ഹിന്ദുമത വിമർശനം മാത്രം വിപ്ലവം ആക്കിയാൽ മതിയോ വിപ്ലവസിംഹ-അനാർക്കിസ്റ്റു-സെമിറ്റിക് മതവാദികളേ ?

0
54

Suran Nooranattukara

ഇസ്താംബൂളിലെ ഒരു ഇറച്ചിവെട്ടുകാരൻ തന്റെ മതം സ്വീകരിച്ചാൽ , അല്ലെങ്കിൽ ബ്രസീലിലെ ഒരു ഫുട്ബോൾ കളിക്കാരൻ തന്റെ മതം സ്വീകരിച്ചാൽ അതു മല്ലെങ്കിൽ തമിഴ് നാട്ടിലെ ഒരു സംഗീതജ്ഞൻ തന്റെ മതത്തിലേക്ക് വന്നാൽ അതു തന്റെ മതത്തിന്റെ ഗുണം എന്ന് പോസ്റ്ററട്ടിച്ച് സോഷ്യൽ മീഡിയ ചുവരുകളിൽ സ്ക്വയർ ഫീറ്റ് കണക്കിന് ഒട്ടിച്ച് അവകാശ വാദം മുഴക്കുന്നവർക്ക് അതിന്റെ ദോഷങ്ങൾ മതത്തിന് ചാർത്തുമ്പോൾ ഹാലിളകുന്നതിന്റെ മാജിക് പിടി കിട്ടുന്നില്ല. തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം, അലെങ്കിൽ അനുകൂലനവും പാർശ്വ ഫലവും ഒരു പോലെ സംഭവിക്കും എന്ന തിയറിയെ സൗകര്യപൂർവ്വം മറന്നു കളയാനുള്ള ആ വ്യഗ്രതയെ ആദരവോടെ സ്മരിക്കുന്നു.

അയിരക്കണക്കണിന് കുറ്റകൃത്യങ്ങൾ ദിനം പ്രതി ലോകത്ത് നടക്കുന്നു. പ്രതികളാവുന്നത് കൂടുതലും വിശ്വാസികളാണ്. കാരണം വിശ്വാസികൾ 90 ശതമാനവുമുള്ള ലോകത്ത് ഏതു കാര്യം എടുത്താലും അവരായിരിക്കും മുൻപന്തിയിൽ. കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടുന്ന കുറ്റവാളികളുടെ യോ , മോഷണ കേസ് പ്രതികളുടെയോ മതം ആരും ചികയാറില്ല. എന്നാൽ ചില പീഢന കേസുകളിൽ മതം ചില സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നുണ്ട്. സിസ്റ്റർ അഭയ, സന്യാസിമഠങ്ങൾ , സ്വാമിമാരുടെ ആശ്രമങ്ങൾ, മദ്രസകൾ …etc. ഇവയൊക്കെ മതം ഉപയോഗിച്ച് ഇരകളെ നിശബ്ദരാക്കി ചൂഷണം നടത്താറുണ്ട്.

ഇവിടെ പട്ടിയെ കെട്ടിവലിച്ച കേസിൽ മതം ഒന്നാമത്തെ ഘടകമാണ്. അതുമാത്രമാണോ എന്നു ചോദിച്ചാൽ ഏക കാരണം ഒന്നിനും ഇല്ല , പക്ഷേ പ്രഥമ കാരണത്തെ അവഗണിക്കാൻ കഴിയില്ല. വാർത്തകളിൽ അതു വന്നിട്ടുമുണ്ട്.വിചിത്രമായ കാര്യം ചില പ്രത്യേക മതത്തെ വിമർശിത്തുമ്പോൾ ജാതിവാദി അനാക്രി അന്തം ടീമുകൾ പൊളിറ്റിക്കൽ കറക്റ്റ് നസ് ചാപ്പകളുമായി ചാടി വീഴാറുണ്ട്. യുക്തിവാദത്തെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമല്ല. തുടക്കം മുതലേ അത്തരം വദൂരികൾ യുക്തിവാദത്തിനെതിരേ പ്രവർത്തിച്ചിരുന്നു. പ്രധാനമായും ബ്രാഹ്മണിക്കൽ അജണ്ടയെ മുൻ നിർത്തി മാത്രമായിരുന്നു അവർ കുന്തമുന ഒരുക്കിയിരുന്നത്. സഹോദരൻ അയ്യപ്പൻ മുതൽ അതിനു പുറത്തേക്ക് ഒഴുകാത്തതു കൊണ്ട് അത്തരം കാര്യങ്ങളെ നേരിടേണ്ടി വന്നിട്ടില്ല. യു.കലാനാഥൻ നടത്തിയ ഒരു സംവാദം യൂടുബിലുള്ളത് കണ്ടാൽ ആ സംശയം ഏവരുടേതും മാറി കിട്ടും. എങ്ങിനെയാണോ തങ്ങളെ വിമർശിക്കേണ്ടത് ആ രീതിയിൽ അവരുടെ ഇഷ്ടത്തിന് രസിപ്പിച്ച് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് അവർ തന്നെ അതു ഉയർത്തിപ്പിടിച്ച് വരാറുണ്ട്.

ദയനീയവും പരിതാപകരവുമായ കീഴടങ്ങൽ ആർക്കും അതിൽ ദർശിക്കാൻ കഴിയും. അതാണ് അവർ പ്രതീക്ഷിക്കുന്ന മതവിമർശനം. സോഷ്യൽ മീഡിയ വരവോടെ ആളുകൾക്ക് തുറന്ന് സ്പേസ് ലഭിക്കുകയും പഴയതു പോലെ വിപരീത ദിശയിൽ കരചരണങ്ങൾ ഭേദിക്കുന്നത് നടക്കാതെ വരികയും ചെയ്തപ്പോൾ ഇരവാദവും ആയി പ്രത്യക്ഷപ്പെടാൻ തുടങ്ങി. സംഘി ചാപ്പ വിതരണം, അ ഹോരി നഗ്നന സന്യാസിപോസ്റ്ററൊട്ടിക്കൽ എന്നിവക്കു ശേഷം മതം ഊരിയെടുക്കാൻ ജാതിവാദികളോടൊപ്പം ഇരവാദം ഉയർത്തലാണ് ഇപ്പോ ഴത്തെ ഫാഷൻ.

ജാതി യുക്തിവാദി അനാക്രികൾ ഹിന്ദുമതത്തിലെ ജാതി കണ്ട് മാത്രം മതം ഉപേക്ഷിച്ച വരാണ്. അവരിൽ പലരും യഥാർത്ഥ നാസ്തികർ പോലും അല്ല. ബ്രാഹ്മണരാണ് അവരുടെ സ്ഥിരം വേട്ടമൃഗം. ബ്രാഹ്മണ വിരുദ്ധർ എന്ന് ബ്രാഹ്മണർ ഒരിക്കലും ഉന്നയിച്ചിട്ടില്ലാത്തിടത്തോളം അതിൽ തൂങ്ങി കിടക്കുന്നു. സെമറ്റിക്ക് രീതിയിലായിരുന്നു ഹിന്ദുമതം എങ്കിൽ അവരിൽ ഏറിയപങ്കും നല്ല വിശ്വാസികളായി ഇന്നും തുടർന്നു പോകുമായിരുന്നു എന്നതാണ് സത്യം. കാലാകാലങ്ങളിൽ ഇവർ പലതരം ചാപ്പകളുമായി രംഗപ്രവേശം ചെയ്യാറുണ്ട്. വിവിധ തരം ചാപ്പകളുടെ വലിയ ശേഖരവ്യമായി പൊളിറ്റിക്കൽ കറക്റ്റ് നസ് ടാങ്കറുകളിലാണ് യുദ്ധമുഖത്തേക്ക് വരുന്നത്. പിന്നെ അതിന്റെ വിതരണമാണ്. ഇവരെ പരിചയായിട്ടാണ് മതവാദികൾ മുന്നിൽ നിർത്തുനത് .അതിനിടയിലൂടെ ഇരവാദം ഒഴുക്കിവിടുകയും ചെയ്യും.

അവരോട് പറയുനുള്ളത് നിങ്ങളുടെ ദയയിലോ കാരുണ്യ ത്താലോ അല്ല യുക്തിവാദവും മത വിമർശനവും മുന്നോട്ടു പോകുന്നത്. ഒരു മതേതര ജനാധിപത്യ രാജ്യത്ത് മതനിയമങ്ങൾ കർശനമല്ലാത്തതു കൊണ്ടാണ് ഇത്രമാത്രം ഇരവാദ കുത്തിയൊഴുക്ക് ഉണ്ടാകുന്നത്. ഫാസിസം ഭരിക്കുന്നു എന്നു പറയപ്പെടുന്ന കാലത്താണ് ബാംഗ്ലൂരിൽ ഒരു ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ ആഴ്ച്ചകൾ നീണ്ട കലാപം ഉണ്ടായത്. അതു കൊണ്ട് തന്നെ ഇത്തരം വിരട്ടുകളും ജല്പനങ്ങളും നാലായി മടക്കി എട്ടായി ചുരുട്ടി പോക്കറ്റിൽ വയ്ക്കുക. മതവിമർശനം തുടരുക തന്നെ ചെയ്യും. ചാപ്പയടി എത്ര രൂക്ഷമാകുന്നോ അതിന്റെ നാലിരട്ടിയായി. അമാനവ അനാക്രി ജാതി വാദി പൊളിറ്റിക്കൽ കറക്റ്റ് നസ് ടീമുകളേ കൂട്ടുപിടിച്ചതു കൊണ്ട് അതു നിർത്തി എന്ന് ആരും വിചാരിക്കണ്ട. തുടരുക തന്നെ ചെയ്യും.