വിധി പറയുന്നതിന് മനുസ്മൃതിയും, ഖുറാനും ഉദ്ധരിച്ച ന്യായാധിപൻ പോമ്പിയിലോ ഖജുരാഹോയിലോ എത്തിയിരുന്നെങ്കിൽ അദ്ദേഹത്തിന് സ്ഖലനം സംഭവിച്ചേനേ

79

സുരൻ നൂറനാട്ടുകര

ലോക ചരിത്രത്തിൽ റോമാ സാമ്രാജ്യത്തിനുള്ള പ്രാധാന്യം മറ്റൊരു സംസ്കാരത്തിനുമുണ്ടായിട്ടില്ല, അതു ലോകമാകെ വ്യാപിച്ചുകിടക്കുന്നു ‘BC 40 തന്നെ അവർ ഭക്ഷിണേന്ത്യയുമായി വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു.റോമാ സാമ്രാജ്യത്തിൽ മനുഷ്യ സംസ്കാരത്തിൻ്റെ നാഴികക്കല്ലെന്നു വിശേഷിപ്പിക്കാവുന്ന ഒരു നഗര മുണ്ടായിരുന്നു. പോമ്പി മഹത്തായ സംസ്കാരത്തിൻ്റെ രൂപങ്ങൾ നിറഞ്ഞ, ബൗദ്ധിക നിലവാരത്തിൻ്റേയും സാമൂഹിക ക്രമത്തിൻ്റേയും വിളനിലമായ പോമ്പി. വെസൂവിയസ് അഗ്നിപർവ്വതത്തിൻ്റെ താഴ് വരയിലായിരുന്നു ആ നഗരം നിലനിന്നത്.AD 79 ൽ ഒരു ദിവസം വെസൂവിയസ് അഗ്നിപർവ്വതം പുകയാൻ തുടങ്ങി, താമസിയാതെ പുറത്തേക്ക് തീ തപ്പുകയും ലാവയുടെ വലിയൊരു നദി പോമ്പിയുടെ മുകളിലൂടെ ഒഴുകി പരക്കുകയും ചെയ്തു, കുറഞ്ഞ സമയത്തിനുള്ളിൽ ഒരു സംസ്കാരവും ജനതയും മുഗങ്ങളും വീടുകളും കൊട്ടാരങ്ങളും തെരുവുകളും ചിത്രത്തൂണുകളും ഒന്നാകെ ,ആ പ്രത്യേക ജീവിത മുഹൂർത്തത്തിൽ നിശ്ചലമായി സംസ്കരിക്കപ്പെട്ടു. ജീവിച്ചിരിക്കെ തന്നെ പോമ്പിയിലെ ജീവനുകൾ മമ്മിയാക്കപ്പെട്ടു.

Understanding the sculptures of Khajuraho temples - My Simple Sojournപതിനെട്ടാം നൂറ്റാണ്ടു വരേക്കും പോമ്പി ചാരം മൂടി കിടന്നു. പിന്നീട് മൂടി കിടന്ന ചാരം മാറ്റി ചരിത്ര ഗവേഷകർ പലരും എത്തി, അവരവിടെ സംസ്കാരത്തെ തിരഞ്ഞു.തങ്ങൾ മഹത്തരം എന്ന് വിചാരിക്കുന്ന റോമാ സാമ്രാജ്യത്തിൻ്റെ ചരിത്രം തേടുകയായിരുന്നു അവരുടെ ലക്ഷ്യം’മമ്മി ഫൈ ചെയ്യപ്പെട്ട മനുഷ്യർ, മൃഗങ്ങൾ, അവരുടെ കെട്ടിടങ്ങൾ, അവർ നടന്ന തെരുവുകൾ, അവർ ഉറങ്ങിയ കിടപ്പുമുറികൾ, അവരുടെ അടുക്കളകൾ, അവരുടെ കാലത്തെ ഗ്ലാഡിയേറ്റർമാർ പോരാടിയ പടക്കളങ്ങൾ, അവരുടെ ആർഭാടങ്ങൾ, അവരുടെ ദാരിദ്ര്യം ” .കാലത്തിനും മായ്ക്കാനാവാത്ത സംസ്കാരത്തിൻ്റെ മഹത്തായ തിരുശേഷിപ്പുകൾ ചാരത്തിൽ നിന്നും ഒന്നൊന്നായി പുറത്തു വന്നു.പക്ഷേ ആ സംസ്കാരത്തിൻ്റെ അവശിഷ്ടങ്ങളിലൂടെ സഞ്ചരിക്കവേ ചരിത്ര ഗവേഷകരുടെ നെറ്റി ചുളിയുകയും അവർ ആശങ്കാകുലരാവുകയും ചെയ്തു.

Erotic Art of Pompeii - PROVOKRഅവർ കുലീനമെന്നു കരുതിയിരുന്ന സംസ്കാരത്തിലെ വീടുകളുടെ ചുവരുകളിൽ അപ്പാടെ “അശ്ശീല ” ചിത്രങ്ങളാൽ അശുദ്ധമാക്കപ്പെട്ടിരുന്നു. സ്ത്രീയും പുരുഷനും പല രീതികളിൽ രതിയിലേർപ്പെടുന്ന ചിത്രങ്ങൾ ചുവരുകളിൽ പതിച്ച് ജീവിച്ചവരായിരുന്നോ മഹത്തായ റോമക്കാർ എന്ന ചോദ്യം പര്യവേക്ഷകരെ അസ്വസ്ഥരാക്കി.പോമ്പിയിൽ നിന്നും കുഴിച്ചെടുത്ത ആദ്യ ശില്പങ്ങളിലൊന്ന് സ്റ്റയർ എന്ന റോമൻ ദേവൻ്റെതായിരുന്നു. മാർബിളിലായിരുന്നു ശില്പത്തിൻ്റെ നിർമ്മിതി . ആ ശില്പം കണ്ട മാത്രയിൽ പഴയ സംസ്കാരത്തെ തൊട്ടറിഞ്ഞ ഗവേഷകർ സംഭ്രമിക്കുകയും അതേ സമയം സംഭീതരാകുകയും ചെയ്തു. . സ്റ്റയർ എന്ന റോമൻ ദേവൻ ഒരു ആടുമായി സംഭോഗത്തിൽ ഏർപ്പെടുന്നതായിരുന്നു അസാധാരണമായ ആ കലാസൃഷ്ടി –
നമ്മൾ ജീവിക്കുന്ന പൊതു സമൂഹത്തിൽ ഒരിക്കലും സമ്മതിക്കാനാവാത്ത ഒരു പ്രക്രിയയെ വളരെ സൂഷ്മമായ ഭാവത്തിൽ അടയാളപ്പെടുത്തുന്നതായിരുന്നു ആ ശില്പ്പത്തിൻ്റെ കലാ ശൈലി.

സ്റ്റയറും ആടും തമ്മിൽ അഭിമുഖമായി ഇണ ചേരുകയാണ്, യാതൊരു മറയുമില്ലാതെ രതിയുടെ എല്ലാ സൂഷ്മ ഭാവത്തോടെയുമാണ് ശില്പം നിർമ്മിച്ചിരിക്കുന്നത്. രതിയുടെ പാരമ്യത്തിൽ സ്റ്റയറിൻ്റെ മുഖം തൻ്റെ ഇണയായ ആടിനോട് സാദൃശ്യം വരുന്നതു പോലെ നമുക്കു തോന്നിപ്പോകും, മൂക്കും ചെവിയുമെല്ലാം ശ്രദ്ധിച്ചാൽ സ്റ്റയർ ഒരു പരിണാമദശയിലേക്ക് കടക്കുകയാണോ എന്നും സംശയം വരാം – ആടിനേയും ഇതേ പോലെ തന്നെ വളരെ സൂക്ഷ്മമായിട്ടാണ് രൂപപ്പെടുത്തിയിരിക്കുന്നത്. വളരെ കരുത്തുറ്റ ശില്പവിദ്യയുടെ കരവിരുത് പ്രദർശിപ്പിക്കുന്നതായിരുന്നു’ സ്റ്റിയറിൻ്റേയും ആടിൻ്റേയും രതിയിലേർപ്പെടുന്ന ശില്പം –

