Connect with us

INFORMATION

ഒറ്റ സിപ്പിലുള്ള കുടി അപകടം, പതിയെ നിശ്ചിത അളവിൽ ആരോഗ്യത്തിന് ഗുണപ്രദം , അതെങ്ങനെ ?

KSTRTC ബസ് സ്റ്റാന്റുകളോട് അനുബന്ധിച്ചു മദ്യ ഷോപ്പുകൾ തുടങ്ങുമ്പോൾ പൊതു ജനങ്ങൾ ശ്രദ്ധിക്കാനുള്ള ഒരു കാര്യമാണ്

 51 total views

Published

on

സുരേഷ് സി പിള്ള

KSTRTC ബസ് സ്റ്റാന്റുകളോട് അനുബന്ധിച്ചു മദ്യ ഷോപ്പുകൾ തുടങ്ങുമ്പോൾ പൊതു ജനങ്ങൾ ശ്രദ്ധിക്കാനുള്ള ഒരു കാര്യമാണ്, നിപ്പൻ ( ഒറ്റ സിപ്പിലുള്ള കുടി) രീതിയിൽ മദ്യം കഴിക്കാതെ ഇരിക്കുക എന്നുള്ളത്. പറഞ്ഞു വരുന്നത് എങ്ങിനെ ആരോഗ്യത്തിനു വലിയ ദോഷം വരാത്ത Responsible Drinker (ഉത്തരവാദിത്വമുളള മദ്യപാനി) ആകാം എന്നാണ്.

‘മദ്യപാനം ആരോഗ്യത്തിനു ഹാനികരം’ ഇത് ആദ്യം ഓർമ്മിപ്പിക്കുന്നു.എന്താണ് മദ്യം?

മദ്യം എന്നാൽ പൊതുവായി ‘ആൽക്കഹോൾ’ ആണ്. ആൽക്കഹോൾ എന്ന പദത്തിന്റെ ഉത്ഭവം അറബിക് പദമായ Al-Kohl ൽ നിന്നാണ്. ഇനി ഇതിന്റെ കെമിസ്ട്രി പറഞ്ഞാൽ പൂരിത കാർബൺ കോമ്പൗണ്ടുകളിൽ -OH എന്ന functional ഗ്രൂപ്പ് ചേർക്കപെടുമ്പോൾ ആണ് ആൽക്കഹോൾ ഉണ്ടാകുന്നത്. കുടിക്കുവാനായി ഉപയോഗിക്കുന്ന മദ്യമാണ് ‘എഥനോൾ (ethyl alcohol)’. വ്യാവസായികമായി ഉപയോഗിക്കുന്ന ‘ethyl alcohol’ ൽ അൽപ്പം മെഥനോൾ (methyl alcohol) ചേർക്കും. ആരും ഇത് മദ്യമായി ഉപയോക്കാതെ ഇരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിനെ methylated spirit എന്ന് പറയും. കൂടുതലും മദ്യ ദുരന്തങ്ങൾ ഉണ്ടാകുന്നത് ഈ ആൽക്കഹോൾ മദ്യമായി പൂർണ്ണമായോ ഭാഗികമായോ ഉപയോഗിക്കുമ്പോളാണ്.

പലതരം ഡ്രിങ്ക് സിലും പല അളവിലല്ലേ ആൽക്കഹോൾ?

അതെ. ഇതിനുപയോഗിക്കുന്ന അളവാണ് ABV (Alcohol by volume), ഇതിൽ നിന്നും എത്രമാത്രം എഥനോൾ (ethyl alcohol) ഡ്രിങ്കിൽ ഉണ്ടാവും എന്നറിയാം.എന്തിനും ഒരു മാനദണ്ഡം (Standard/യൂണിറ്റ് ) വേണമല്ലോ? അപ്പോൾ ബിയർലും, വൈനിലും, വിസ്കി, ബ്രാണ്ടി, ഇവയിലൊക്കെ എത്ര അളവ് ABV (Alcohol by volume ഉണ്ട്?
ഇത് ബോട്ടിലിൽ സാധാരണ എഴുതിയിരിക്കും. ബിയറിൽ 4 മുതൽ 9 ശതമാനം വരെ Alcohol ഉണ്ടാവും (3.5% Heineken Premium Light, Amstel Light; 4% Guinness Black 4.2% Bud/Coors Light; 4.6%; Kingfisher 4.8 % Corona Extra; 5% Coors/Budweiser/MGD/Stella Artois; 5% Heineken൦). നാടൻ കള്ളിൽ 4% മുതൽ 6% ആണ് സാധാരണ കാണുന്നത് എന്നാലും ഇതിന് പ്രത്യേക മാനദണ്ഡം ഒന്നും ഇല്ല. വൈനിൽ ബ്രാൻഡുകൾ അനുസരിച്ച് 5 മുതൽ 21% വരെ Alcohol ഉണ്ട്. ഉദാഹരണത്തിന് Shiraz വൈൻ ൽ ൽ 14 – 15% വരെ അൽക്കോഹോൾ ഉണ്ടാവും.Port, Madeira, Sherry തുടങ്ങിയവയിൽ 17-21% വരെ Alcohol ഉണ്ടാവും. വാറ്റു ചാരായത്തിന്റെ റെഫെറെൻസുകൾ ഒന്നും കണ്ടില്ല എന്നിരുന്നാലും, ഇത് liquor ആയതിനാൽ ഏകദേശം 20 -46% വരെ ആയിരിക്കണം. SAKE (ജപ്പാനിലെ വാറ്റ് ചാരായം) യിൽ 17-20%, ജിന്നിൽ (Gin) 35-40%; Vodka യിൽ 35-46%; Whiskey, Brandy, Scotch, Rum, Tequila ഇവയിൽ 40-46% വും സാധാരണ ആയി Alcohol ഉണ്ടാവും.

അപ്പോൾ ഒരു പൈന്റ് ബിയറും, ഒരു ഗ്ലാസ് വൈൻ ഉം തുല്യമല്ല എന്നർത്ഥം, അല്ലെ?

Advertisement

ഒരു പൈന്റ് എന്നാൽ ഏകദേശം അര ലിറ്റർ ആണ്. ഇതിൽ മുകളിൽ പറഞ്ഞ അളവ് വച്ച് അര പൈന്റിൽ (250 ml) ഉള്ള ആൽക്കഹോളും, 100 ml ഉള്ള വൈനും (അതായത് സാധാരണ 200 ml വൈൻ ഗ്ലാസിന്റെ പകുതി), 35 ml (ബാറിലെ അളവ്; സാധരണ ചെറിയ വിസ്കി ഗ്ലാസിന്റെ ഏകദേശം നാലിലൊന്ന്) വിസ്കി/ബ്രാണ്ടി/ വോഡ്ക ഇവയ്ക്ക് ഒക്കെ തുല്യമാണ് എന്ന് പറയാം. ഇതിനെയാണ് ഒരു സ്റ്റാൻഡേർഡ്/യൂണിറ്റ് ഡ്രിങ്ക് എന്ന് പറയുന്നത്.

അപ്പോൾ ആരോഗ്യത്തിന് വലിയ കുഴപ്പം ഇല്ലാതെ (‘less risk’) എത്ര യൂണിറ്റ് ഡ്രിങ്ക്സ് കഴിക്കാം എന്നാണ് പൊതുവെ നിർദ്ദേശിക്കുന്നത്?

അയർലണ്ട് ലെയും (drinkaware.ഐ.ഇ) UK യിലെയും (drinkaware.കോ.യുകെ) ആരോഗ്യ സന്നദ്ധ സംഘടനകളുടെ നിർദ്ദേശം ഈ പ്രകാരമാണ്. ഒരാഴ്ചയിൽ 14 യൂണിറ്റ് വരെ ആരോഗ്യത്തിന് വലിയ പ്രശനം ഉണ്ടാക്കില്ല എന്നാണ്. അതായത് ഒരു ദിവസം രണ്ടു യൂണിറ്റ് വരെ. ഒരു പൈന്റ് ബിയർ, 25-35 ml liquor (Whiskey, Brandy, Scotch, Rum, Tequila) അല്ലെങ്കിൽ 80 -100 ml വച്ചുള്ള രണ്ടു ഗ്ലാസ് വൈൻ. ഇത് ദിവസവും കഴിക്കുന്ന ആൾക്കാരുടെ ആണ്. എന്റെ വിദേശീയ സുഹൃത്തുക്കൾ പലരും ഈ മാർഗ്ഗ നിർദ്ദേശങ്ങൾ വർഷങ്ങളായി പിൻ തുടരുന്നവരും, മദ്യപാനം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവരും ആണ്. ഒരാഴ്ച്ച 14 യൂണിറ്റല്ലേ, ഈ ആഴ്ച കഴിച്ചില്ലല്ലോ എന്ന് വച്ച് ആഴ്ചയുടെ അവസാനം 14 യൂണിറ്റ് ഒരുമിച്ചു കഴിച്ചാലും വലിയ റിസ്ക് ആണ്.

അപ്പോൾ നിപ്പൻ അടിച്ചാൽ (ഒറ്റ സിപ്പിലുള്ള കുടി) എന്താ പ്രശ്നം?

