സുരേഷ് സി പിള്ള

ഇന്നായിരുന്നല്ലോ കൊച്ചു കുട്ടികളെ എഴുത്തിനിരുത്തുന്ന ദിവസം. ഇതിന്റെ ഭാഗമായി ചില ഇടങ്ങളിൽ കുട്ടികളുടെ നാക്കിൽ സ്വർണ്ണ മോതിരം കൊണ്ട് എഴുതുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവുമല്ലോ?

രണ്ട് പ്രശ്നങ്ങൾ ആണ് ഇതിലുള്ളത്.

ഒന്ന് തിരക്കുള്ള അമ്പലങ്ങളിലും (മറ്റ് എഴുത്തിനിരുത്തു സ്ഥലങ്ങളിലും) ഒരേ മോതിരം കൊണ്ടാണ് നൂറു കണക്കിനു കുട്ടികളുടെ വായിൽ എഴുതുന്നത്. കിണ്ടിയിൽ അടുത്തു വച്ചിരിക്കുന്ന വെള്ളത്തിൽ പേരിന് ഒന്നു മുക്കിയിട്ടാണ് അടുത്ത കുട്ടിയുടെ വായിൽ എഴുതുന്നത്. വെള്ളത്തിൽ മുക്കിയത് കൊണ്ട് മോതിരം അണു വിമുക്തമാകില്ല.

Sterilize ചെയ്യാതെ ഇങ്ങനെ ഒരേ മോതിരം ഉപയോഗിക്കുന്നതു കൊണ്ട് പകർച്ച വ്യാധികളും, മാരകമായ മറ്റു പല അസുഖങ്ങളും ഒരു കുട്ടിയിൽ നിന്നും പല കുട്ടികളിലേക്ക് പകരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

(സ്വർണം ആന്റി-ബാക്റ്റീരിയൽ ആണല്ലോ എന്നായിരിക്കും ഇപ്പോൾ ചിന്തിക്കുക. ഗോൾഡ് നാനോപാർട്ടിക്കുകൾ ആന്റി-ബാക്റ്റീരിയൽ ആണ്, എന്നാൽ ഗോൾഡ് ലോഹം കൊണ്ട് ഉണ്ടാക്കിയ മോതിരം, ചെറിയ തോതിൽ ആന്റി-ബാക്റ്റീരിയൽ സ്വഭാവം കാണിക്കുമെങ്കിലും, വളരെ കുറച്ചുള്ള ഇടവേളകളിൽ ഇതിനു ബാക്റ്റീരിയകളെയോ, വൈറസുകളെയോ കൊല്ലാൻ പറ്റില്ല).

Related imageരണ്ടാമത്തെ പ്രശനം, പലപ്പോളും ശ്രദ്ധിച്ചിട്ടുള്ളതാണ് എഴുത്തിനിരുത്തുന്ന ആളിന്റെ ഇടത്തെ കയ്യിലുള്ള മോതിരം ഊരിയാണ് കുട്ടികളുടെ വായിൽ എഴുതുന്നത്. ശൗചക്രിയകൾ ചെയ്യുമ്പോൾ, മോതിരത്തിലേക്ക് പല തരത്തിലുള്ള ബാക്ടീരിയകൾ (ഉദാഹരണത്തിന് Escherichia coli (E. coli), Enterococcus faecalis and Enterococcus faecium) കടന്നു കൂടുവാനുള്ള സാദ്ധ്യത കൂടുതൽ ആണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂടുതൽ അറിയാൻ ഈ വാർത്തകൾ വായിക്കുക

1) Rings and watches can be major carriers of bacteria http://www.irishtimes.com/…/a-week-in-my-infection-control-…

2) Bacteria from rings grew Staphylococcus epidermis http://www.healio.com/…/bacteria-from-rings-grew-staphyloco…

3) Impact of finger rings on transmission of bacteria during hand contact. https://www.ncbi.nlm.nih.gov/pubmed/19344265

4 ) Engagement rings carry dangerous bacteria, nurse researchers find … http://scrubbing.in/engagement-rings-carry-dangerous-bacte…/

താഴെ പ്പറയുന്ന കാര്യങ്ങൾ അടിയന്തിരമായി ശ്രദ്ധിക്കുമല്ലോ?

1. വായിൽ മോതിരം കൊണ്ട് എഴുതുന്ന ആചാരം ഒഴിവാക്കാൻ പറ്റുമോ എന്ന് നോക്കുക.

2) മുകളിൽ പറഞ്ഞത് നിലവിലുള്ള അനുഷ്ടാനങ്ങൾക്ക് എതിരാണെങ്കിൽ, വായിൽ എഴുതുന്നത് സ്വന്തം വീട്ടിൽ നിന്നും കൊണ്ടു പോയ (Sterilize ചെയ്ത) മോതിരത്തിൽ മാത്രം ചെയ്യാൻ ശ്രദ്ധിക്കുക.

3. നിങ്ങൾ എഴുത്തിനിരുത്ത് ചടങ്ങു സംഘടിപ്പിക്കുന്ന ആൾ ആണെങ്കിൽ, മോതിരം Sterilize (e.g ഉപയോഗിച്ച മോതിരങ്ങൾ തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിൽ 15 മിനിട്ടെങ്കിലും ഇടുക) ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കുക.

4. ശരിയായ ബോധവൽക്കരണം വേണ്ടപ്പെട്ട ആൾക്കാരിൽ നടത്തുക.

ഓർക്കുക, കുഞ്ഞിന്റെ നാക്കിൽ എഴുതാനുള്ള മോതിരം സ്റ്റെറിലൈസ് ചെയ്തു വീട്ടിൽ നിന്നേ കൊണ്ടുപോകുക.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.