ഈ ശില്പം ഏതെങ്കിലും കൊട്ടാരത്തിലായിരുന്നില്ല വച്ചിരുന്നത്, എല്ലാ പൊതു ജനവും കാണത്തക്ക രീതിയിലായിരുന്നു. ഇതൊരു തുടക്കം മാത്രമായിരുന്നു.തുടർന്ന് നൂറുകണക്കിന് രതിയുടെയും ലൈംഗീക അവയവങ്ങളുടെയും സംഭോഗ രംഗങ്ങളുടെയും ചിത്രങ്ങളും ശില്പങ്ങളും അവർക്കു മുന്നിൽ ഒന്നൊന്നായി തെളിഞ്ഞു വന്നു – പതിനെട്ടാം നൂറ്റാണ്ടിലെ ശക്തമായ യൂറോപ്യൻ .ലൈംഗീക സദാചാരത്തിൻ്റെ തടവറയിൽ കഴിഞ്ഞിരുന്ന ജനത ഈ ചരിത്ര സത്യത്തെ എങ്ങിനെ നിക്ഷേധിക്കും എന്നറിയാതെ കുഴങ്ങി നിന്നു. മഹത്തരം എന്ന് ഉദ്ഘോഷിച്ചിരുന്ന റോമൻ സംസ്കാരത്തെ പുതിയ കാലഘട്ടത്തിൻ്റെ സദാചാര നിയമങ്ങൾ കൊണ്ട് അളക്കാൻ തീരുമാനിച്ചാൽ അമ്പേ പരാജയപ്പെടും എന്നവർക്കു ബോധ്യമായി- തുടർന്ന് പോമ്പിയിലെ ചിത്രങ്ങളേയും ശില്പങ്ങളേയും പൊതു കാഴ്ച്ചയിൽ നിന്നു മറക്കാനുള്ള തീവ്രമായ ശ്രമങ്ങളുടെ നീണ്ട പ്രക്രിയ തന്നെയുണ്ടായി. ലൈംഗീക പ്രക്രിയയുടെ പ്രതിനിധാനങ്ങളായ ചിത്രങ്ങളെ നിയമപരമായി നിരോധിക്കുന്ന പ്രക്രിയയായിരുന്നു അത്.

ഇന്ന് മനുഷ്യർ “pornography ‘ എന്ന് വിളിക്കുന്ന “വിചിത്ര വസ്തുക്കളുടെ ” ഉത്ഭവം ഇങ്ങിനെയാണ് ചരിത്രപരമായി ഉണ്ടാകുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ പകുതി വരെ പോണോഗ്രാഫിയെ സംബന്ധിക്കുന്ന ആധുനികമായ കാഴ്ച്ചപ്പാടുകൾ ഒന്നും തന്നെ നിലനിന്നിരുന്നില്ല. ലൈംഗീക പ്രവൃർത്തിയുടെ ചിത്രങ്ങളെ പ്രത്യേകിച്ച് പറയാൻ ഒരു പേരു പോലും ഉണ്ടായിരുന്നില്ല:1857-ലാണ് ഒരു ഇംഗ്ലീഷ് മെഡിക്കൽ ഡിക് ഷ് നറിയിൽ Pornography എന്ന വാക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടത് -prostitution അഥവ വേശ്യാവൃത്തിയുമായി ബന്ധപ്പെട്ടാണ് ആ വാക്ക് ഉത്ഭവിച്ചത്: പിന്നീട് അത് :

Licentious painting or literature; especially,the Painting ancieently to decorate the walls of rooms devoted to bacchanalian orgies , എന്ന തരത്തിൽ വളരുകയായിരുന്നു. ഇന്നത് The depiction of erotic behaviour (as picture or writing) intented to cause sexual excitement എന്ന് വെബ്സ്റ്റേർസ് ഡിക് ഷനറി അടയാളപ്പെടുത്തുന്നു’ പോണോഗ്രാഫി എന്ന വാക്ക് രൂപപ്പെടുന്നത് വിക്ടോറിയൻ കാലഘട്ടത്തിലാണ്. പഴയ സംസ്കാരത്തെ തങ്ങൾക്കാവുന്ന വിധം ഉൾക്കൊള്ളാൻ കണ്ടു പിടിച്ച ഒരു വാക്കായിരുന്നു അത്.

പോമ്പിയിൽ നിന്നും ലഭിച്ച രതിയുടെ ബിംബങ്ങൾ പേറുന്ന സകല വസ്തുക്കളേയും പൂർണ്ണമായും രഹസ്യ അറകളിലക്കു തള്ളുകയാണ് ആദ്യമുണ്ടായത് – പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിലെ മനുഷ്യരെ സംബന്ധിച്ച് ആ ബിംബങ്ങൾ സ്വയം ഭോഗത്തിനുള്ള ഉപാധികളായി മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. ലൈംഗികതയേ സംബന്ധിക്കുന്ന വിചിത്രമായ ധാരണകൾ അടിഞ്ഞുകുടിയ കാലത്തിൻ്റെ മൂർദ്ധന്യത്തിലായിരുന്നു അവർ: വിക്ടോറിയൻ സദാചാരം അവരെ അത്രകണ്ട് കീഴ്പ്പെടുത്തിയിരുന്നു.

പോമ്പിയിലെ ജനതയാവട്ടെ ലൈംഗീക ജീവിതത്തെ വളരെ സ്വഭാവികമായ ഒന്നായി മാത്രം കരുതിയവരായിരുന്നു.അവർ ഒളിഞ്ഞു നോക്കി അവയെ ആസ്വദിക്കുന്നവരായിരുന്നില്ല’ അവർ ആ ശില്ല ഭംഗിയുടെ കലയേ ആസ്വദിച്ചു. വിക്ടോറിയൻ സദാചാരമാവട്ടെ അതിനെ നിയമം കൊണ്ടും സമ്മർദ്ദം കൊണ്ടും നിയന്ത്രിക്കാൻ ശ്രമിച്ചു. റോമൻ സംസ്കാരമാവട്ടെ, വൈകാരിക നിയന്ത്രണങ്ങൾ അവനവൻ്റെ ബോധത്തിൽ സ്വയം രൂപപ്പെടുത്തേണ്ടതാണ് എന്ന കാഴ്ച്ചപ്പാട് വച്ചു പുലർത്തുന്നവരായിരുന്നു.

പുരാതന ഭാരതത്തിൽ കലകളിൽ രതിയുടെ ബിംബങ്ങൾ ധാരാളം ചിത്രീകരിച്ചിരുന്നു. ഖജുരാഹോ പോലുള്ള ശില്പ സമുച്ചയം നമുക്കതിൻ്റെ വൈവിധ്യവും വൈപുല്യവും കാട്ടി തരുന്നുണ്ട് ‘ആധുനിക ഇന്ത്യൻ സംസ്കാരത്തേയും സ്വാധീനിച്ചത് വിക്ടോറിയൻ സംസ്കാരം തന്നെയാണ് . നിങ്ങളുടെ ദൈവങ്ങൾക്ക് യാതൊരു സദാചാരവുമില്ലെന്ന് ഇന്ത്യക്കാരനെ പറഞ്ഞു തിരുത്തിയത് ഇംഗ്ലീഷുകാരാണ്’. രാജ രവിവർമ്മ വരച്ച സാരി ധരിച്ച ദേവതകളാണ് നമ്മുടെ പൂജാമുറികളെ ഇന്ന് ഭക്തി സാന്ദ്രമാക്കുന്നത്-  വിധി പറയുന്നതിന് മുൻപ് മനുസ്മൃതിയും, ഖുറാനും ഉദ്ധരിച്ച ന്യായാധിപൻ തീർച്ചയായും വിക്ടോറിയൻ സദാചാരത്തിൻ്റെ ഒരു സൃഷ്ടിയാണ് ‘സദാചാരം തേടി പിന്നോട്ട് സഞ്ചരിച്ച അദ്ദേഹം തനിക്ക് വേണ്ടത് തിരഞ്ഞെടുത്ത് പെട്ടന്നു തന്നെ വർത്തമാനകാലത്തിലേക്കു മടങ്ങിയെത്തി -പോമ്പിയിലോ ഖജുരാഹോയിലോ എത്തിയിരുന്നെങ്കിൽ തീർച്ചയായും അദ്ദേഹത്തിന് സ്ഖലനം സംഭവിച്ചേനേ.