Connect with us

history

നാസി ജർമ്മൻ കൊടും ക്രുരതയുടെ ബാക്കിപത്രമായിരുന്നു ആ കോടതികളിൽ മുഴങ്ങിക്കേട്ടത്

എട്ടു മാസമായി നടന്നു പോന്നിരുന്ന ഈ കേസിന്റെ വാദം അവസാനിച്ചു കഴിഞ്ഞു. പതിനായിരം പേജുകൾ അടങ്ങിയ തെളിവുകൾ കോടതി സസൂഷ്മം പഠിച്ചതിന്റെ വെളിച്ചത്തിൽ ഇന്നിവിടെ വിധി പ്രസ്താവിക്കുകയാണ്. “

 60 total views

Published

on

(സുരൻ നൂറനാട്ടുകര)

JUDGEMENT at NUREMBERG

“എട്ടു മാസമായി നടന്നു പോന്നിരുന്ന ഈ കേസിന്റെ വാദം അവസാനിച്ചു കഴിഞ്ഞു. പതിനായിരം പേജുകൾ അടങ്ങിയ തെളിവുകൾ കോടതി സസൂഷ്മം പഠിച്ചതിന്റെ വെളിച്ചത്തിൽ ഇന്നിവിടെ വിധി പ്രസ്താവിക്കുകയാണ്. ”

ഒരു രാജ്യമല്ല – ലോകം മുഴുവൻ ഉറ്റു നോക്കുന്ന മനുഷത്വരഹിതമായ ആധുനിക സംസാരക്കാരത്തിനു നിരക്കാത്ത ആ കറുത്ത അധ്യായത്തിന് ജർമ്മനിയിലെ ന്യൂറംബർഗ് കോടതി സാക്ഷ്യം വഹിക്കുകയായിരുന്നു.

നാസി ജർമ്മൻ കൊടും ക്രുരതയുടെ ബാക്കിപത്രമായിരുന്നു ആ കോടതികളിൽ മുഴങ്ങിക്കേട്ടത് – ഒരു ഭാഗത്ത് വിധി പറയാനായി 3 ജഡ്ജിമാർ , മറുഭാഗത്ത് പ്രതി സ്ഥാനത്ത് 4 ജഡ്ജിമാർ – എന്തൊരു വിരോധാഭാസം – പക്ഷേ മരിച്ചു മണ്ണടിഞ്ഞ ലക്ഷക്കണക്കിന് നിരപരാധികളുടെ രക്തത്തോട് നീതി പുലർത്തിയാൽ മാത്രമേ നിയമം മുന്നോട്ട് പോകൂ –

ലോക സിനിമ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേർത്ത American epic court room drama “Judgement at Nuremberg മഹത്തായ അഭ്രകാവ്യം ആകുന്നതങ്ങിനെയാണ്. സിനിമയിലെ കോടതി ഇതായിരുന്നെങ്കിൽ യഥാർത്ഥ കോടതി എന്തായിരുന്നിരിക്കും …..

മൂന്നു മണികൂർ അധികമുള്ള ചിത്രത്തെ ഏതെങ്കിലും ഒരു ഭാഗം തിരഞ്ഞെടുത്ത് പറയുക അസാധ്യം എന്നു തന്നെ പറയാം. 1961 ൽ ഇറങ്ങിയ ചിത്രത്തിൽ എങ്ങിനെയാണ് ഒരു സെക്കന്റെ പോലും നമ്മുടെ ശ്രദ്ധ തെറ്റിക്കാതെ ഒരു കോടതി മുറിക്കുള്ളിൽ തളച്ചിടാനാവുക. ഒരൽപം നാടകീയത പോലുമില്ലാതെ ഓരോ സംഭാഷണങ്ങളും സന്ദർഭത്തിനനുസരിച്ച് കൃത്യതയോടെ കൂട്ടിച്ചേർക്കാനാവുക. ?

