അലാവുദ്ദീന്റെ അത്ഭുതവിളക്കു വാങ്ങി അബദ്ധത്തിലായ ഡോക്ടർ . അയ്യേ ഇവനൊക്കെ എന്തൂട്ട് മണ്ടനാണ് – ഇവനൊരു ഡോക്ടറാണോ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. സത്യത്തിൽ അതു കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്.കുട്ടികളുണ്ടാവാൻ ഉരുളി കമിഴ്ത്തുന്ന, ചെകുത്താനെ കല്ലെറിയാൻ പ്ലെയിൻ കയറി പോകുന്ന , കുരിശു ചുമന്ന് മലയാറ്റൂർ മലകയറുന്ന, മുടിവെള്ളം കുടിക്കുന്ന, പുതിയതായി പണിത വീട്ടിൽ ഗണപതി ഹോമം എന്ന നാടകം നടത്തി വീടിനകം പുകയ്ക്കുന്ന, പട്ടിണി കിടന്ന് ദൈവത്തെ പ്രസാദിപ്പിക്കുന്ന, ശയനപ്രദക്ഷിണം നടത്തുന്ന, പ്രകാശവർഷങ്ങളുടെ അപ്പുറം കിടക്കുന്ന നക്ഷത്രമാണ് നമ്മുടെ ഭാവി നിർണ്ണയിക്കുന്നതെന്നു വിശ്വസിക്കുന്ന, ചൊവ്വാഗ്രഹം ഹിന്ദു പെൺകുട്ടികളുടെ മാത്രം വിവാഹം മുടക്കും എന്നു കരുതുന്ന , മുടി പുറത്തു കണ്ടാൽ മലക്കുകൾ മോഹിക്കും എന്നു പറയുന്ന , വഴി നീളെ പൊങ്കാലയിട്ട് പുണ്യം നേടാം എന്നു കരുതുന്ന , റോക്കറ്റ് വിടുന്നതിനു മുൻപ് തേങ്ങാ ഉടക്കുന്ന, അയ്യായിരവും രണ്ടായിരവും ആയിരത്തി നാനൂറും വർഷം പഴക്കമുള്ള പുസ്തകങ്ങളിൽ ആധുനിക സയൻസ് ഉണ്ടെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ പറയുകയാണ് ആഹാ – ഇതാ ഒരു അന്ധവിശ്വാസിയായ ഡോകർ പോകുന്നെന്ന് . മൊത്തം ഒറ്റ കുലയാണ് -ഡോക്ടർ ഇടക്കു നിന്ന് ഒരു കായ ഇരിഞ്ഞു എന്നേയുള്ളു –