ഭീഷണി മുഴക്കാൻ ഒരിക്കലും പെട്രോൾ ദേഹത്ത് ഒഴിക്കരുത്, കാരണമുണ്ട്

151

സുരേഷ് സി പിള്ള

ഭീഷണി മുഴക്കാൻ ഒരിക്കലും പെട്രോൾ ദേഹത്ത് ഒഴിക്കരുത്.

മണ്ണെണ്ണ ആയിരുന്നെങ്കിൽ ആ രണ്ടു പേരും ഒരു പക്ഷെ ജീവനോടെ ഉണ്ടാകുമായിരുന്നു. ഉത്തരം ലളിതം. പെട്രോളിന്റെ flashpoint -40°C. എന്ന് പറഞ്ഞാൽ മൈനസ് 40 C ൽ പോലും പെട്രോൾ അത് കത്താനുള്ള ബാഷ്പം അതിനു ചുറ്റും ഉണ്ടാവും. മണ്ണെണ്ണയുടെ flashpoint 38 °C. ഡീസലിന്റെ flashpoint 52 °C. അടുത്തു കൂടി പോലും തീ പോയാൽ പെട്രോൾ തീ പിടിക്കും, മണ്ണെണ്ണ അല്ലെങ്കിൽ ഡീസൽ ആണെങ്കിൽ അത് സാധാരണ അന്തരീക്ഷ താപനിലയിൽ തീ അടുത്തു കൂടി പോയാൽ തീ പിടിക്കില്ല. അത് അടുത്തു കൊണ്ടുപോയി കത്തി പിടിപ്പിക്കണം. പക്ഷെ പെട്രോളി നു ബാഷ്പം ചുറ്റുപാടും ഉള്ളതിനാൽ തീ അടുത്തു കൂടി പോയാൽ കത്തിപ്പിടിക്കും. അത് കൊണ്ട് ഭീഷണി മുഴക്കാൻ ഒരിക്കലും പെട്രോൾ ദേഹത്ത് ഒഴിക്കരുത്.