fbpx
Connect with us

Entertainment

മണിരത്നം പോലൊരു മാസ്റ്റർ ക്രാഫ്റ്റ്സ്മാന്റെ കൈയ്യിലൂടെ ജനിച്ച ഈ സിനിമ അതിമനോഹരമായ ഒരു അനുഭവം ആയിരിക്കും

Published

on

Suraj Sahadevan

PS-1 – പൊന്നിയിൻ സെൽവൻ
(സ്പോയിലറുകളില്ല,  അൽപം നീണ്ട പോസ്റ്റാണ്)

സെപ്റ്റംബർ 30ന് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ റിലീസ് ചെയ്യുകയാണ്. തമിഴിൽ ഇതുവരെ രചിക്കപ്പെട്ടതിൽ ഏറ്റവും മികച്ച നോവൽ എന്ന് പറയപ്പെടുന്ന, കൽക്കി കൃഷ്ണമൂർത്തി രചിച്ച, ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സിനിമ. അനിയൻ വാങ്ങിത്തന്ന മലയാളം പരിഭാഷ, 75 വർഷങ്ങൾക്കു മുൻപ് എഴുതിയ നോവൽ എന്ന മുൻവിധിയോടെ വലിയ താല്പര്യമൊന്നുമില്ലാതെയാണ് ഞാൻ വായിച്ചു തുടങ്ങിയതെങ്കിലും 10-15 പേജുകൾ കഴിഞ്ഞപ്പോൾ മുതൽ ആവേശത്തോടെയാണ് വായിച്ചു തീർത്തത്. യഥാർത്ഥ ചരിത്രവും, ഫിക്ഷനും അതിമനോഹരമായി സംയോജിപ്പിച്ച്, കരുത്തരായ കഥാപാത്രങ്ങളും, പൊളിറ്റിക്സും, പ്രണയവും, ഉദ്വേഗജനകമായ കഥപറച്ചിലും, ഒരുപാട് ട്വിസ്റ്റുകളും ഒക്കെയായി ഒരു ഇന്ത്യൻ ഗെയിം ഓഫ് ത്രോൺസാണ് (Game of Thrones) പൊന്നിയിൻ സെൽവൻ എന്ന നോവൽ.

സിനിമ കാണുന്നതിന് മുമ്പ് അല്പം ചരിത്രം അറിഞ്ഞു വെക്കാൻ താൽപര്യമുള്ളവർക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.കാവേരി നദിയുടെ വേറൊരു പേരാണ് ‘പൊന്നി’. ബിസി 3-ആം നൂറ്റാണ്ടിന് മുൻപ് തുടങ്ങി എഡി 13-ആം നൂറ്റാണ്ട് വരെ ആയിരത്തോളം കൊല്ലം ഭരിച്ച ചോള രാജവംശത്തിന്റെ ഏറ്റവും മികച്ച രാജാവായി അറിയപ്പെടുന്ന രാജരാജചോളനായി കാവേരിയുടെ മകൻ എന്ന ‘പൊന്നിയിൻ സെൽവൻ’.

നൂറ്റാണ്ടുകളായി ക്ഷയിച്ചിരുന്ന ചോളരാജ്യം വീണ്ടും ഉയർത്തെഴുനേൽക്കുന്നത് 9-ആം നൂറ്റാണ്ടിന്റെ പകുതിയോടെയാണ്. പല്ലവൻമാരുടെ സാമന്തരായി നിന്ന ചോളരാജാവായ വിജയാലയചോളൻ, പാണ്ഡ്യൻമാരും പല്ലവൻമാരും തമ്മിലുള്ള യുദ്ധത്തിൽ കൂടിച്ചേർന്ന് പാണ്ഡ്യൻമാരുടെ കൈയ്യിൽ നിന്നും തഞ്ചാവൂർ പിടിച്ചെടുക്കുകയായിരുന്നു.

വിജയാലയചോളന്റെ മകൻ ഒന്നാം ആദിത്യചോളനും(Aditya 1), അദ്ദേഹത്തിന്റെ കാലശേഷം മകൻ ഒന്നാം പരാന്തകചോളനും (Paranthaka 1) ചോള രാജ്യത്തിന്റെ വിസ്തൃതി വലുതാക്കി. പരാന്തകചോളന്റെ മൂത്തമകൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതിനെതുടർന്ന് രണ്ടാമത്തെ മകനായ ഗണ്ഡരാദിത്യൻ രാജാവായി. ഗണ്ഡരാദിത്യചോളൻ കലകളിലും, ആത്മീയതയിലുമാണ് കൂടുതൽ ശ്രദ്ധിച്ചിരുന്നത്. മരിക്കുന്ന സമയത്ത്, അദ്ദേഹത്തിന് ഭാര്യ ചെമ്പൈയ്യിൻ മഹാദേവിയിലുണ്ടായ മകൻ മധുരാന്തകൻ (റഹ്മാൻ അവതരിപ്പിക്കുന്ന കഥാപാത്രം) വളരെ ചെറിയ കുട്ടിയായിരുന്നതിനാൽ ഗണ്ഡരാദിത്യചോളൻ സ്വന്തം അനിയൻ അരിഞ്ജയനെ രാജാവായി പ്രഖ്യാപിച്ചു. വളരെ ചെറിയ കാലം മാത്രം ഭരിച്ച് മരണമടഞ്ഞ അരിഞ്ജയന്റെ കാലശേഷം, മകൻ രണ്ടാം പരാന്തക ചോളൻ (Paranthaka II) അഥവാ സുന്ദരചോളൻ രാജാവായി മാറിയ ശേഷമാണ് ചോളരാജ്യം ഒരു സാമ്രാജ്യമായി മാറുന്ന യാത്രക്ക് ചുവട് വച്ച് തുടങ്ങുന്നത്.

Advertisement

കഥ തുടങ്ങുമ്പോൾ സുന്ദരചോളൻ (പ്രകാശ് രാജ്) പ്രായമായി മധുരയിലെ കൊട്ടാരത്തിൽ രോഗശയ്യയിലാണ്. മൂത്തമകനായ ആദിത്യകരികാലൻ (വിക്രം അവതരിപ്പിക്കുന്ന കഥാപാത്രം) വടക്ക് തഞ്ചാവൂരിലും, ഇളയ മകനായ അരുൾമൊഴിവർമ്മൻ (ജയം രവി അവതരിപ്പിക്കുന്ന കഥാപാത്രം) ശ്രീലങ്കയിലും പടം നയിക്കുകയാണ്. മകളായ കുന്ദാവൈ (തൃഷ) ചോള വംശത്തിന്റെ തറവാടായ പഴയറയിലും.

ഭരണത്തിന്റെ കടിഞ്ഞാൺ മുഴുവൻ മന്ത്രിമാരും, സഹോദരങ്ങളുമായ വലിയ പഴുവേട്ടരയരുടെയും (ശരത്കുമാർ), ചെറിയ പഴുവേട്ടരയരുടെയും (പാർത്ഥിപൻ) കയ്യിലാണ്. അച്ഛന്റെ ജീവന് ഭീഷണിയുണ്ടെന്ന് സംശയിക്കുന്ന ആദിത്യകരികാലൻ, തന്റെ ആത്മസുഹൃത്തായ വന്ദ്യദേവൻ (കാർത്തി) കൈവശം തന്റെ അച്ഛനും, കുന്ദാവൈക്കും എഴുത്തുകൾ കൊടുത്തുവിടുന്നു. ചില പ്രമാണിമാരും മന്ത്രിമാരും ചേർന്ന് മധുരാന്തകനെ രാജാവായി വാഴിക്കാനുള്ള ഒരു നീക്കം നടക്കുന്നുണ്ട് എന്ന് തന്റെ യാത്രാമധ്യേ വന്ദ്യദേവൻ മനസ്സിലാക്കുന്നു.

എടുത്തുചാട്ടക്കാരനായ വന്ദ്യദേവന്റെ തുടർന്നുള്ള യാത്രയിലൂടെയും, കണ്ടുമുട്ടുന്ന കഥാപാത്രങ്ങളിലൂടെയും, ചെന്നുപെടുന്ന പ്രശ്നങ്ങളിലൂടെയും, അതിന്റെ അനന്തരഫലങ്ങളിലൂടെയുമാണ് പൊന്നിയിൻ സെൽവൻ വികസിക്കുന്നത്. കൂട്ടിന് തമാശക്കാരനായ വൈഷ്ണവഭക്തൻ ആഴ്വാർക്കടിയാനുണ്ട് (ജയറാം), ഏത് കൊടുങ്കാറ്റിലും അനായാസം തോണി തുഴയുന്ന പൂങ്കുഴലിയുണ്ട് (ഐശ്വര്യ ലക്ഷ്മി), കുന്ദാവൈയുടെ കൂട്ടുകാരിയായ കൊടുമ്പാളൂർ രാജകുമാരി വാനതിയുണ്ട് (ശോഭിത ധുലിപാല), പ്രധാനമന്ത്രി അനിരുദ്ധബ്രഹ്മരായർ, ലാൽ അവതരിപ്പിക്കുന്ന മലയമ്മാൻ, ശ്രീലങ്കയിലെ ബുദ്ധഭിക്ഷുക്കൾ തുടങ്ങി അനേകം കഥാപാത്രങ്ങളുണ്ട്.

അരുൾമൊഴിവർണ്ണനാണ് ടൈറ്റിൽ കഥാപാത്രമായ പൊന്നിയിൻ സെൽവൻ എങ്കിലും, വന്ദ്യദേവനാണ് കഥ മുന്നോട്ടു കൊണ്ടു പോവുന്നതെങ്കിലും, കഥ മുഴുവൻ കിടന്നു കറങ്ങുന്നത് ഐശ്വര്യ റായ് അവതരിപ്പിക്കുന്ന നന്ദിനിക്ക് ചുറ്റുമാണ്. കഥയിലെ ഏറ്റവും ശക്തവും, നിഗൂഢവുമായ കഥാപാത്രം. വലിയ പഴുവേട്ടരയരുടെ ചെറുപ്പക്കാരിയായ ഭാര്യ. നോക്കുന്ന ഏത് പുരുഷനും മയങ്ങി പോവാൻ തക്കമുള്ള സൗന്ദര്യവും, സ്വന്തം കാര്യം നടത്തിയെടുക്കാനുള്ള ബുദ്ധിയും, സാമർത്ഥ്യവും, വാക്ചാതുര്യവും, ഒരുപാട് രഹസ്യങ്ങളും, അതിലേറെ ലക്ഷ്യങ്ങളുമുള്ളവളാണ് നന്ദിനി. നന്ദിനിയുടെ ജീവിതം ചോള രാജകുടുംബവുമായി എങ്ങനെ, എത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നു എന്നുള്ളത് കഥയിലെ ഏറ്റവും വലിയ സസ്പെൻസ് ആണ്.

ഒരു കാര്യം കൂടി പറയാതെ ഈ എഴുത്ത് പൂർണമാവില്ല. 75 വർഷങ്ങൾക്ക് മുൻപ് എഴുതിയ നോവലിലെ ശക്തമായ സ്ത്രീ കഥാപാത്രനിർമ്മിതിയെ പറ്റിയാണത്. സ്വന്തമായ തീരുമാനങ്ങളുള്ള, കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിവുള്ളവർ. പുരുഷകഥാപാത്രങ്ങൾക്ക് ഒപ്പമോ, പല സമയത്തും ഒരു പടി മുകളിലോ നിൽക്കുന്ന, ധൈര്യശാലികളും, വിവേകമുള്ളവരുമായ സ്ത്രീകൾ. അത് രാജകുമാരിയായ കുന്ദാവൈയാകട്ടെ, നന്ദിനിയാകട്ടെ, തോണിക്കാരിയായ പൂങ്കുഴലിയാവട്ടെ, ഇതിലെ സ്ത്രീകഥാപാത്രങ്ങളാരും തന്നെ പുരുഷനെ അടിമപ്പെട്ടു ജീവിക്കുന്നവരല്ല. മറിച്ച്, നായകൻമാരായ കഥാപാത്രങ്ങൾ പല സന്ദർഭങ്ങളിലും രക്ഷപ്പെടുന്നത് സ്ത്രീകഥാപാത്രങ്ങളുടെ കഴിവുകൊണ്ടാണ്. പലരും പലപ്പോഴായി സിനിമയാക്കണമെന്ന് ആഗ്രഹിച്ച പുസ്തകമാണ് പൊന്നിയിൻ സെൽവൻ.

Advertisement

മണിരത്നം തന്നെ പലവട്ടം ശ്രമിച്ചെങ്കിലും, ഇപ്പോഴാണ് ഇത് യാഥാർഥ്യമാവുന്നത്. അതിവിപുലമായ കാസ്റ്റിംഗ്, എ ആർ റഹ്മാന്റെ സംഗീതം, തൊട്ടധരിണിയുടെ ആർട്ട് ഡയറക്ഷൻ, രവിവർമന്റെ കാമറ, എല്ലാം ചേർന്ന് മണിരത്നം പോലൊരു മാസ്റ്റർ ക്രാഫ്റ്റ്സ്മാന്റെ കൈയ്യിലൂടെ ജനിച്ച ഈ സിനിമ അതിമനോഹരമായ ഒരു അനുഭവം ആയിരിക്കും എന്ന് പ്രതീക്ഷിക്കാം

 1,483 total views,  4 views today

Continue Reading
Advertisement
Comments
Advertisement
history8 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment8 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment8 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment8 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment9 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment9 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment9 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment10 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business10 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment10 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment11 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment12 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment8 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment13 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured15 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment15 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment1 day ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment1 day ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment3 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »