അധ്യാപനം എന്നത് ഒരു തരത്തിലും ഗ്ലോറിഫൈ ചെയ്യേണ്ട ഒരു പ്രൊഫഷൻ അല്ല

131

സുരേഷ് സി പിള്ള

അധ്യാപനം എന്നത് ഒരു തരത്തിലും ഗ്ലോറിഫൈ ചെയ്യേണ്ട ഒരു പ്രൊഫഷൻ അല്ല. ‘ഗുരുകുല വിദ്യാഭ്യസത്തിന്റ ആലസ്യത്തിൽ ജീവിക്കുന്നവരാണ് ഇപ്പോളും പല അധ്യാപകരും. ആദരവും, സ്നേഹവും കൊടുക്കേണ്ടത്, ആത്മാർഥമായി, സഹാനുഭൂതിയോടെ ജോലി ചെയ്യുന്നവർക്ക് മാത്രം.”മറ്റുള്ളവർക്ക് വെളിച്ചം പകർന്ന് സ്വയം ഉരുകിത്തീരുന്ന ഒരു മെഴുകുതിരിയാവണം അധ്യാപകൻ.” ടർക്കിഷ് രാജ്യതന്ത്രജ്ഞൻ ആയിരുന്ന Mustafa Kemal Atatürk പറഞ്ഞതാണ്.

അധ്യാപകന് കുട്ടികളോട് വേണ്ടത്, കരുണയാണ്, കരുതലാണ്, ദയയാണ്, സ്നേഹമാണ്, അനുകമ്പയാണ്, സഹാനുഭൂതിയാണ്. പാണ്ഡിത്യവും, അറിവും ഒക്കെ അത് കഴിഞ്ഞു വേണ്ട ഗുണങ്ങൾ ആണ്.കുട്ടികൾക്ക് അധ്യാപകരോട് തോന്നേണ്ടത് സ്നേഹമാണ് അല്ലെങ്കിൽ സ്നേഹം കലർന്ന ആദരവാണ്, ഭയത്തോടെയുള്ള ബഹുമാനമല്ല കുട്ടികളിൽ ഉണ്ടാവേണ്ടത്. ഭയപ്പെടുത്തി വിദ്യ പകർന്നു കൊടുക്കാൻ പറ്റുമോ? പറ്റില്ല. നമ്മുടെ സമൂഹത്തിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ്, Respect അല്ലെങ്കിൽ ബഹുമാനം എന്നത്. Respect എന്നാൽ ഓക്സ്ഫോർഡ് ഡിക്ഷ്ണറി പറയുന്നത് “a feeling of admiration for someone or something because of their good qualities or achievements. അതായത് ഒരു ‘admiration’ എന്നു വച്ചാൽ “മതിപ്പ്‌” അല്ലെങ്കിൽ ” ആനന്ദംകലര്‍ന്ന ആരാധന” അതുമല്ലെങ്കിൽ “ആദരവ്‌” അത് കൊടുക്കേണ്ടത് എല്ലാ അധ്യാപകർക്കും അല്ല, നന്‍മകള്‍ കാണിക്കുന്നവർക്ക് മാത്രം. അതു മതി.
ഒരിക്കൽ പറഞ്ഞതാണ്, എങ്കിലും ഒന്ന് കൂടി എഴുതട്ടെ.

“അദ്ധ്യാപകൻ എന്നാൽ ‘വേതനം പറ്റി തൊഴിൽ ചെയ്യുന്ന ജീവനക്കാരനും’ വിദ്യാർത്ഥി എന്നാൽ ‘ഉപഭോക്താവും’ ആണെന്ന് അദ്ധ്യാപകർ എന്ന് മനസ്സിലാക്കുന്നോ, അന്ന് നമ്മുടെ വിദ്യാഭ്യാസരംഗം മികവുറ്റതാകും. വിദ്യ ‘ഭിക്ഷ’ ആയി കൊടുക്കുന്നത് എന്നാണ് പല അദ്ധ്യാപകരും മനസ്സിലാക്കി വച്ചിരിക്കുന്നത്. സ്കൂളിലെ തൂപ്പുകാർക്ക് കൊടുക്കുന്നതിൽ ഒരണുവിട പോലും കൂടുതൽ ബഹുമാനം അദ്ധ്യാപകർ അർഹിക്കുന്നില്ല. രണ്ടുപേരും വേതനം പറ്റി അവരവരുടെ ജോലി ചെയ്യുന്നു. അതുകൊണ്ട് രണ്ടുപേരയെയും ഒരുപോലെ സ്നേഹിക്കാൻ പഠിക്കണം.”തൂപ്പുകാരനാണ്, അദ്ധ്യാപകനേക്കാൾ നന്നായി അയാളുടെ ജോലി കൃത്യമായി ചെയ്യുന്നതെങ്കിൽ, അവരെയാണ് അദ്ധ്യാപകനെക്കാളും ബഹുമാനിക്കേണ്ടത്. തിരിച്ചെങ്കിൽ അങ്ങിനെയും.