Connect with us

Featured

പ്രിയപ്പെട്ട മാതാപിതാക്കളെ, തകർന്ന ദാമ്പത്യ ബന്ധങ്ങളിൽ ഉള്ള നിങ്ങളുടെ മകളെ തിരികെ വിളിക്കൂ

പണത്തിനു വേണ്ടി സ്വന്തം ഭാര്യയോട് ഇത്രയും ക്രൂരത ചെയ്തവൻ യൂണിഫോം ഇട്ട് റോഡിൽ ഇറങ്ങിയാൽ സാധാരണക്കാരെ

 51 total views

Published

on

ശാസ്താംകോട്ടയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിച്ചു കൊന്നതിന് ശേഷം ഒളിവിൽ പോയത് ഇവനാണ്. മോട്ടോർ വെഹിക്കിൽ ഉദ്യോഗസ്ഥൻ ആയത് കൊണ്ടാകും മാധ്യമങ്ങൾ ഇവന്റെ ഫോട്ടോ കാണിക്കാൻ മടി. ആർത്തി മൂത്ത ഇവനെയൊക്കെ എത്രയുംപെട്ടെന്ന് സർക്കാർ സർവ്വീസിൽ നിന്നു പിരിച്ചു വിട്ടു പിടിച്ചു അകത്തിടണം.

പണത്തിനു വേണ്ടി സ്വന്തം ഭാര്യയോട് ഇത്രയും ക്രൂരത ചെയ്തവൻ യൂണിഫോം ഇട്ട് റോഡിൽ ഇറങ്ങിയാൽ സാധാരണക്കാരെ ഏതൊക്കെ രീതിയിൽ പിരിയുന്നണ്ടാവാം.100പവൻ സ്വർണം 1അര ഏക്കർ സ്ഥലം, കാർ ഇത്രയും കൊടുത്തിട്ട് തൃപ്തി ആകാത്തവന് ഇനിയുള്ള കാലം ജയിലിൽ കഴിയാൻ ഉള്ള നിയമ നടപടികൾ സർക്കാർ സ്വികരിക്കണം .

സുരേഷ് സി പിള്ളയുടെ കുറിപ്പ് ചുവടെ വായിക്കാം

“പ്രിയപ്പെട്ട മാതാപിതാക്കളെ, തകർന്ന ദാമ്പത്യ ബന്ധങ്ങളിൽ ഉള്ള നിങ്ങളുടെ മകളെ തിരികെ വിളിക്കൂ, ബന്ധം പിരിഞ്ഞ ഒരു മകളാണ് എന്ത് കൊണ്ടും മരിച്ച മകളേക്കാൾ ഭേദം എന്ന് നിങ്ങൾ മനസ്സിലാക്കണം.”
ട്വിറ്ററിൽ നീണ്ട കാലം ഓടിക്കൊണ്ടിരുന്ന ഒരു # (ഹാഷ് ടാഗ്) ആണ്. മുകളിൽ പറഞ്ഞത്. ഇന്നും ഒരു മകൾ ഒരു കയറിൽ ജീവിതം അവസാനിപ്പിച്ചിട്ടുണ്ട്. സ്ത്രീധനം കുറഞ്ഞതിന്റെ പേരിലുള്ള പീഡനം.സ്വന്തം എന്ന് പറയാൻ ഒരു വീടില്ലാത്തതാണ് പല സ്ത്രീകളും നിശ്ശബ്ദരും, നിസ്സഹായരും ആയി കഴിയേണ്ടി വരുന്നത്.

പെൺകുട്ടികൾ സ്വന്തമായി വരുമാനം ഉണ്ടാക്കിയതിന് ശേഷം കല്യാണം കഴിക്കുക. നന്നായി വിദ്യാഭ്യസം ചെയ്യുക, നല്ല ജോലി നേടുക, എന്നിട്ടു മാത്രം മതി കല്യാണം. വിവാഹം നിങ്ങളുടെ മാത്രം ഇഷ്ടങ്ങൾക്ക് അനുസരിച്ചു ചെയ്യുക. ഇഷ്ടപ്പെട്ട ആളെ കണ്ടു മുട്ടിയിട്ടു മാത്രം മതി കല്യാണം. ഇനി കല്യാണം കഴിച്ചില്ലെങ്കിലും ഒരു പ്രശ്നവും ഇല്ല. തൻ്റെടത്തോടെ ഒറ്റയ്ക്ക് ജീവിക്കണം.

സ്വന്തം എന്നു പറയാവുന്ന ഒരു വീട് ഉണ്ടാക്കാൻ പ്രാപ്തി ആയതിനു ശേഷം മാത്രം വിവാഹം കഴിക്കുക. കല്യാണം കഴിച്ചാൽ വീട് സ്വന്തം പേരിൽ കൂടി നിയമപരമായി രെജിസ്റ്റർ ചെയ്യുക. ‘ഇറങ്ങാടീ’ എൻ്റെ വീട്ടിൽ നിന്ന് എന്ന് പറഞ്ഞാൽ, ഇത്

എൻ്റെ യും കൂടി വീടാണ് എന്ന് പറയാനുള്ള സ്വാതന്ത്ര്യം വേണം. ATM കാർഡ് സ്വന്തമായി ഉപയോഗിക്കണം. ഉപദ്രവിക്കുകയോ, അപമാനിക്കുകയോ ചെയ്താൽ അപ്പോൾ അവിടെ നിന്നും ഇറങ്ങണം. മാതാപിതാക്കൾ സഹായിക്കാൻ പ്രാപ്തി ഉള്ളവർ ആണെങ്കിൽ അവരോട് വീട് വാങ്ങാൻ ആയി ഒരു സഹായം / ലോൺ ചോദിക്കാം .

100 പവൻ, 10 ലക്ഷത്തിന്റെ കാർ; മകൾ ആത്മഹത്യ ചെയ്യില്ല, കൊന്നതാണ്' | Kollam Vismaya Death | Manorama Newsവീട് വാങ്ങുമ്പോൾ, അല്ലെങ്കിൽ വസ്തു വാങ്ങുമ്പോൾ ഉടമസ്ഥാവകാശം രണ്ടു പേരുടെയും കൂടെ പേരിൽ രെജിസ്റ്റർ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ATM കാർഡ് കയ്യിൽ സൂക്ഷിക്കുക. നിങ്ങളുടെ ATM കാർഡിന്റെ ഉടമ നിങ്ങളാണ്. അതായത് ഒരു ജീൻസ് വാങ്ങാനോ, ഇഷ്ടപ്പെട്ട ഫുഡ് ഒറ്റയ്ക്ക് കഴിക്കാനോ ഒന്നും പരസ്പരം അനുവാദം ചോദിക്കേണ്ട കാര്യമില്ല.

വലിയ ചിലവുകൾ വരുമ്പോൾ മാത്രം പരസ്പരം ചർച്ച ചെയ്തു, കൂട്ടായ തീരുമാനം എടുക്കാം. അതൊക്കെ സാമ്പത്തിക സ്വാതന്ത്രത്തിന്റെ പരിധിയിൽ വരണം. മാതാപിതാക്കളോട്, മകൾക്ക് വിവാഹ സമ്മാനം കൊടുക്കുന്നെങ്കിൽ അത് അവൾക്ക് അവന്റെ കൂടെ, അവളുടേതും കൂടെ എന്ന് അവകാശം പറയാവുന്ന ഒരു വീട് വാങ്ങാനുള്ള സഹായം ആയിരിക്കണം. സ്വർണ്ണം ഒക്കെ കൊടുത്തു എന്നാൽ, സിനിമയിലേതു പോലെ അമ്മായി അച്ഛന്റെ അലമാരയിൽ ആയിരിക്കും. സ്വാതന്ത്ര്യം എന്നാൽ സ്വന്തം എന്ന് അവകാശപ്പെടാനുള്ള ഒരു മേൽക്കൂര ഉള്ളതാണ്.

Advertisement

മാതാപിതാക്കൾക്ക് ഒരു മകളോട് ചെയ്യാവുന്ന ഏറ്റവും വലിയ കടമകൾ മകളെ വിദ്യഭ്യസം ചെയ്ത് സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തയാക്കുക.നിർബന്ധിച്ചു കല്യാണം കഴിപ്പിക്കാതെ ഇരിക്കുക.വിവാഹം അവളുടെ ഇഷ്ടങ്ങൾക്ക് വിടുക. കഴിവതും ഭർതൃ വീട്ടിൽ സ്ഥിരമായി താമസിക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. നീ ‘അവിടെ അഡ്ജസ്റ്റ് ചെയ്തു ജീവിക്കണം’ എന്ന് ഒരിക്കലും പറയരുത്.വിവാഹം കഴിഞ്ഞാലും അവൾക്കായി ഒരു മുറി എപ്പോളും ഒഴിച്ചിടുക.

“എപ്പോൾ വന്നാലും നിനക്ക് ഈ വീട്ടിൽ താമസിക്കാം, ഇത് നിന്റെ കൂടെ വീടാണ്, നിന്റെ ആ മുറി നിനക്കായി എപ്പോളും കാണും” എന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുക ഇതൊക്കെയാണ്. ചുരുക്കിപ്പറഞ്ഞാൽ മോൾക്ക് അവളുടേത് എന്ന് പറയാവുന്ന ഒരു വീടില്ലെങ്കിൽ, അവളുടേതും കൂടി എന്ന് പറയാവുന്ന ഒരു വീട് ഉണ്ടാക്കാൻ സഹായിക്കുക. ഇനി ഒരു ബന്ധം പിരിഞ്ഞാലും വേറൊരു ബന്ധത്തിലേക്ക് കടക്കാൻ അവളെ സഹായിക്കുക.

ഇനിയും താമസിച്ചിട്ടില്ല, തകർന്ന ദാമ്പത്യ ബന്ധങ്ങളിൽ ഉള്ള നിങ്ങളുടെ മകളെ തിരികെ വിളിക്കൂ, സമൂഹം ഒന്നും വിചാരിക്കില്ല, ഇനി വിചാരിച്ചാലും, എനിക്കൊരു പ്രശ്നവും ഇല്ല എന്ന് കരുതുക, കാരണം നിങ്ങളുടെ മകളുടെ ജീവിതം ആണ് വലുത്.

 52 total views,  1 views today

Advertisement
cinema17 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment22 hours ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement