സുരൻ നൂറനാട്ടുകരയുടെ എഴുത്ത്

അടുത്ത വീട്ടിലെ ഉണ്ണിയെന്നു താൻ തെറ്റിദ്ധരിച്ച ആൾ ഗുരുവായൂരിലെ മുഖ്യപ്രതിഷ്ഠയാണെന്ന് ബാലാമണി തിരിച്ചറിയുന്നത് തന്റെ വിവാഹ ദിവസമായിരുന്നു. അവൾ അക്കാര്യം അൽപം മുമ്പ് തന്റെ കഴുത്തിൽ താലി ചാർത്തിയ മനുവിനോടും പറയുകയുണ്ടായി … ” ഞാനേ…. കണ്ടുള്ളൂ …. ഞാൻ മാത്രമേ കണ്ടുള്ളൂ ….”
ക്ഷേത്ര കവാടത്തിനു മുകളിൽ മുൻകൂർ ജാമ്യം എഴുതിച്ചേർത്ത് സംവിധായകനും “തടി കയിച്ചിലാക്കി ” …..
യഥാർത്ഥത്തിൽ ബാലാമണിയുടേത് ഒരു വ്യക്തിഗത അനുഭവം മാത്രമായിരുന്നു. വ്യക്തിഗത അനുഭവങ്ങൾ തെറ്റാണോ , ശരിയാണോ എന്ന് തെളിയിക്കാൻ നമുക്ക് സത്യത്തിൽ യാതൊരു നിവൃത്തിയും ഇല്ല. ബാലാമണിക്കു മുൻപും പലർക്കും വ്യക്തിഗത അനുഭവം ഉണ്ടാവുകയും അവർ പുസ്തകങ്ങൾ കെട്ടിയിറക്കുകയും പ്രത്യേക ജനവിഭാഗങ്ങളെ അതിലേക്കു നയിച്ച് ഗോത്രമാക്കുകയും ചെയ്തിട്ടുണ്ട്.
വ്യക്തികൾക്കല്ലാതെ ഒരു വലിയ കൂട്ടത്തിന് തന്നെ ഇത്തരം അനുഭവങ്ങൾ ഉണ്ടായതായി ചരിത്രത്തിൽ രേഖ പ്പെടുത്തിയിട്ടുണ്ട്.
1917ൽ പോർട്ടുഗലിലെ ഫാത്തിമയിൽ(Fatima) അത്തരം ഒരു സംഭവം ഉണ്ടായി. ആകാശത്തേക്കു നോക്കി പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഏതാണ്ട് എഴുപതിനായിരത്തോളം ആളുകൾക്ക് സൂര്യൻ പൊട്ടിവീഴുന്നതായി അനുഭവം ഉണ്ടായി. ചിലർ സൂര്യനിൽ കന്യാമറിയത്തെയും കണ്ടു. October 13 നായിരുന്നു പ്രസ്തുത സംഭവം നടന്നത്. പിറ്റേന്നിറങ്ങിയ പത്രങ്ങളും ആ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഒന്നും രണ്ടുമല്ല എഴുപതിനായിരം ആളുകൾ ….. പക്ഷേ സൂര്യൻ ഇപ്പോഴും അവിടെത്തന്നെയുണ്ട് എന്ന് പറയാൻ ഈ എഴുപതിനായിരം പേരുടയും അനുഭവത്തെ ആരും കണക്കിലെടുക്കാറില്ല.
പക്ഷേ അവരെ സംബന്ധിച്ചടുത്തോളം അനുഭവം സത്യമാണ്.
അവിടെയാണ് അനുഭവങ്ങൾ നമ്മെ എങ്ങോട്ടു നയിക്കുന്നു എന്ന് ചിന്തിക്കേണ്ടത്…..
The Tell -Tale Brain എന്ന തന്റെ ഗ്രന്ഥത്തിൽ ലോക പ്രശസ്ത നാഡീ ശാസ്ത്രജ്ഞനായ Dr. വിളയന്നൂർ രാമചന്ദ്രൻ പറയുന്ന ചില അനുഭവങ്ങൾ ശ്രദ്ദേയമാണ്.
അപകടങ്ങളിലോ മറ്റോ കൈ നഷ്ടപ്പെട്ടവർക്ക് തങ്ങളുടെ നഷ്ടപ്പെട്ട കൈ ഇപ്പോഴും അവിടെ തുടരുന്നതായി അനുഭവപ്പെടാറുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ ഈ കാര്യം വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞതാണ്. മായിക കരങ്ങൾ അഥവ Phantom limbs എന്നാണ് ഈ അവസ്ഥക്കു പറയുന്നത്. ഇല്ലാത്ത കരങ്ങളുടെ ചലനം അത്തരം ആളുകൾ തിരിച്ചറിയുന്നു. കൈ പോയവരെ കണ്ണു കെട്ടി നടത്തിയ പരീക്ഷണങ്ങളിൽ ചിലരുടെ മുഖത്തു സ്പർശിച്ചപ്പോൾ ഇല്ലാത്ത കൈയ്യുടെ തള്ളവിരലിൽ സ്പർശിച്ചതായി അവർക്ക് അനുഭവപ്പെട്ടു.
പ്രശ്നം അതുകൊണ്ടും തീരുന്നില്ല. ചിലർക്ക് തങ്ങളുടെ ഇല്ലാത്തകൈകൾ മര വിച്ചിരിക്കുന്നതായി അനുഭവപ്പെടുന്നു. ചിലർ കൈക്ക് . തീവ്രമായ വേദന അനുഭവപ്പെട്ട് നിലവിളിക്കുന്നു. എന്നോ നഷ്ടപ്പെട്ട കൈകളെ കുറിച്ചാണ് , ബുദ്ധിക്കും ബോധത്തിനും യാതൊരു കേടുമില്ലാത്ത ഈ മനുഷ്യർ വിലപിക്കുന്നത്…..
എന്നിട്ടും ഒരു ജുവല്ലറിക്കാർ തങ്ങളുടെ പരസ്യവാചകമായി പറയുന്നു.
” അനുഭവം അതാണ് സത്യം ”
സത്യസായി ബാവ അന്തരീക്ഷത്തിൽ നിന്നും ഒരു സ്വർണ്ണമാല എടുത്ത് ഭക്തരെ കാണിക്കുമ്പോൾ ജനം അത്ഭുതത്തോടെ ബാവക്കു ജയ് വിളിക്കുന്നു. കാലിലേക്ക് സാഷ്ടാംഗം വീണ് നമസ്ക്കരിക്കുന്നു…. :നാഗസാക്കിയിൽ Fatman ബോംബ് പൊട്ടിച്ചപ്പോൾ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് റിലീസ് ചെയ്ത എനർജ്ജിയുടെ പത്തു മടങ്ങാണ് മാറ്ററിന്റെ രൂപത്തിൽ ഒരു പവൻ സ്വർണ്ണമാലയിൽ ഇരിക്കുന്നത്. വായുവിൽ നിന്ന് സ്വർണ്ണ മാല കൈ വീശി യെടുക്കുമ്പോൾ ഇത്രയും Energy എവിടെ നിന്ന് വന്നു എന്ന് പറയാൻ അയാൾ ബാധ്യസ്ഥനാണ്. കാരണം ഊർജ്ജത്തെ ശൂന്യതയിൽ നിന്നും നിർമ്മിക്കാനാവില്ല. അതു മറ്റെവിടെ നിന്നെങ്കിലും കൊണ്ടു വന്നേ പറ്റൂ –
ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിച്ച, ഭൗതിക ശാസ്ത്രത്തിൽ ബിരുദമെടുത്ത ടി.എൻ. ശേഷൻ പോലും സത്യസായി ബാവമാല എടുത്തതു കണ്ട് ആശ്ചര്യപ്പെടുകയാണുണ്ടായത് എന്നതാണ് അതിലെ കോമഡി…. ഒരു പവൻ മാലയുടെ കാര്യത്തിൽ ഇതാണങ്കിൽ അപ്രത്യക്ഷനാകുകയും പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഒരു മനുഷ്യന്റെ കാര്യത്തിൽ എന്തായിരിക്കും ഊർജ്ജത്തിന്റെ അളവ് ….
പക്ഷേ മനുഷ്യൻ അത്ഭുതങ്ങൾക്കായി കാത്തു കിടക്കുന്നു….

ബാലാമണിയുടെ അനുഭവം വിഭ്രാന്തിയാവാം എന്നൊരു സംശയം കൂടി സംവിധായകൻ പ്രകടിപ്പിക്കുന്നുണ്ട്. നജീബ് എന്ന് ചെറുപ്പകാരന്റെ പ്രവാസ അടിമ ജീവിതം ആടുജീവിതമാക്കിയപ്പോൾ ബന്യാമീനും ഇത്തരം ഒരു സാഹസം കാണിക്കുന്നുണ്ട്. നജീബ് എന്ന വിശ്വാസിയല്ലാത്ത കമ്യൂണിസ്റ്റുകാരനെ ദൈവം ഇടപെട്ട് രക്ഷപെടുത്തുന്നതായി അദ്ദേഹം കൂട്ടിചേർത്ത് എഴുതിയിരിക്കുന്നു. കാരണം തന്റെ നോവൽ ജനങ്ങളിലേക്ക് സ്വീകരിക്കപ്പെടാൻ അതുണ്ടാവണമത്രേ …. ഇവിടെ ബാലാമണിയുടെ വ്യക്തിഗത അനുഭവത്തെ രജ്ഞിത് പ്രേക്ഷകർക്കായി വിട്ടു നൽകുകയാണ്. പക്ഷേ ഇടവേളക്കു മുമ്പ് ബാലാമണി തല്ലിക്കെടുത്തിയ നിലവിളക്ക് തനിയെ തെളിഞ്ഞതിനെ കുറിച്ച് എന്താവും പുള്ളിക്ക് പറയാനുള്ളത് …. പ്രേക്ഷകന്റെ വിഭ്രാന്തിയോ ….? അതോ സംവിധായകന്റെ വിഭ്രാന്തിയോ ….?

You May Also Like

മമ്മൂട്ടിയോട് അസൂയ തോന്നിയിട്ടുണ്ടോ എന്ന് മോഹൻലാലിനോട് ആരാധകൻ. തക്ക മറുപടി നൽകി മോഹൻലാൽ.

മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകൾ ആണ് മോഹൻലാലും മമ്മൂട്ടിയും.

അവള്‍

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സഹവാസ ക്യാമ്പില്‍ വച്ചായിരുന്നു ഞങ്ങള്‍ പരിച്ചയപെട്ടത്‌ അതിനു ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഞങ്ങള്‍ കാണുകയോ സംസാരിക്കുകയോ ഉണ്ടായിട്ടില്ല. ഞാന്‍ ഒരു പാട് അന്വേഷിച്ചിരുന്നു. പക്ഷെ അവളെ കുറിച്ച് ഒരു വിവരവും കിട്ടിയിരുന്നില്ല.

വർഷങ്ങളുടെ കാത്തിരിപ്പിനും കളിയാക്കലുകൾക്കും ഒക്കെ ഒടുവിൽ സാക് സ്നൈഡർ ടെ ജസ്റ്റിസ് ലീഗ്

വർഷങ്ങളുടെ കാത്തിരിപ്പിനും കളിയാക്കലുകൾക്കും ഒക്കെ ഒടുവിൽ സാക് സ്നൈഡർ ടെ ജസ്റ്റിസ് ലീഗ് അങ്ങനെ പ്രേക്ഷകരിലേക്ക് എത്തി. എന്താ പറയുക 4 മണിക്കൂർ ഉണ്ടായിരുന്നുന്ന് വിശ്വാസം വരാത്ത പോലെ തീർന്നു പോയല്ലോന്ന്

പൂനം ബജ്‌വ ഒരു മഹർഷിനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പൂനം ബജ്‌വ. തെന്നിന്ത്യൻ സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മലയാളികൾക്കും പ്രിയപ്പെട്ട താരമാണ് ഇവർ