Advertisement

കഥയുടെ ഒപ്പം സഞ്ചരിക്കുന്ന ക്യാമറ : സസ്പെൻസ് നിലനിർത്താൻ പര്യാപ്തമായ എഡിറ്റിംങ്ങ് – ഒരു റൂമിനുള്ളിൽ ആയിരുന്നിട്ടു കൂടി ഇപ്പോൾ ഒരു പൊട്ടിത്തെറി നടക്കും എന്നു തോന്നിപ്പിക്കുന്ന അന്തരീക്ഷം.
ഒരു വശത്ത് ഓഡറുകൾ ഒപ്പിടുക മാത്രമാണ് ഞങ്ങൾ ചെയ്തതെന്ന് പറയുന്ന ന്യായാധിപൻമാരായിരുന്ന പ്രതികൾ . അവരിലൊരാൾ നിയമത്തിൽ ഡോ. എടുത്ത നിയമ മന്ത്രിയും നിരവധി നിയമ പുസ്തകങ്ങളുടെ രചയിതാവും കൂടിയാണ്. മറുഭാഗത്ത് അവരെ വിധിക്കാൻ സകല നിയമ പുസ്തകങ്ങളും പരിശോധിച്ച് പഠിച്ച ന്യായാധിപൻമാർ . വാദിഭാഗത്തിനായി അമേരിക്കൻ കേണൽ ആയ പ്രോസിക്യൂട്ടർ – പ്രതികൾക്കായി ഡിഫൻസ് കൗൺസിൽ –

ഇതു കുറ്റവും ശിക്ഷയും തമ്മിലുള്ള ഏറ്റുമുട്ടലല്ല – വാദിയും പ്രതിയും തമ്മിലുള്ള ഏറ്റുമുട്ടലുമല്ല.
സത്യവും നീതിയും തമ്മിലുള്ള സംഘർഷവുമല്ല. നിയമവും നിയമവും തമ്മിലുള്ള തീ പറക്കുന്ന പോരാട്ടമാണ് – അതുകൊണ്ട് തന്നെ സിനിമചരിത്രത്തിൽ അപൂർവ്വമായ ഒരു കോർട്ട് റൂം ഡ്രാമയെന്നു ചിത്രത്തെ വിലയിരുത്താം.
2003 ൽ ഈ ചിത്രം അമേരിക്കൻ നാഷണൽ ഫിലിം രജിസ്റ്ററിയിൽ സ്ഥാനം നേടുകയുണ്ടായി.1959 ൽ play house 90 എന്ന പേരിൽ ടി.വിയിൽ പരമ്പരയായി വന്നതാണ് ഈ ചിത്രത്തിന്റെ മൂലകഥ, Abby Mann ആണ് രചന നിർവ്വഹിച്ചത്. പിന്നീട് 1961 ൽ സംവിധായകൻ Stanley karmer ഇതു സിനിമയാക്കുകയായിരുന്നു. Ernest Laszio ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Frederick knudtson എഡിറ്റിംങ്ങും Ernest Gold സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.
നാസി കോൺസൺ ട്രേഷൻ ക്യാമ്പുകളിലെ പീഡന മുറികളും ജീവനോടെ കത്തിക്കുന്ന വൈദ്യുത ശ്മാശനവും, ലക്ഷക്കണക്കിന് മനുഷ്യരുടെ ജഡങ്ങൾ ബുൾഡോസറിന് നീക്കം ചെയ്യുന്ന ഒറിജിനൽ വീഡിയോ ഫുട്ടേജുകളും സിനിമയിൽ കാണിക്കുന്നുണ്ട്. കൊല്ലാൻ കൊണ്ടുപോകുന്ന കുട്ടികളുടെ കൈകളിൽ ടാറ്റു പതിക്കുന്ന യഥാർത്ഥ ദ്യശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ച ശേഷം ഒരു വന്യമായ നിശബ്ദതയുണ്ട്. മരണത്തിനു പോലും അത്തരം ഒരു നിശബ്ദതയുണ്ടാവില്ല.
അവസാന വിധി പറയുന്ന ജഡ്ജിയുടെ വാക്കുകൾ പ്രത്യേകം എടുത്തു പറയേണ്ടതാണ്. എന്താണ് ഈ വിധിയുടെ അടിസ്ഥാനം എന്ന് അയാൾ വ്യക്തമാക്കുന്ന സന്ദർഭം …. മാനവരാശി ഇനിയും കടന്നു പോകേണ്ട ഏറ്റവും ദുർഘടമായ പാതയുടെ ഏറ്റവും അറ്റത്തു പോയി ആ വാക്കുകൾ തട്ടി തിരികെ വരട്ടെ ……

 61 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment18 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment6 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement