ലോക സിനിമയുടെ ബൈബിൾ എന്ന് സാക്ഷാൽ സ്റ്റീവൻ സ്പിൽബർഗ് വിശേഷിപ്പിച്ച സിനിമയാണ് റാഷൊമോൺ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
26 SHARES
315 VIEWS

“RASHOMON “

സുരൻ നൂറനാട്ടുകര

വെയില് ചാഞ്ഞു തുടങ്ങിയ ഉച്ചക്കു ശേഷമുള്ള ഒരു സമയമായിരുന്നു അത് ‘ഒരു മരത്തണലിൽ മയക്കത്തിനോളം പോന്ന ഒരാലസ്യത്തിലായിരുന്നു ഞാൻ, അപ്പോഴാണ് വഴിയിലൂടെ വരുന്ന സമുറായിയേയും കുതിരപ്പുറത്തു വരുന്ന അയാളുടെ നവവധുവിനേയും കാണുന്നത് ‘അവൻ ആയുധധാരിയായിരുന്നു. അവളുടെ മുഖം ശിരോവസ്ത്രത്താൽ മറച്ചിരുന്നു. ഒരു സാധാരണ കാഴ്ച്ചയെന്ന നിലയിൽ ഞാനതിനെ വിട്ടുകളഞ്ഞതാണ്,പക്ഷേ::.. അതു വരെ ഇല്ലാതിരുന്ന ഒരു ഇളം കാറ്റ് പൊടുന്നനെ അവിടെ വീശുകയുണ്ടായി, അപ്പോൾ എൻ്റെ സകല നിയന്ത്രണങ്ങളേയും തച്ചുടക്കാൻ പാകമായ ഒരു കാഴ്ച്ച ഞാൻ കാണുകയുണ്ടായി, കാറ്റിൽ ആ സ്ത്രീയുടെ ശിരോവസ്ത്രം മാറി ,ബോധിസത്വനെ പോലെയുള്ള അവളുടെ മുഖം ഞാൻ കാണുകയുണ്ടായി, ആ നിമിഷം ഏതു വിധേനെയും അവളെ സ്വന്തമാക്കണമെന്ന മോഹം എൻ്റെ മനസ്സിൽ ഞാനുറപ്പിച്ചു – അവളുടെ ഭർത്താവായ ആ സമുറായിയെ കൊന്നിട്ടായാലും …..
(തജോമാരു എന്ന കൊള്ളക്കാരൻ്റെ കുറ്റസമ്മതം )

തുള്ളി തോരാതെ ആർത്തലച്ചു ചെയ്യുന്ന മഴയിൽ ജപ്പാനിലെ പഴകി പൊളിഞ്ഞ റാഷൊമോണിൻ്റെ ( നഗരകവാടം)മുന്നിലിരുന്നു കൊണ്ട് പുരോഹിതനായ ബുദ്ധ സന്യാസിയും, മരം വെട്ടുകാരനും, സാധാരണക്കാരനായ മനുഷ്യനും അവർ അന്നു നടന്ന ഒരു കൊലപാതക വിചാരണയെക്കുറിച്ച് ചർച്ച ചെയ്യുകയാണ്, ജീവിത ദുരിതങ്ങളുടെയും അനിശ്ചിതത്വത്തിൻ്റെയും മുകളിലേക്ക് മഴ സംഹാരശക്തിയോടെ പെയ്തു കൊണ്ടിരുന്നു.ലോക സിനിമയുടെ ചരിത്രത്തിൽ ഏതൊരു സിനിമ പ്രേമിയേയും കോരിത്തരിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു ആ മഴ .അവിടെ നിന്നും അകിര കുറസോവയുടെ റാഷൊമോൺ ആരംഭിക്കുകയാണ് –

ലോക സിനിമയുടെ ബൈബിൾ എന്ന് സാക്ഷാൽ സ്റ്റീവൻ സ്പിൽബർഗ് വിശേഷിപ്പിച്ച സിനിമയാണ് റാഷൊമോൺ. ലോകത്തെ എല്ലാ ചലച്ചിത്ര അക്കാദമികളിലും പാഠ്യവിഷയമായ സിനിമ, റാഷമോൺ എന്ന സിനിമയിലെത്തുന്നതിനു മുൻപ് നമുക്ക് കുറസോവിയിലെത്തേണ്ടതുണ്ട്, അവിടെ നിന്നും ഒരു ജമ്പ് കട്ടിലൂടെ “അഗുതഗാവയിലേക്ക് പ്രവേശിക്കുമ്പോളേ നമ്മുടെ ചരിത്രഖനനം പൂർത്തിയാക്കാൻ കഴിയുകയുള്ളു -നാച്ചുറ ലിസ്റ്റ് രീതിയെ തള്ളിക്കളഞ്ഞ ജാപ്പനീസ് സാഹിത്യകാരനായിരുന്നു ” റൈനോസുകി അഗുതഗാവ ‘

