Connect with us

INFORMATION

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

ശ്രീലങ്ക അതി ഭീകരമായ ഭക്ഷ്യ ക്ഷാമം ഉൾപ്പെടെയുള്ള സാമ്പത്തിക പ്രതി സന്ധികളിൽ കൂടി പോകുകയാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന്

 133 total views

Published

on

സുരേഷ് സി പിള്ള

ശ്രീലങ്ക അതി ഭീകരമായ ഭക്ഷ്യ ക്ഷാമം ഉൾപ്പെടെയുള്ള സാമ്പത്തിക പ്രതി സന്ധികളിൽ കൂടി പോകുകയാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന്, 2019 ഏപ്രിലിൽ ഓർഗാനിക്ക് ഫാമിങ് (ജൈവിക കൃഷി) പ്രോത്സാഹിപ്പിക്കാനായി, ശ്രീലങ്കൻ ഗവർന്മെന്റ് രാസവളങ്ങൾ, കീടനാശിനികൾ ഇവയൊക്കെ ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് എന്നാണ് പൊതുവെ വിലയിരുന്നുന്നത്.

‘സമ്പൂർണ്ണ ജൈവിക വിളകൾ’ എന്നൊക്കെ കേൾക്കാൻ സുഖമുണ്ട്, പക്ഷെ ഇത് പോലെയുള്ള തീരുമാനങ്ങൾ ഒരു രാജ്യത്തെ പട്ടിണിയിലേക്ക് കൊണ്ടു പോകാം എന്നാണ്, ശ്രീലങ്കയിൽ നിന്നും നമുക്ക് പഠിക്കാനുള്ളത്. വ്യാവസായികമായി കൃഷി ചെയ്യുമ്പോൾ രാസവളങ്ങളും, കീടനാശിനികളും ഉപയോഗിച്ചേ പറ്റൂ. എന്താണ് കാരണം?

രാസവളങ്ങളെക്കുറിച്ചും, ഓർഗാനിക്ക് കൃഷിയെക്കുറിച്ചും ‘പാഠംഒന്ന്’ പുസ്തകത്തിൽ നിന്നും ഒരു ഭാഗം.
“ചേട്ടാ, ദാ ഈ നേന്ത്രപ്പഴം കഴിക്കണം”
“ഇത്, നേന്ത്രപ്പഴം (ഏത്തപ്പഴം) ആണോ? കണ്ടിട്ട് മെലിഞ്ഞ എന്തോ ചെറുപഴം പോലിരിക്കുന്നല്ലോ?” ഞാൻ ചോദിച്ചു
“അത് ചേട്ടാ, ഇത് ഓർഗാനിക് നേന്ത്രപ്പഴം ആണ്. ഒരു രാസവളവും ഇടാതെ ഉണ്ടാക്കിയത്”
ഒരിക്കൽ നാട്ടിൽ പോയപ്പോൾ ഒരു സുഹൃത്തിനെ സന്ദർശിച്ചപ്പോൾ കഴിക്കുവാനായി എടുത്തു തന്നതാണ്. നോക്കിയപ്പോൾ ഏത്തപ്പഴത്തിന്റെ ഒരു സവിശേഷതകളും ഇല്ല. ഒട്ടും രുചിയും ഇല്ല.
നിങ്ങൾക്കും ഇതേ പോലെ അനുഭവങ്ങൾ ഉണ്ടായിക്കാണും, ഇല്ലേ?

ഓർഗാനിക് ഫാമിങ് എന്ന് പറഞ്ഞു നമ്മളെ പലരും തെറ്റിദ്ധരിപ്പിക്കാറുണ്ട്. അശാസ്ത്രീയമായ എല്ലാ കൃഷിക്കും കൂടി ഇട്ടു വിളിക്കുന്ന ഓമനപ്പേരായി മാറി ഇപ്പോൾ ഓർഗാനിക് ഫാമിങ്. കൂടെ കുറെ കെട്ടു കഥകളും. ഇന്ന് നമുക്ക് രാസവളത്തെ ക്കുറിച്ചു കൂടുതൽ അറിയാം.

എന്താണ് രാസവളം?

ഇംഗ്ലീഷിൽ fertilizer എന്ന് പറയാം. ഇത് മലയാളീകരിച്ചു രാസവളം എന്നാക്കി. ഈ പേരിലുള്ള ‘രാസ’ ആണ് പ്രശ്‍നം എന്ന് തോന്നുന്നു. പകരം ‘സമൃദ്ധകം’ എന്നായിരുന്നുവെങ്കിൽ കുറച്ചുകൂടി സ്വീകാര്യത കിട്ടിയേനെ. പാശ്ചാത്യ രാജ്യങ്ങളിലൊക്കെ ‘plant food’ എന്നാണ് പൊതുവായി fertilizer നു പറയുന്നത്. ചെടികൾക്ക് വളർച്ചയ്ക്ക് ആവശ്യമുള്ള പോഷകാഹാരം നൽകുന്ന പദാർത്ഥത്തെ ആണ് രാസവളം എന്ന് പറയുന്നത്.
എന്തൊക്കെയാണ് സാധാരണ രാസവളത്തിലെ ഘടകങ്ങൾ?

പലതരം രാസവളങ്ങളിലെയും ഇനി പറയുന്ന മൂലകങ്ങളുടെ അളവുകൾ വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലതും സാധരണ കാണപ്പെടുന്ന മൂലകങ്ങൾ ഇവയാണ്. പ്രഥാന സ്ഥൂലപോഷകങ്ങൾ
നൈട്രജൻ (Nitrogen; N), ഫോസ്ഫറസ് (Phosphorus; P), പൊട്ടാസ്യം (Potassium;K). (NPK fertilizers).
ഇതര സ്ഥൂലപോഷകങ്ങൾ: കാൽസ്യം (calcium; Ca), മഗ്നീഷ്യം (magnesium (Mg), സൾഫർ (sulfur; S);
സൂക്ഷ്മ പോഷകങ്ങൾ: ചെമ്പ് (copper; Cu), ഇരുമ്പ് (iron; Fe), മാൻഗനീസ്‌ (manganese: Mn), നാകം zinc (Zn) തുടങ്ങിയവ.

Advertisement

ഈ മൂലകങ്ങൾ സസ്യങ്ങളുടെ വളർച്ചയ്ക്ക് എങ്ങിനെയാണ് ഉപകരിക്കുന്നത്?
ഏറ്റവും പ്രധാന സസ്യപോഷകമാണ് നൈട്രോജെൻ (Nitrogen; N): ഇലകളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. പ്രകാശ സംശ്ലേഷണത്തിനുള്ള ക്ലോറോഫിലുകളുടെ നിർമ്മാണത്തിനും, കായ്കളും, പഴങ്ങളും ഒക്കെ ഉൽപ്പാദിപ്പിക്കാനും നൈട്രോജെൻ അത്യന്താപേക്ഷിതമാണ്.
ഫോസ്ഫറസ് (Phosphorus; P) DNA നിർമ്മാണത്തിനും, ഊർജ്ജാവഹകർ ആയ Adenosine triphosphate (ATP) യുടെ നിർമ്മാണത്തിനും ഫോസ്ഫറസ് അത്യന്താ പേക്ഷിതമാണ്. വേരുകളുടെ വളർച്ചയ്ക്ക് ഫോസ്ഫറസ് കൂടിയേ തീരൂ.

പൊട്ടാസ്യം (Potassium;K). തണ്ടുകളുടെ കരുത്തിനും, പൂവുകൾ ഉണ്ടാവുന്നതിനും, പൊട്ടാസ്യം അത്യന്താപേക്ഷിതമാണ്. വളരെ ചെറിയ അളവിൽ കാൽസ്യം (calcium; Ca), മഗ്നീഷ്യം (magnesium (Mg), സൾഫർ (sulfur; S); ചെമ്പ് (copper; Cu), ഇരുമ്പ് (iron; Fe), മാൻഗനീസ് (manganese: Mn), നാകം zinc (Zn) തുടങ്ങിയവ ജൈവരാസപ്രക്രിയകളെ ത്വരിപ്പിക്കുന്ന മാംസ്യമായ enzyme ന്റെ നിർമ്മാണത്തിന് അത്യന്താ പേക്ഷിതമാണ്.

ഓർഗാനിക് വളങ്ങൾ എന്നാൽ എന്താണ്?

പ്രകൃതി ദത്തമായ വളങ്ങൾ ആണ് ഓർഗാനിക് വളങ്ങൾ. സസ്യങ്ങളുടെ അഴുകിയ ഭാഗങ്ങൾ, ചാണകം, ഗോ മൂത്രം, മൃഗങ്ങളുടെ അവശിഷ്ടങ്ങൾ [animal excreta-manure], കമ്പോസ്റ്റ്, അറവു ശാലയിൽ നിന്നുള്ള അവശിഷ്ടങ്ങൾ തുടങ്ങിയവയും ഓർഗാനിക് വളങ്ങൾ ആയി ഉപയോഗിക്കാറുണ്ട്. ഇവ രാസ വളങ്ങളുടെ അത്രയും ഫലപ്രദമായവ അല്ല. തന്നെയുമല്ല വളർച്ചയ്ക്ക് ആവശ്യമുള്ള കൃത്യമായ അളവിലുള്ള സ്ഥൂല, സൂക്ഷ്മ പോഷകങ്ങളും മറ്റു മൂലകങ്ങളും ഓർഗാനിക് വളങ്ങളിൽ നിന്ന് കിട്ടുകയുമില്ല.

രാസവളം ഉപയോഗിക്കുന്നതു കൊണ്ട് ആരോഗ്യപരമായ എന്തെകിലും പ്രശ്നങ്ങൾ ഉണ്ടോ?
രാസവളം ഉപയോഗിച്ചുണ്ടാക്കിയ പച്ചക്കറികളോ, പഴ വർഗങ്ങളോ കഴിക്കുന്നതു കൊണ്ട് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. പരിസ്ഥിതി സംബന്ധമായ എന്തൊക്കെ പ്രശ്ങ്ങൾ ആണ് രാസവളം കൊണ്ട് ഉണ്ടാകുന്നത്?

വളം ഇടുമ്പോൾ മഴ വെള്ളത്തിൽ കലർന്ന് കുടിവെള്ളത്തിൽ എത്താതെ നോക്കണം. കൂടാതെ അമിതമായ രാസവള പ്രയോഗം വെള്ളത്തിൽ കലർന്ന് വെള്ളത്തിൽ പായലുകളുടെ വളർച്ച കൂട്ടാൻ സാദ്ധ്യത ഉണ്ട്. കുട്ടനാട്ടിലെ അമിതമായ പായൽ വളർച്ച പാടങ്ങളിൽ നിന്നുള്ള രാസവളം വെള്ളത്തിൽ കലർന്ന് ഉണ്ടായതാകാനുള്ള സാദ്ധ്യത ഉണ്ട് (ഈ രീതിയിൽ പഠനങ്ങൾ നടന്നതായി അറിവില്ല). രാസവളപ്രയോഗം വെള്ളത്തിൽ കലർന്ന് മൽസ്യ സമ്പത്തിനെയും കാര്യമായി ബാധിക്കാൻ സാദ്ധ്യത ഉണ്ട്.
വളം ഇല്ലാതെ ഉണ്ടാക്കിയ ഫലങ്ങൾ കൂടുതൽ ഗുണകരമാണോ?.

ലളിതമായി പറഞ്ഞാൽ നല്ല വളക്കൂറുള്ള മണ്ണ് അല്ലെങ്കിൽ വളം ഇടാതെയുണ്ടാക്കിയ പച്ചക്കറി, പഴ വർഗ്ഗങ്ങൾക്ക് വേണ്ടത്ര പോഷക ആഹാരം കിട്ടുന്നില്ല. വേണ്ടത്ര പോഷകാഹരം കിട്ടാതെ പോഷണവൈകല്യം വന്ന പച്ചക്കറികൾ കഴിക്കുന്നത് ഗുണകരം എന്ന് വിചാരിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലല്ലോ? ജർമ്മനിയിലെ Hohenheim University യിലെ ഗവേഷകരെ ഉദ്ധരിച്ചു പറഞ്ഞാൽ, “No clear conclusions about the quality of organic food can be reached using the results of present literature and research results.” അതായത്, ഇതുവരെയുള്ള ഗവേഷണ പഠനങ്ങൾ വച്ച് ഓർഗാനിക് ഭക്ഷണസാധങ്ങൾക്കു ഗുണനിലവാരം കാര്യമായി കൂടുതലാണ് എന്ന് കണ്ടെത്തിയിട്ടില്ല.

അമേരിക്കയിലെ പ്രശസ്തമായ Rutgers യൂണിവേഴ്സിറ്റിയിലെ food toxicology പ്രൊഫെസ്സർ ആയ Joseph D. Rosen, പറയുന്നത് “Any consumers who buy organic food because they believe that it contains more healthful nutrients than conventional food are wasting their money.” അതായത് ഗുണം കൂടുതൽ ഉണ്ട് എന്ന് കരുതി ഓർഗാനിക് ആഹാരത്തിനു പൈസ മുടക്കുന്നത് വെറുതെയാണ് എന്ന്. (പാഠംഒന്ന് പുസ്തകത്തിൽ നിന്നും).

Advertisement

 134 total views,  1 views today

Advertisement
Entertainment10 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement