചു. ആ വാർത്തകൾ ഓരോന്നായി പുറത്തു വന്നുകൊണ്ടിരുന്നപ്പോൾ ഞങ്ങളുടെയെല്ലാം ഉള്ളം നുറുങ്ങി. സ്ത്രീകൾ അക്രമിക്കപ്പെട്ടാൽ അത് പുറത്തുപറയാനുള്ള ധൈര്യം ചുരുക്കം ചിലരേ കാണിക്കാറുള്ളൂ. അതിനുള്ള കാരണം പലവിധ വ്യാഖ്യാനങ്ങളും അപവാദങ്ങളും ചമയ്ക്കുന്ന നമ്മുടെ സമൂഹംതന്നെയാണ്. അക്രമശേഷമുള്ള ഓരോനിമിഷവും അവൾ പിന്നെയും പിന്നെയും കുറ്റകൃത്യങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കും ഇതിനെയെല്ലാം അതിജീവിച്ച് ആരെങ്കിലും പോരാടിയാൽ അതാണ് അപൂർവ്വത, അതുമാത്രമാണ് ചരിത്രം.

എന്നാൽ സ്ത്രീവിരുദ്ധതയും വെറുപ്പും പരക്കെ പ്രചരിപ്പിക്കപ്പെട്ടപ്പോൾ സ്നേഹംകൊണ്ട് അതിനെയെല്ലാം അതിജീവിച്ച ഭാവനയെ കാലത്തിന്റെ കാവ്യനീതിപോലെ 2022 ലെ കേരള രാജ്യാന്തര ചലച്ചിത്രോത്സവ വേദിയിൽ നമ്മുടെ സർക്കാർതന്നെ സ്വീകരിച്ചിരുത്തി. കാതടപ്പിക്കുന്ന ഹർഷാരവങ്ങൾക്കിടയിലൂടെ അവൾ അന്തസ്സോടെ തലയുയർത്തിപ്പിടിച്ച് കടന്നുവരുന്ന കാഴ്ച്ച ഇങ്ങ് അജ്മാനിലെ സ്വീകരണമുറിയിലിരുന്ന് കണ്ടപ്പോൾ അറിയാതെ എഴുന്നേറ്റുനിന്നു.

Advertisement

കാർത്തിക ഭാവനയായത് തീയിൽ ചവിട്ടിനടന്നിട്ടാണ്. അതുകൊണ്ടുതന്നെ പോരാട്ടവീര്യമേറും. തെളിമയോടെ അതിലേറെ ധീരമായി നിലപാട് പറയുന്ന പെണ്ണായി മാറാനായതും ഇരയല്ല താൻ അതിജീവിതയാണെന്ന് ഉറക്കെ വിളിച്ചുപറയാനായതും അതുകൊണ്ടാണ്. അതുകൊണ്ടുതന്നെയാണ് അണിയറയിൽ ലോകം തിരിച്ചറിയാത്ത അനേകം ഇരകളുടെ രക്ഷകകൂടിയായി മാറാൻ അവൾക്കാവുന്നത്. ഒരിക്കൽ അതിക്രമങ്ങളെ അതിജീവിക്കുന്ന സ്ത്രീകൾ അപമാനഭയമില്ലാതെ ജീവിക്കുന്ന ദിനം വന്നെത്തുകതന്നെ ചെയ്യും. അന്ന് ഭാവനയെ സകലരും സ്നേഹത്തോടെ ഓർക്കും. അങ്ങോട്ടുള്ള പാത സുഗമമാക്കിയത് അവളാണെന്ന് ആദരവോടെ പറയുകതന്നെ ചെയ്യും.

 3,829 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment42 mins ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment54 mins ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge4 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment4 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment5 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment6 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment6 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment7 hours ago

കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ പ്രഖ്യാപനം മലയാളികളെ ഞെട്ടിപ്പിക്കുന്നത്

Entertainment7 hours ago

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

Entertainment7 hours ago

ഒന്നരലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ മലയാള സിനിമ വരുന്നു എന്ന് കേട്ടപ്പോള്‍ അത്ഭുതമായിരുന്നു

Featured7 hours ago

എന്തൊരു സിനിമയാണ് നിങ്ങൾ ചെയ്ത് വച്ചിരിക്കുന്നത്

Entertainment7 hours ago

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയുന്നു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment20 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment21 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment5 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Advertisement
Translate »