Connect with us

വിജയൻ മാഷിന്റെ പോലെയാണ് പലരുടെയും അവസ്ഥ, കഷ്ടതകൾ അനുഭവിക്കാതെ പണക്കാരനാകണം

വിദ്യാഭ്യാസം കഴിഞ്ഞു രണ്ടു വർഷമായി ജോലിക്കായി അപേക്ഷകൾ അയക്കുന്നു. നല്ല മാർക്കുണ്ട് പക്ഷെ ഇൻറർവ്യൂകൾക്കൊന്നും വിളിക്കുന്നില്ല. പലപ്പോളായി പറഞ്ഞു കേൾക്കാറുള്ളതാണ്. പഠനം കഴിഞ്ഞാലുടൻ ലക്ഷങ്ങൾ

 17 total views

Published

on

സുരേഷ് സി പിള്ള

വിദ്യാഭ്യാസം കഴിഞ്ഞു രണ്ടു വർഷമായി ജോലിക്കായി അപേക്ഷകൾ അയക്കുന്നു. നല്ല മാർക്കുണ്ട് പക്ഷെ ഇൻറർവ്യൂകൾക്കൊന്നും വിളിക്കുന്നില്ല. പലപ്പോളായി പറഞ്ഞു കേൾക്കാറുള്ളതാണ്. പഠനം കഴിഞ്ഞാലുടൻ ലക്ഷങ്ങൾ ശമ്പളം ഉള്ള ജോലിയാണ് പലരുടെയും സ്വപ്നം. എങ്ങിനെയാണ് നല്ല ശമ്പളം ഉള്ള ജോലിക്കായി തയ്യാറെടുക്കുന്നത്. അതിന് മുൻപ് ഒരു സിനിമ പരിചയപ്പെടുത്താം-ചിന്താ വിഷ്ടയായ ശ്യാമള . കണ്ടിട്ടില്ലാത്തവർ ഈ സിനിമ കാണണം. ശ്രീനിവാസൻ അഭിനയിച്ച ചിന്താ വിഷ്ടയായ ശ്യാമള എന്ന സിനിമയിൽ ഒരു രംഗമുണ്ട്. സ്കൂൾ മാഷായ വിജയൻ (ശ്രീനിവാസൻ) കൂടുതൽ കാശുണ്ടാക്കാനായി പല പണികളും ചെയ്യുന്നു, അതിലൊന്നും വിജയിക്കാതെ അവസാനം സന്യാസം തിരഞ്ഞെടുക്കും. ഒരു ദിവസം അവിടുത്തെ ബ്രഹ്മചാരിയുടെ അടുത്തു ചെന്ന് ചോദിക്കും ‘അന്തരീക്ഷത്തിൽ നിന്നും സ്വർണമാലയും വാച്ചും എടുക്കുന്ന പരിപാടി എന്നാണ് പഠിപ്പിക്കുന്നത് എന്ന്?’ അപ്പോൾ ബ്രഹ്മചാരി പറയും ‘അതിനു മാജിക്ക് പഠിച്ചാൽ പോരേ എന്ന്?

(ബ്രഹ്മചര്യം ചെയ്തു കാശുണ്ടാക്കണം എങ്കിൽ മാജിക്കും പഠിക്കണം എന്നുള്ളത് വേറെ കാര്യം.) വിജയൻ മാഷിൽ നിന്നും ഒത്തിരി പഠിക്കാനുണ്ട്. വിജയൻ മാഷിന്റെ പോലെയാണ് പലരുടെയും അവസ്ഥ, പഠിത്തം കഴിഞ്ഞാൽ ഉടനെ ‘ഉന്നത ജോലി’, പക്ഷെ അതിലെത്തപ്പെടാൻ ഉള്ള കഷ്ടതകൾ അനുഭവിക്കാൻ തയ്യാറല്ല.നല്ല കോളേജുകൾ, യൂണിവേഴ്സിറ്റികൾ, നാഷണൽ ഇൻസ്റ്റിട്യൂട്ടുകൾ ഇവിടെ നിന്നൊക്കെ പാസ്സാകുന്നവർക്ക് പലർക്കും ജോലി കണ്ടെത്താൻ പ്രയാസം ഉണ്ടാവാറില്ല. അവിടെ ക്യാമ്പസ് സെലെക്ഷനിൽ കൂടിത്തന്നെ ജോലികൾ കിട്ടാറുണ്ട്. പക്ഷെ കേരളത്തിൽ ഈ നിലവാരത്തിൽ ഉള്ള എത്ര കോളേജുകൾ ഉണ്ട്? ഇവിടെയാണ് വർക്ക് എക്സ് ‌പീരിയൻസ് ആവശ്യമായി വരുന്നത്.

എങ്ങിനെയാണ് നല്ലൊരു ജോലിയിൽ എത്തുക? മുരളി തുമ്മാരുകുടിയേപ്പോലെ യു. എന്നിലെ, ഉദ്യോഗസ്‌ഥൻ ആവാനോ, അല്ലെങ്കിൽ ശ്രീജ ശ്യാമിനെ പോലെ ഒരു successful ആയ ഒരു പത്രപ്രവർത്തക ആകാനോ, ഷെഫ് സുരേഷ് പിള്ളയെ പോലെ ലോകം അറിയുന്ന ഒരു ഷെഫ് ആകാനോ, WHO ൽ വരെ ജോലി നോക്കിയ ഡോക്ടർ ലാലിലെ പോലെ ഒരു വൈദ്യ ശാസ്ത്ര വിദഗ്ദൻ ആകാനോ ഒക്കെ പ്രവർത്തി പരിചയം ആവശ്യമാണ്. ഇവരൊന്നും വിജയൻ മാഷ് വിചാരിച്ച പോലെ ഒറ്റ ദിവസം കൊണ്ട് സ്വർണ്ണം അന്തരീക്ഷത്തിൽ നിന്നും എടുത്തവരും അല്ല. വളരെ വർഷങ്ങളായി തുടരെയുള്ള പരിശ്രമത്തിന്റെയും, സ്ഥിരോത്സാഹത്തിന്റെയും ഒക്കെ ഫലമായി ആണ് അവരിന്നു കാണുന്ന സ്ഥാനങ്ങളിൽ എത്തിയത് എന്ന് കാണാം.

അപ്പോൾ എവിടെയാണ് തുടങ്ങുക. “The secret to getting ahead is getting started” എന്ന് കേട്ടിട്ടില്ലേ? പ്രവർത്തി പരിചയം ഇല്ലാതെ ആരും ജോലിക്ക് എടുക്കില്ല എന്ന കാര്യം മനസ്സിലാക്കേണ്ടതുണ്ട്. എങ്ങിനെയാണ് പ്രവർത്തി പരിചയം കിട്ടുക?

  1. ആദ്യമായി നല്ലൊരു CV യും കവർ ലെറ്ററും ഉണ്ടാക്കുക. തെറ്റുകൾ ഇല്ലാതെ, കൃത്യമായ വിവരങ്ങൾ അടങ്ങിയ CV ഉണ്ടാക്കുന്നത് വളരെ പ്രധാനമാണ്.
  2. ലിങ്ക്ഡ് ഇൻ പോലെയുള്ള പ്രൊഫഷണൽ സോഷ്യൽ സൈറ്റുകളിൽ അംഗമാകുക. നിങ്ങളുടെ മേഖലയിൽ ഉള്ള ആളുകളെ കണ്ടെത്തുക. അവർക്ക് CV ഇമെയിൽ വഴി അയച്ചു കൊടുക്കാം.
  3. നിങ്ങളുടെ സ്കില്ലുകൾ മെച്ചപ്പെടുത്തിക്കൊണ്ടേ ഇരിക്കുക.
  4. ആദ്യത്തെ ജോലി ഫ്രീ ആയി ചെയ്യാൻ സന്നദ്ധമായിരിക്കുക. സാലറി ഉള്ള ജോലി ശരി ആയില്ലെങ്കിൽ ഒന്നും ശരി ആയില്ലെങ്കിൽ, നിങ്ങളുടെ മേഖലയിൽ ഉള്ള കമ്പനി യിൽ നേരിട്ടെഴുത്തുക, നിങ്ങൾ ആറു മാസം ഫ്രീ ആയി ജോലി ചെയ്യാൻ സന്നദ്ധമാണ് എന്ന്. ഈ സമയത്ത് നിങ്ങളുടെ ചെലവുകൾക്കായി ചിലപ്പോൾ വൈകുന്നേരം മറ്റൊരു ജോലി ചെയ്യേണ്ടതായി വരും (ഉദാഹരണത്തിന് ഹോട്ടലിൽ; സൂപ്പർ മാർക്കെറ്റിൽ, ട്യൂഷൻ etc).
  5. മുകളിൽ ഫ്രീ ആയി ചെയ്‍ത ജോലിയുടെ എക്സ്പീരിയൻസ് വച്ച് അടുത്ത ജോലിക്കായി അപ്ലൈ ചെയ്യാം. അതിൽ നിന്നും കിട്ടിയ

എക്സ്പീരിയൻസ് വച്ച് അതിനടുത്ത പൊസിഷനിലേക്ക്. അങ്ങിനെ അങ്ങിനെ മുകളിൽ എത്താം.
പറഞ്ഞു വന്നത് എക്സ്പീരിയൻസിനായി ചിലപ്പോൾ കുറച്ചു കാലം ഫ്രീ ആയി ജോലി നോക്കേണ്ടി വരും. ആ ഒരു തുടക്കം മതി അടുത്തടുത്ത ജോലികളിലേക്ക് പോകുവാൻ. കേട്ടിട്ടില്ലേ? A long journey starts with a single step‘. നിങ്ങളുടെ ആദ്യത്തെ ആ കാൽവെയ്പ്പാണ്, ആ വലിയ യാത്രയുടെ തുടക്കം. ചിലപ്പോൾ ആ കാൽ വയ്പ്പ് ഫ്രീ ആയി ജോലി ചെയ്‌തെടുക്കുന്ന എക്സ്പീരിയൻസ് കൊണ്ടാവും.

 18 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Uncategorized17 mins ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment21 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement