പാശ്ചാത്യസമൂഹം ഇന്ത്യയിലെ കെട്ടുറപ്പുള്ള ദാമ്പത്യബന്ധങ്ങളിൽ അത്ഭുതത്തോടെ നോക്കുന്നവർ ആണെന്ന ധാരണ തെറ്റാണ്

474

സുരേഷ് സി പിള്ള

നമ്മൾ തെറ്റായി മനസ്സിലാക്കിയിരിക്കുന്ന വലിയ ഒരു മിത്താണ് “പാശ്ചാത്യ സമൂഹം ഇന്ത്യയിലെ കെട്ടുറപ്പുള്ള ദാമ്പത്യ ബന്ധങ്ങളിൽ അത്ഭുതത്തോടെ നോക്കുന്നവർ ആണ്” എന്നത്. കുറച്ചു ദിവസം മുൻപ് ഒരു ടീവി ചാനലിലെ ടോക്ക് ഷോ യിലും ഇത്തരത്തിൽ ഒരു സംഭാഷണം കേട്ടു. ഇത് ശരിയാണോ?എന്റെ അനുഭവത്തിൽ അല്ലേ അല്ല.ഇരുപതു വർഷത്തിലധികമായി വിദേശത്തു താമസിക്കുന്ന ആളെന്ന നിലയിലും നിരവധി പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ളവരും ആയി സംസാരിച്ചതിൽ നിന്നും പലരും ഇന്ത്യയെ മനസ്സിലാക്കിയിരിക്കുന്നത്.’സ്ത്രീകളെ ബഹുമാനിക്കാത്ത, പുരുഷാധിപത്യം ഉള്ള ഒരു സമൂഹം എന്നാണ്.”ഉയരേ’ സിനിമയിലെ ഗോവിന്ദൻ എന്ന കഥാപാത്രത്തെ നിങ്ങൾ കണ്ടിരുന്നോ?എത്ര മാത്രം ഗോവിന്ദൻ മാർ നമ്മുടെ ചുറ്റിനും ഉണ്ട്? വിട്ടു പോയ കാമുകിയുടെ മുഖത്ത് ആസിഡ് ഒഴിച്ചില്ലെങ്കിലും, പ്രണയം നിരസിച്ചാൽ വ്യക്തി ഹത്യ നടത്തുന്നവർ ആണ് പലരും.തനിക്കു മാത്രം അവകാശപ്പെട്ടത് എന്ന ആൺ ഹുങ്കാണ് ഗോവിന്ദന്മാരെ സൃഷ്ടിക്കുന്നത്.ബന്ധം എന്നാൽ അധികാരം എന്നാണ് നമ്മുടെ പുരുഷ സമൂഹം മനസ്സിലാക്കിയിയിരിക്കുന്നത്.പറഞ്ഞു വരുന്നത് വിദേശികൾ ഇന്ത്യയിൽ വരുന്നത് ഇവിടുത്തെ പുരുഷാധികാരം കൊണ്ട് കെട്ടുറപ്പിച്ച വിവാഹ ബന്ധങ്ങൾ കാണാൻ അല്ല, മറി ച്ച്, ഇവിടുത്തെ വൈവിധ്യമായ ആഹാര രീതികൾ അനുഭവിക്കാനും, ഭാഷാ വ്യത്യാസങ്ങൾ കാണുവാനും ഒക്കെയാണ്.

Advertisements