പൊക്കിൾ ചുഴി എന്നത് അമ്മയുമായി കുഞ്ഞിനു ഉള്ള ബന്ധം ആണ്. ഇതാണ് പൊക്കിൾകൊടി ബന്ധം. ലിംഗഭേദമില്ലാതെ തന്നെ പലർക്കും പൊക്കിൾ ലൈംഗിക ആകർഷണം ഉളവാക്കുന്നത് കൂടിയാണ്. സ്ത്രീകളുടെ പൊക്കിൾ പലർക്കും ഇന്ന് കാമോദ്ദീപനം ലഭിക്കുന്ന ശരീരഭാഗമാണ്. പ്രത്യകിച്ചും തെന്നിന്ത്യൻ സിനിമയിൽ നായികമാരോ ഐറ്റം ഡാൻസ് ചെയുന്ന നടികളോ പൊക്കിൾ കാണിക്കാതെ അഭിനയിക്കാൻ സാധിക്കില്ല എന്ന അവസ്ഥയാണ്. പാശ്ചാത്യർക്ക് പൊക്കിൾ അത്ര വലിയ ഘടകമല്ല. കേരളത്തിൽ ഒരു നടിയുടെ പൊക്കിൾ പ്രദർശനം ആ നടിയുടെ സ്വഭാവശുദ്ധിയെ പോലും ചോദ്യം ചെയുന്ന ഘടകമായിരുന്നു. എന്നാൽ ഇപ്പോൾ അല്പം മാറ്റം വന്നിട്ടുണ്ട്. അതൊരുപക്ഷേ പുരുഷന്മാരുടെ ചിന്താഗതിയിൽ വന്ന മാറ്റമല്ല, മറിച്ചു ഭൂരിഭാഗം നടികളും പൊക്കിൾ കാണിക്കാൻ തുടങ്ങിയപ്പോൾ ആണ് മനോഭാവങ്ങളിൽ മാറ്റം കണ്ടുതുടങ്ങിയത്. മലയാളി പുരുഷന്മാർക്ക് സ്ത്രീകളുടെ പൊക്കിൾ എന്നാൽ ‘വട’യാണ് . എന്താണീ പൊക്കിൾ ചരിത്രം ? എന്ന് മുതലാണ് അതൊരു ഗ്ലാമർ പ്രദർശന അവയവം ആയത് ? സുരൻ നൂറനാട്ടുകര സോഷ്യൽ മീഡിയയിൽ എഴുതിയത് വായിച്ചാൽ നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ലഭിക്കും .
സുരൻ നൂറനാട്ടുകര
പൊക്കിൾ : എന്ന ആഴക്കടൽ:
( ഓഷ്യാനോ ഗ്രാഫി പഠിച്ചവർക്കു മാത്രം )
ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ സ്ത്രീയുടെ ഉദരത്തെക്കുറിച്ചും പൊക്കിളിനെക്കുറിച്ചും പറയുന്നു.
” നിന്റെ നാഭി വട്ടത്തിലുള്ള പാനപാത്രം പോലെയാകുന്നു…
അതിൽ കലക്കിയ വീഞ്ഞ് ഇല്ലാതിരിക്കുന്നില്ല ….”
നിന്റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന കോതമ്പു കൂമ്പാരം പോലെയാകുന്നു…..”
ഇംഗ്ലീഷിൽ ചിലയിടത്ത് നാഭി എന്നല്ല എഴുതിയിരിക്കുന്നത് vulva എന്ന പദമാണ് ചിലയിടത്ത് ഉപയോഗിച്ചിരിക്കുന്നത്. ആ അർത്ഥത്തിൽ അതു നാഭിയല്ല. കലക്കിയ വീഞ്ഞ് ഇല്ലാതിരിക്കുന്നില്ല എന്നു ശലോമോൻ കട്ടായം പറയുമ്പോൾ അതു നാഭി തന്നെ യാണോ എന്ന് സംശയമില്ലാതില്ല. കലക്കിയ വീഞ്ഞ് എന്നു പറയുമ്പോൾ മിക്സ് ചെയ്ത വീഞ്ഞാണ്. അതിന് അസാധാരണമായ ലഹരിയുണ്ടാവും എന്ന് പണ്ഡിതമതം.
ഉദരത്തെ താമരപ്പൂ ചുറ്റിയ കോതമ്പു കൂമ്പാരം എന്നു പറയുമ്പോൾ സ്വഭാവികമായും ഒരു കുടവയർ ആകാൻ സാധ്യതയുണ്ട്. ബൈബിൾ പണ്ഡിതർ പായുന്നത് ഇത് ഗർഭിണിയുടെ വയറിനെ കുറിച്ചാണെന്നാണ്. മാത്രവുമല്ല ഈ സ്ത്രീ ശരീരങ്ങളെക്കുറിച്ചുള്ള വർണ്ണനകളെല്ലാം തന്നെ ദൈവവും വിശ്വാസവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കാനാണത്ര . വായിക്കുന്നവന് മറ്റു വല്ലതും തോന്നിയാൽ മാമനോടൊന്നും തോന്നല്ലേ മക്കളേ …..
ഗോതമ്പ് കൊയ്തെടുത്ത് മെതിച്ച് കൂമ്പാരമായി മാത്രമല്ല ഇട്ടിരുന്നതെന്ന് വേണം കരുതാൻ – അക്കാലത്ത് പ്രത്യേകമായി ഒരു പക്ഷേ വയറിനോട് സാദ്യശ്യം വരുന്ന രീതിയിൽ അവ കുട്ടിയിട്ടതിൽ നിന്നാവാം ശലോമോൻ അതിനെ സ്ത്രീ ഉദരത്തോടു സാദ്യശ്യപ്പെടുത്തിയത്. ഗോതമ്പിന്റെ സ്വർണ്ണ നിറവും ഇതിനു കാരണമായിരുന്നിരിക്കാം. ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ ഒരു അരസികൻ ആണെന്ന് ഞാൻ കരുതുന്നില്ല. താമരപ്പൂ എന്ന് പറയുന്നുണ്ടെങ്കിലും ഈ പുഷ്പം യഥാർത്ഥത്തിൽ ലില്ലി പൂവാണ്. ഇതൊരു പക്ഷേ നാഭി ചുഴി തന്നെയാവാം , അല്ലെങ്കിൽ അരഞ്ഞാണത്തെയുമാവാം…..
പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ ഡെസ്മണ്ട് മോറീസിന് സ്ത്രീകളുടെ നാഭി ചുഴിയെ കുറിച്ച് വളരെയധികം പറയാനുണ്ട്.
സമീപകാലത്ത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതി മുതലാണ് വയറും പൊക്കിളും ഒരു ലൈംഗീക ഉദ്ദീപന കാഴ്ച്ചയായി മാറിയത്. ആദ്യകാല സിനിമകളിൽ വയറ് പ്രദർശിപ്പിച്ച് നൃത്തം ചെയ്യുന്നത് ഞെട്ടലും ഭീതിയും ഉളവാക്കി. “അറേബ്യൻ നൈറ്റ്സ് എന്ന സിനിമയുടെ നിർമ്മാതാക്കൾക്ക് സെൻസർമാർ ഔദ്യോഗികമായി അയച്ച സന്ദേശം ഇതാണ്. ” നൃത്തം ചെയ്യുന്ന മുതിർന്ന പെൺകുട്ടികളുടെ നാഭി പ്രദർശന ഭാഗങ്ങൾ മുറിച്ചു മാറ്റണം. മുപ്പതുകളിലും നാൽപ്പതുകളിലും നാഭീ പ്രാർശനങ്ങൾക്കു വിലക്കുണ്ടായിരുന്നു. നാഭീ പ്രദേശങ്ങൾക്ക് ഹോളിവുഡ്ഡിൽ ഇളവ് വരുമ്പോഴേക്കും മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ ബെല്ലി ഡാൻസിന് പിടി വീണു. ലൈംഗീക ഭാവങ്ങളെ നിയന്ത്രിക്കാൻ നാഭി ക്ക് കഴിവുണ്ടെന്ന് ഈ നിയന്ത്രണങ്ങളിൽ നിന്നു വ്യക്തമാണ്.
ശരീരത്തിന്റെ ഒരു ദ്വാരമെന്ന നിലയിൽ നാഭി ചുഴിക്ക് ഒരു ചെറിയ ജനനേന്ദ്രിയ പ്രതിധ്വനിയുണ്ട്. വയറിന്റെ മധ്യത്തിലുള്ള അതിന്റെ കിടപ്പ് അതിന്റെ കീഴെയുള്ള യഥാർത്ഥ സൂ ഷിരത്തിന്റെ മനോവിചാരത്തെ സൃഷ്ടിക്കുന്നു.ലൈംഗീകതക്കപ്പുറം മതസമൂഹങ്ങളിൽ പൊക്കിൾ ചെറിയ പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. ആദാമിനും ഹവ്വക്കും പൊക്കിൾ വരക്കണമോ എന്ന് ചിത്രകാരൻമാരെ വളരെയധികം കുഴക്കിയ ഒരു പ്രശ്നമാണ്. വരച്ചാൽ ദൈവത്തിനും വരക്കേണ്ടി വരും – അതു ദൈവത്തിന്റെ അസ്ഥിത്വത്തിനു നേരേ ചോദ്യമുയർത്തും – ആകെ ഹലാക്കിന്റെ അവലും കഞ്ഞിയും ….
ആദ്യത്തെ നാഭിയെ കുറിച്ച് തുർക്കികൾ അസാധാരാണമായൊരു പ്രശ്നം കണ്ടെത്തി – വളരെ യുക്തിഭദ്രമായ ഒന്ന്. അള്ളാഹു ആദ്യത്തെ മനുഷ്യനെ സൃഷ്ടിച്ചു കഴിഞ്ഞപ്പോൾ ദേഷ്യം വന്ന ചെകുത്താൻ സൃഷ്ടിയുടെ മേൽ തുപ്പി. സ്വഭാവികം ….! വയറിന്റെ നടുവിലാണ് തുപ്പൽ തെറിച്ചു വീണത്. മലീമസമാക്കപ്പെട്ട ആ ഭാഗം തന്നെ അള്ളാഹു നീക്കം ചെയ്തു. ദൈവത്തിന്റെ തക്കയോഗ്യമായ ആ ഇടപെടീലിന്റെ ഫലമാണ് ആ ചെറിയ ദ്വാരം. അതാണ് ആദ്യത്തെ നാഭി –
കളറായിട്ടില്ലേ ….
ഹിന്ദു മതത്തിൽ ആവട്ടെ ഒരു ദൈവത്തിന്റെ പൊക്കിളിൽ നിന്ന് താമര മുളച്ചു വന്ന് അതിലാണ് ബ്രഹ്മാവെന്ന ദൈവമിരിക്കുന്നത്. പൊക്കിളിനുള്ളിൽ ജൈവ കൃഷിയൊക്കെ അക്കാലത്ത് ഭാരതീയർക്ക് അറിയാമായിരുന്നു എന്ന് വ്യക്തമായല്ലോ ….
ബുദ്ധമതത്തിൽ പൊക്കിൾ ബ്രഹ്മാണ്ഡത്തിന്റെ കേന്ദ്ര ബിന്ദുവാണ്.
അമേരിക്കയിൽ നാഭീനിരീക്ഷണ കേന്ദ്രമെന്ന് സ്വയം ” വിളിക്കുന്ന സംഘടന ഒൻപതുതരം വ്യത്യസ്ത സ്ത്രീ പൊക്കിളുകൾ കണ്ടെത്തിയിരിക്കുന്നു.
കുത്തനെയുള്ള പിളർപ്പ്, സ്ത്രൈണം, നടുവിൽ വലുപ്പം കൂടിയത് , ത്രികോണാകൃതി, കാപ്പിക്കുരു പൊക്കിൾ, ബദാം പൊക്കിൾ അങ്ങിനെ പോകുന്നു. :: ഏറ്റവും സാധാരണമായുള്ളത് പൂച്ചക്കണ്ണ് പൊക്കിളാണ് . വീതി കൂടിയതും നീളം കുറഞ്ഞതുമായ പൊക്കിളാണിത്. ഏറ്റവും അപൂർവ്വമായത് കൃത്യമായി വ്യത്താകാരത്തിലുള്ളതാണ്. ( ഈ പറഞ്ഞതൊക്കെ .ശാസ്തീയ കണ്ടെത്തൽ ഒന്നും അല്ല . കേവലം നിരീക്ഷണങ്ങൾ മാത്രമാണ് )
ആധുനിക കാലത്ത് സ്റ്റ്ഡ് ചെയ്ത പൊക്കിളുകളും റിംങ്ങ് വലയങ്ങൾ ഘടിപ്പിച്ച പൊക്കിളുമാണ് ഫാഷൻ –
മലയാള സിനിമയിൽ പ്രശസ്തമായ പൊക്കിളുകൾ നിരവധിയുണ്ട്. – അതിൽ പ്രധാനം ജയഭാരതിയുടെ പൊക്കിളാണ് – എഴുപതുകളിൽ നിരവധി യുവാക്കളെ ആനന്ദത്തിൽ ആറാടിക്കുന്നതിൽ അതിനു കഴിഞ്ഞു.
സിൽക്ക് സ്മിതയുടെ പൊക്കിൾ ഏറെക്കാലം യുവാക്കൾ ഖണ്ഡശ്ശ നിരൂപണത്തിന് വിധേയമാക്കിയതാണ്.1988 ൽ ഭരതന്റെ വൈശാലി വരുന്നതോടെ പൊക്കിൾ ചുഴിക്ക് പുതിയൊരു പേരും അതു നൽകി. സുപർണ്ണ ആനന്ദിന്റെ ആഴമേറിയ പൊക്കിൾ അക്കാലത്ത് യുവാക്കളെ ഹരം കൊള്ളിച്ചു. എൺപതുകളിലും തൊണ്ണൂറുകളിലും പൊക്കിളുകൾ ഗാന രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. തെണ്ണൂറുകളിൽ തമിഴിൽ നഗ്മ, മീന, രംഭ തുടങ്ങി ഡസൻ കണക്കിന് പൊക്കിൾ തുലാമഴ തന്നെ ചെയ്തു.
തൊണ്ണുറുകൾക്കു ശേഷം തടിച്ച നടിമാർക്കു പകരം മെലിഞ്ഞ നടിമാർ എത്താൻ തുടങ്ങിയതോടെ പൊക്കിൾ അത്ര ആകർഷകമല്ലാതെയായി –
മികച്ച ഭാവാഭിനയം കാഴ്ച്ച വച്ച ഷക്കീല ഒരിക്കലും തന്റെ പൊക്കിൾ പ്രദർശിപ്പിച്ചിരുന്നില്ല.
കയം, രതിനിർവേദം , കളിമണ്ണ് എന്നീ സിനിമകളിലൂടെ ശ്വേതാ മേനോൻ ആണ് മലയാളത്തിൽ വീണ്ടുംപൊക്കിൾ വസന്തം ഒരുക്കിയത്. പൊക്കിളുകൾ നിസ്സാരക്കാരല്ല. ഇപ്പോഴും പൊക്കിൾ പ്രദർശിപ്പിച്ച ഏതെങ്കിലും നടിയുടെ ഫോട്ടോയുടെ താഴത്തെ കമന്റുകൾ മാത്രം വായിച്ചാൽ മതി അതു ബോധ്യമാകാൻ