ഒഴിവാക്കേണ്ട കാര്യമാണ് നിപ്പൻ അല്ലെങ്കിൽ ഒറ്റ സിപ്പിലുള്ള കുടി. അതായത് മുകളിൽ പറഞ്ഞ രണ്ടു യൂണിറ്റ് ഡ്രിങ്ക് ഏകദേശം അര മണിക്കൂർ കൊണ്ട് പതിയെ പതിയെ കഴിക്കണം. പഠനങ്ങൾ നിർദേശിക്കുന്നത് നമ്മുടെ കരളിൽ ഉൽപ്പാദിപ്പിക്കുന്ന enzyms കൾക്ക് ഒരു മണിക്കൂറിൽ 10-12g വരെ മദ്യത്തെ ദഹിപ്പിക്കാനുള്ള കഴിവേ ഉളൂ എന്നാണ് (U.S. DEPARTMENT OF HEALTH പറയുന്നത് “The liver can metabolize only a certain amount of alcohol per hour, regardless of the amount that has been consumed. The rate of alcohol metabolism depends, in part, on the amount of metabolizing enzymes in the liver, which varies among individuals and appears to have genetic determinants . In general, after the consumption of one standard drink, the amount of alcohol in the drinker’s blood (blood alcohol concentration, or BAC) peaks within 30 to 45 minutes. (A standard drink is defined as 12 ounces of beer, 5 ounces of wine, or 1.5 ounces of 80-proof distilled spirits, all of which contain the same amount of alcohol.) The BAC curve, shown on the previous page, provides an estimate of the time needed to absorb and metabolize different amounts of alcohol. Alcohol is metabolized more slowly than it is absorbed. Since the metabolism of alcohol is slow, consumption needs to be controlled to prevent accumulation in the body and intoxication.”). കൂടുതൽ വിവരങ്ങൾ ലിങ്കിൽ നോക്കുക

പതിയെ നിശ്ചിത അളവിൽ സ്ഥിരമായി അൽക്കോഹോൾ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണപ്രദം എന്ന് പല പഠന ങ്ങളും കണ്ടെത്തിയിട്ടുണ്ട് (കൂടുതൽ വായനയ്ക്ക് റഫറൻസ് നോക്കുക Slow and steady the way to alcohol’s health benefits: study). പല ആധികാരിക പുസ്തകങ്ങളും പറയുന്നത് കുടിക്കുമ്പോൾ

1) ആഹാരത്തിന്റെ കൂടെ (ഉദാഹരണത്തിന് അത്താഴത്തിന്റെ കൂടെ അല്ലെങ്കിൽ cheese, meats, nuts ഇവയൊക്കെ ധാരാളം കഴിക്കാം) പതുക്കെ മദ്യം കഴിക്കുക.
2) സിപ്പ് ചെയ്തു പതിയെ പതിയെ മദ്യം കഴിക്കണം. അതായത് പച്ചവെള്ളം കുടിക്കുന്ന പോലെ ഒറ്റയടിക്ക് ഒരു കാരണവശാലും കഴിക്കരുത്.
3) പരിചയം ഇല്ലാത്തതോ/ ബ്രാൻഡഡ് അല്ലാത്തതോ ആയ മദ്യം ഒഴിവാക്കണം.
4) ടേസ്റ്റ് അറിഞ്ഞു രുചിച്ചു മദ്യപിക്കുക.
5) കൂടെ ധാരാളം വെള്ളവും കുടിക്കാൻ ശ്രദ്ധിക്കുക, ഹാങ്ങ് ഓവർ/തലവേദന ഒരു പരിധിവരെ നന്നായി വെള്ളം കുടിച്ചാൽ ഒഴിവാക്കാം.
എന്തായാലും ഇനി മദ്യം ഒഴിവാക്കാൻ പറ്റുമെങ്കിൽ പൂർണ്ണമായും ഒഴിവാക്കുക. ഇനി കുടിച്ചേ പറ്റൂ എന്ന് വന്നാൽ മുകളിൽ പറഞ്ഞ കാര്യങ്ങളും, താഴെയുള്ള റെഫെറെൻസുകളും ഒന്ന് നോക്കിയിട്ട് Responsible Drinker (ഉത്തരവാദിത്വമുളള മദ്യപാനി) ആകുക. കൂടാതെ അൽപ്പം പോലും മദ്യം കഴിച്ചു കൊണ്ട് ഡ്രൈവ് ചെയ്യാതെ ഇരിക്കുക എന്നതും ശീലം ആക്കുക.
(#പാഠംഒന്ന് പുസ്തകത്തിലെ ഒരു അധ്യായത്തിൽ നിന്നും).

Advertisement

പറഞ്ഞു വന്നത്, KSTRTC ബസ് സ്റ്റാന്റുകളോട് അനുബന്ധിച്ചു മദ്യ ഷോപ്പുകളിൽ നിന്നും മദ്യം വാങ്ങി, നിപ്പൻ അടിക്കാതെ, വാങ്ങി വീട്ടിൽ കൊണ്ടു പോയി ടേസ്റ്റ് അറിഞ്ഞു പതിയെ, പതിയെ നന്നായി സമയം എടുത്തു, ആഹാരവും ഒക്കെ കഴിച്ചു കൊണ്ട്, കൂടെ വെള്ളവും ഒക്കെ കുടിച്ചു, നിശ്ചിത അളവിൽ കവിയാതെ (മുകളിൽ പറഞ്ഞ പോലെ രണ്ടു യൂണിറ്റ് ഡ്രിങ്ക് ഏകദേശം അര മണിക്കൂർ കൊണ്ടോ, അതിലും കൂടുതൽ സമയം എടുത്തോ), വേണം മദ്യം അകത്താക്കാൻ.

 52 total views,  1 views today

Advertisement
Entertainment46 mins ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement