പബ് എന്നുകേട്ടാൽ ലൈംഗികവ്യാപാര കേന്ദ്രം എന്ന് ധരിച്ചുവച്ചിട്ടുള്ള മലയാളികൾ ഇത് വായിച്ചിരിക്കണം

1622

സുരേഷ് സി പിള്ള

പബ് എന്നാൽ ‘പബ്ലിക് ഹൌസ്’ എന്നാണ് ഇംഗ്ലീഷിൽ. ചുരുക്കി പറഞ്ഞാൽ ഒരു ‘social drinking place’. ഇനി സോഷ്യൽ ഡ്രിങ്കർ എന്ന് പറഞ്ഞാൽ ‘വിശേഷാവസരങ്ങളില്‍മാത്രം മദ്യപിക്കുന്ന വ്യക്തി’ അല്ലെങ്കിൽ ‘സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുവാൻ വല്ലപ്പോളും മദ്യപിക്കുന്ന വ്യക്തി’ എന്നാണ് അർഥം. അല്ലാതെ കുടിച്ചു, കൂത്താടി ബഹളം ഉണ്ടാക്കുന്ന സ്ഥലം അല്ല, പബ്ബ്.

സുഹൃത്തുക്കളുമായി സംസാരിക്കുവാനും, അതിന്റെ കൂടെ വേണമെങ്കിൽ ഒന്നോ രണ്ടോ ബിയർ/ മദ്യം അകത്താക്കാനും ഉള്ള സ്ഥലമാണ് പബ്. എല്ലാവരും കുടിക്കണം എന്നും ഇല്ല. ആൽക്കഹോൾ കഴിക്കാത്തവർ ചിലർ, മിനറൽ വാട്ടറും, സോഡയും കുടിക്കും. പബ്ബുകളിൽ ഒക്കെ ബഹളം ഉണ്ടാക്കുന്നവരെ പുറത്തു കളയാൻ ‘ബൗൺസർ’ (സെക്യൂരിറ്റി ഗാർഡ്) മാരുണ്ടാവും.

ഇംഗ്ലീഷ്, ഐറിഷ് സംസ്കാരത്തിന്റെ ഭാഗമാണ് പബ്. ഐറിഷ് പബ്ബുകളിൽ പോയാൽ നല്ല സംഗീതവും ആസ്വദിക്കാം. മുഖ്യ മന്ത്രി പറഞ്ഞത് ‘പബ്’ അല്ലെങ്കിൽ ‘പബ്ലിക് ഹൌസ്’ തുടങ്ങുന്നതിനെ പറ്റിയാണ്. പബ്ബ് എന്ന് കേട്ടപ്പോൾ ഇന്ന് മദ്യക്കുപ്പികളും ആയി നൃത്തം വയ്ക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങളിൽ കണ്ടതുകൊണ്ടാണ് ഇത്രയും എഴുതിയത്. ഡാൻസ് ചെയ്യുന്ന സ്ഥലം ‘നൈറ്റ് ക്ലബ്’ ആണ്.