1892 ൽ ജപ്പാനിലെ “ക്യോബാക്ഷി, പ്രവശ്യയിലാണ് അദ്ദേഹം ജനിച്ചത്, അഗത ഗാവയുടെ ജനന ശേഷം അദ്ദേഹത്തിൻ്റെ മാതാവിന് ചിത്തഭ്രമം ബാധിക്കുകയും താമസിയാതെ മരണപ്പെടുകയും ചെയ്തു. പിന്നട് സഹോദരൻ്റെ തണലിലാണ് അഗു തഗാവ വളർന്നത്.ടോക്കിയോ ഇംപീരിയൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്താണ് അദ്ദേഹം സാഹിത്യരചനയിലേക്ക് തിരിഞ്ഞത്. ഇംഗ്ലീഷ് സാഹിത്യത്തിലായിരുന്നു അഗു തഗാവയ്ക്ക് താത്പര്യം,

പരിഭാഷകളിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ തുടക്കം.

അഗു തഗാവയുടെ ആദ്യ കഥയായ റാ ഷൊ മോൺ അക്കാലത്തെ ഒരു സാഹിത്യ മാസികയിലാണ് ആദ്യമായി വരുന്നത്. 12-ാം നൂറ്റാണ്ടിലെ ഒരു നാടോടി കഥയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം റാ ഷൊ മോൺ രചിച്ചത്. ജാപ്പനീസ് സാഹിത്യ ലോകം ഈ കഥയെ വേണ്ടത്ര രീതിയിൽ മനസ്സിലാക്കിയിരുന്നില്ല.” നാറ്റി സുതെ സോ ബെക്കി എന്ന സാഹിത്യകാരനാണ് ഈ കഥയിൽ ഒളിച്ചിരുന്ന അത്ഭുതകരമായ മാനസിക തലം കണ്ടെത്തിയത് – ചരിത്രത്തിൻ്റെ ഇടനാഴികളിലൂടെ സഞ്ചരിക്കാനും അവയ്ക്ക് ആധുനിക ഭാഷ്യം ചമക്കു വാനും അടുതഗാവ ശ്രമിച്ചു. 1921 ൽ ചൈനയിലേക്കു പോയ അദ്ദേഹം നാലു മാസത്തെ പ്രവാസത്തിനു ശേഷം മടങ്ങിയെത്തി, അദ്ദേഹത്തിൻ്റെ മറ്റൊരു പ്രശസ്ത കഥയായ “മരത്തോപ്പ് ” രചിച്ചു.

പ്രശസ്തിയുടെ ഗോപുരമുകളിൽ നിൽക്കുമ്പോഴായിരുന്നു’ അദ്ദേഹത്തിൻ്റെ മരണം .അമ്മയുടെ ചിത്തഭ്രമ ബാധ അദ്ദേഹത്തേയും കീഴടക്കിയിരുന്നു. മരണത്തിൻ്റെ പുസ്തകം എന്ന പേരിൽ ആ കാലഘടത്തിൽ അദ്ദേഹം എഴുതിയ കഥകൾ മാനസിക വിഭ്രാന്തിയുടെ ഉദാത്തമായ സൂചകങ്ങളാണ്.
1927 ൽ അഗുതഗാവ തൻ്റെ ഭാര്യയുടെ സുഹൃത്തിനൊപ്പം ആത്മഹത്യക്കു ശ്രമിച്ചെങ്കിലും ആ ശ്രമം പരാജയപ്പെട്ടു -പിന്നീട് തൻ്റെ മുപ്പത്തിയഞ്ചാം വയസ്സിൽ “വേറണൽ ” എന്ന മയക്കുമരുന്ന് കഴിച്ച് അദ്ദേഹം ആത്മഹത്യ ചെയ്തു.

അഗുതഗാവ യുടെ കഥകൾ റാഷൊ മോൺ എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്, രാജൻ തുവ്വാരയാണ് ഗ്രന്ഥകർത്താവ്. അഗു തഗാവയുടെ റാ ഷൊ മൊൺ , മരത്തോപ്പ് എന്നീ കഥകൾ ചേർത്താണ് അകിര കുറസോവ “റാ ഷൊ മോൺ; എന്ന ക്ലാസിക് ഒരുക്കുന്നത്.
1910 ൽ ജപ്പാനിലെ ടോക്കിയോയിലാണ് അകിര- കുറസോവ ജനിക്കുന്നത്.ഹൈസ്കൾ വിദ്യാഭ്യാസത്തിനു ശേഷം പാശ്ചാത്യ ചിത്രകല അഭ്യസിച്ച അദ്ദേഹത്തെ റഷ്യൻ സാഹിത്യവും സിനിമയും വളരെയധികം ആകർഷിച്ചു. ഐസൻസ്റ്റീൻ്റെ സിനിമക്കളും ചലച്ചിത്ര സിദ്ധാന്തങ്ങളും കുറസോവയെ സ്വാധീനിക്കുകയുണ്ടായി,

1943-ൽ നിർമ്മിച്ച ” സാൻഷിറോ സു ഗാത യാണ് കുറസോവയുടെ ആദ്യ ചിത്രം – തുടർന്ന് സെവൻസമുറായ്, റാ ഷൊമൊൺ, റാൻ, ഇക്കുറു, ഹൈ ആൻഡ് ലോ തുടങ്ങി മാദ ദായോ വരെ നീളുന്ന അഭ്രപാളികളിലെ ആത്മീയ അന്വേക്ഷണങ്ങൾ .കുറസോവയുടെ മാസ്റ്റർ പീസ് റാഷൊ മോൺ തന്നെയാണ്, 1951 ൽ 29 ചിത്രങ്ങളോട് മത്സരിച്ചാണ് റാഷമോൺ വെനീസ് ഫെസ്റ്റിവലിലെ ഗോൾഡൺ ലയൺ പുരസ്കാരം കരസ്ഥമാക്കിയത് ‘ ബാക്കി ഇരുപത്തിയെട്ടും ലോകത്തിലെ ഒന്നാം നമ്പർ ചലച്ചിത്രകാരൻമാരുടെ സൃഷ്ടികളായിരുന്നു എന്നറിയുമ്പോഴാണ് കുറസോവയുടെ മഹത്വം നാം തിരിച്ചറിയുന്നത് ‘. പാശ്ചാത്യ സിനിമ ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് ഏഷ്യയിലും സിനിമയുണ്ട് എന്ന് അവരെ ബോധ്യപ്പെടുത്തിയ സംവിധായകനായിരുന്നു അകിര കുറസോവ .

ഒരു കൊലപാതകം 5 പേരുടെ സാക്ഷിമൊഴികളിലൂടെ വിവരിക്കുന്നതാണ് റാ ഷൊ മോണിൻ്റെ ഇതിവൃത്തം. ഈ അഞ്ചു പേരും വിവരിക്കുന്നത് അവരുടേതായ സത്യങ്ങളാണ് – മരണപ്പെട്ട മനുഷ്യൻ്റെ ആത്മാവിനേയും വിസ്താരത്തിനായി കൊണ്ടു വരുന്നുണ്ട്, പക്ഷേ അയാളും പറയുന്നത് പൂർണ്ണമായും സത്യമല്ല. സിനിമയുടെ അവസാനം സത്യം എന്താണന്ന് പ്രേക്ഷകൻ മനസ്സിലാക്കുന്നുണ്ട്- കോരിച്ചൊരിയുന്ന മഴയിൽ റാഷൊ മോണിൽ കയറി മഴ നനയാതിരിക്കുന്ന ബുദ്ധസന്യാസിയും മരം വെട്ടുകാരനും ഇതേ കേസിൽ കോടതിയിൽ സാക്ഷി പറഞ്ഞിട്ട് വരുന്ന വഴിയായിരുന്നു. അവിടെ ഇരുന്ന സാധാരണക്കാരനായ മനുഷ്യനോട് അവർ ആ കഥ പറയുന്നു. ആരാണ് കുറ്റക്കാരൻ എന്ന് ആർക്കും പറയാൻ കഴിയാത്ത സാഹചര്യമാണ് വിവരണങ്ങളിൽ നിന്നു ലഭിക്കുന്നത്.ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയാണ് റാഷൊ മോൺ –

ആർത്തു പെയ്യുന്ന മഴ തീഷ്ണമായി ബോധ്യമാക്കാൻ വെള്ളത്തിൽ നീലം കലർത്തിയാണ് കുറസോവ പരിമിതയെ മറികടന്നത്- കാട്ടിലൂടെ സഞ്ചരിക്കുന്ന ഫീലിനായി വലയിൽ മരത്തിൻ്റെ കമ്പും ഇലയും വെട്ടി ഇട്ട് സൂര്യനു നേരേ ഉയർത്തി പിടിച്ചായിരുന്നു നിഴലുകൾ സൃഷ്ടിച്ചത്.VFX എന്നെഴുതിയാൽ മൂന്നക്ഷരങ്ങൾ എന്നു മാത്രം മനസ്സിലാവുന്ന കാലത്താണ് ഇതൊക്കെ കുറസോവ പെർഫക്ഷനായി ചെയ്തത്.ഈ സിനിമയുടെ ആശയത്തെ പകർത്തിയ ധാരാളം സിനിമകൾ ലോകത്തുണ്ട്, മലയാളത്തിൽ തന്നെ നിരവധിയെണ്ണമുണ്ട്.

പന്ത്രണ്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ആഭ്യന്തര യുദ്ധങ്ങൾ തകർത്തു കളഞ്ഞ ജപ്പാനിൽ അഗുത ഗാവ യുടെ കഥ അവസാനിക്കുന്നത് മനുഷ്യനെ ഭീതിദമായ ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടാണ്, നീതിയും നിയമവും തോറ്റു പോവുകയും മനുഷത്വം വറ്റി പോവുകയും ചെയ്യുന്ന ലോകത്തിൻ്റെ നേർക്കാഴ്ചയാണ് കഥ നമുക്കു കാട്ടിത്തരുന്നത്- എന്നാൽ അ ഗുതഗാവയുടെ ഷൂവിൽ ചവുട്ടി നിൽക്കാനല്ല കുറസോവ ആഗ്രഹിച്ചത് – വിദൂരമെങ്കിലും ഒരു തിരിയുടെ നേർത്ത നാളം ,ഒരു പ്രതീക്ഷ, കരുണയുടെ ഒരു കുറവ് കുറസോവ ലോകത്തിനു നേരേ നീട്ടുന്നു.

മഴയുടെ ശക്തി കുറയുന്ന റാ ഷൊ മൊണിൽ ആരോ ഉപക്ഷിച്ച ഒരു കുഞ്ഞിനെ അവർക്കു ലഭിക്കുന്നു ‘നാട്ടുകാരനായ സാധാരണക്കാരൻ ആ കുഞ്ഞിനെ പുതപ്പിച്ച വസ്ത്രം എടുക്കാൻ ശ്രമിക്കുന്നു ‘ പക്ഷേ പുരോഹിതൻ കുട്ടിയെ അയാൾക്കു നൽകുന്നില്ല.’മരം വെട്ടുകാരനാകട്ടെ തെറ്റുകാരനാണ്, അയാൾക്ക് കുട്ടിയെ ചോദിക്കാനുള്ള അവകാശമില്ല, എങ്കിലും അയൾ പുരോഹിതനു നേരേ കൈ നീട്ടുന്നു – അൽപം മടിച്ചാണെങ്കിലും ബുദ്ധപുരോഹിതൻ കുഞ്ഞിനെ അയാൾക്കു നൽകുന്നു.അയാൾ നന്ദിയോടെ കണ്ണു നിറഞ്ഞു പുരോഹിതനോടു പറയുന്നു – ” എനിക്ക് ആറു കുട്ടികളുണ്ട്: : അവരോടൊപ്പം ഞാൻ ഈ കുഞ്ഞിനെയും വളർത്തും: .. സ്വന്തം കുഞ്ഞിനെ പോലെ .കുഞ്ഞിനെ നെഞ്ചോടമർത്തി മഴയിലൂടെ സഞ്ചരിക്കുന്ന വിറകുവെട്ടുകാരനെ നോക്കി പുരോഹിതൻ നിൽക്കുകയാണ് ‘ – എല്ലാ കിണറുകളും വറ്റിയിട്ടില്ല, എല്ലാ കണ്ണുകളും അന്ധമായിട്ടില്ല, എല്ലാ ഹൃദയങ്ങളും മുരടിച്ച് പോയിട്ടില്ല: ….. ലോകത്തിന് പ്രത്യാശ ബാക്കിയാണ്: ‘
റാഷൊമോണിൽ മഴ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