Share The Article

സുരേഷ് സി പിള്ള എഴുതുന്നു 

“അവളൊന്ന് ഒച്ച വച്ചിരുന്നെങ്കില്‍, ഒന്നുറക്കെ കരഞ്ഞിരുന്നു വെങ്കില്‍……. ഞാനുണര്‍ന്നേനെ; ആ നിമിഷം ഞാനുണര്‍ന്നേനെ മാധവന്‍കുട്ടി.”

ഓർക്കുന്നുണ്ടാവും ഹിറ്റലർ എന്ന സിനമയിലെ ഈ ഡയലോഗ്.

സുരേഷ് സി പിള്ള
സുരേഷ് സി പിള്ള

വിദ്യാർത്ഥിനിയെ ബലമായി ലൈംഗികമായി കീഴ്‌പ്പെടുത്തിയിട്ട് എത്ര നിസ്സാരമായാണ് സോമൻ ചെയ്യുന്ന കഥാപാത്രം, മാധവൻ കുട്ടിയോടായി ഇങ്ങനെ പറയുന്നത്.

മലയാളത്തിൽ ഒരു പക്ഷെ കെട്ടു കേൾവി പോലും ഇല്ലാത്ത കാര്യമാണ് Sexual Consent അഥവാ ലൈംഗിക ബന്ധത്തിനായുള്ള അനുമതി.

ഒരു ശരാശരി മലയാളി പുരുഷന്റെ ലൈംഗിക സങ്കല്പം എന്നാൽ ‘വന്നു, കണ്ടു, കീഴടക്കി’ എന്ന രീതിയിൽ ആണ് എന്ന് ചിലപ്പോൾ ഒക്കെ തോന്നാറുണ്ട്.

ലൈംഗികത എന്നാൽ ഒരു തരം കീഴ്‌പ്പെടുത്താൻ എന്നാണ് പൊതു വിചാരം.

പുരുഷാധികാരത്തിന്റെ കൊമ്പൻ മീശ പിരിച്ചു നരസിംഹത്തിലെ ഇന്ദുചൂഡൻ പറയുന്നത് ഓർമ്മയില്ലേ

“വെള്ളമടിച്ച്….. കോണ്‍ തിരിഞ്ഞ്…. പാതിരായ്ക്ക് വീട്ടിൽ വന്നുകയറുമ്പോൾ …. ചെരിപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്‌നേഹിക്കാനും എന്റെകുഞ്ഞുങ്ങളെ പെറ്റുപോറ്റാനും ഒടുവിലൊരുനാള്‍ വടിയായി തെക്കേപറമ്പിലെ പുളിയന്‍മാവിന്റെ വിറകിനടിയില്‍ എരിഞ്ഞുതീരുമ്പോ നെഞ്ചു തല്ലിക്കരയാനും എനിക്ക് ഒരു പെണ്ണിനെ വേണം “.

ഇതേപോലെയുള്ള ഇന്ദു ചൂഡൻ മാർ റോൾ മോഡലുകൾ ആകുമ്പോൾ, സ്ത്രീ എന്നത് കീഴ്‌പ്പെടുത്തി ജീവിക്കാവാനുള്ള ഒരുപകരണം എന്ന തോന്നലാണ് ശരാശരി പുരുഷനിൽ ഉണ്ടാവുക.

Sexual Consent എന്ന വാക്ക് പരിചയം ഇല്ലാത്തവർക്കായി ബാക്കി കൂടി വായിക്കുക.

എന്താണ് Sexual Consent?
അത് പറയും മുൻപ്, പറയട്ടെ, അനുവാദം ഇല്ലാതെ ചെയ്യുന്ന ഓരോ ലൈംഗിക പ്രവർത്തിയും ‘rape’ അല്ലെങ്കിൽ ബലാത്സംഗത്തിന്റെ നിർവചനത്തിൽ വരാം. അതായത് ചുരുക്കിപ്പറഞ്ഞാൽ, പൂർണ്ണമായും സമ്മതത്തോടെ അല്ലാത്ത ലൈംഗികത ‘rape’ ആണ്. ചുറ്റുപാടുകളുടെ പ്രേരണയാൽ ഉള്ള (അതായത് മദ്യം നൽകിയോ, ലഹരിക്ക് അടിമപ്പെടുത്തിയോ ഉള്ള) ‘YES’ കളും Consent ആയി പരിഗണിക്കാൻ പറ്റില്ല എന്ന് ബോംബെ ഹൈ കോടതി ഒരു വിധി ന്യായത്തിൽ പറഞ്ഞിട്ടുണ്ട്. “In the case of rape, intoxication cannot be an excuse. If a girl is intoxicated, it means mentally she is not capable to give a free and conscious consent. In a case of rape, when a woman says “No” for sexual intercourse, it means she is not willing; similarly when she says “Yes”, it should be a free and conscious “Yes”. Not every “Yes” is covered under the valid consent.” (Reference: Courts and Consent: 4 times Indian Judges Stood By A Woman’s Right To Say No; Deepika Bhardwaj, The better India, January 22, 2018).

In summary, consent is a clear YES, not the absence of a NO.

വിവാഹിതരായി കുടുംബ ബന്ധം നയിക്കുന്നവരും പരസ്പര അനുവാദം വാങ്ങി ലൈംഗിക ബന്ധത്തിൽ ഇടപെടുന്നതാണ് മാന്യത.

അയർലണ്ടിലെ യുവാക്കളെ ബോധവൽക്കരിക്കുന്ന റീച്ഔട്ട്.കോം എന്ന പോർട്ടലിൽ പങ്കാളിയോട് ചോദിക്കാൻ പറഞ്ഞിരിക്കുന്ന അഞ്ചു ചോദ്യങ്ങൾ ഇവയാണ്

You should ask them and here’s some suggestions on how to do it:

Are you happy?
Are you comfortable?
Is there anything you don’t want to do?
Do you want to stop?
Do you want to go further?
(കൂടുതൽ വായനയ്ക്കായി ഒന്നാമത്തെ ലിങ്കിൽ നോക്കുക).

എത്രയാണ് Sexual Consent നുള്ള പ്രായ പരിധി?

ഓരോ രാജ്യങ്ങളിയും ഓരോ പ്രായം ആണ്. ചില സ്ഥലങ്ങളിൽ 16, മറ്റു ചില രാജ്യങ്ങളിൽ 21, അയർലണ്ടിൽ 17 . ഇന്ത്യയിൽ ഇത് പതിനെട്ട് ആണ് Criminal Law (Amendment) Act, 2013. അതായത് ഈ പ്രായത്തിൽ താഴെയുള്ളവരും ആയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഇത് റേപ്പിന്റെ പരിധിയിൽ വരും.

ചുരുക്കത്തിൽ ചോദിച്ചു പരസ്പരം അനുവാദം വാങ്ങി, ബലപ്രയോഗത്തിലൂടെയല്ലാതെ, സ്നേഹത്തോടെ ചെയ്യുന്നതാണ് ലൈംഗികത. അല്ലാതെ വെള്ളമടിച്ച്….. കോണ്‍ തിരിഞ്ഞ്…. പാതിരായ്ക്ക് വീട്ടിൽ വന്നുകയറി . …. ചെരിപ്പൂരി കാലുമടക്കി തൊഴിച്ചു ചെയ്യുന്നതൊക്കെ ‘റേപ്പ്’ ആണ്.
എഴുതിയത് സുരേഷ് സി. പിള്ള

കൂടുതൽ വായനയ്ക്ക്

Graupner, Helmut. “Sexual consent: The criminal law in Europe and overseas.” Archives of Sexual Behavior 29.5 (2000): 415-461.

Humphreys, Terry. “Perceptions of sexual consent: The impact of relationship history and gender.” Journal of Sex Research 44, no. 4 (2007): 307-315.

Beres, Melanie A. “‘Spontaneous’ sexual consent: An analysis of sexual consent literature.” Feminism & Psychology 17.1 (2007): 93-108.

Miriam R. Arbeit. (2017) “Make Sure You’re Not Getting Yourself in Trouble:” Building Sexual Relationships and Preventing Sexual Violence at the U.S. Military Academy at West Point. The Journal of Sex Research 54:8, pages 949-961.

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.