Uncategorized
ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

വിജയ് ബാബു നിർമ്മിച്ച് റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ വളരെയേറെ പ്രേക്ഷക-നിരൂപ പ്രശംസ നേടിയ ചിത്രമാണ്. അതുകൊണ്ടുതന്നെ സംസ്ഥാന അവാർഡ് പരിഗണിക്കുമ്പോൾ ചിത്രത്തിന് അനവധി അംഗീകാരങ്ങൾ ലഭിക്കുമെന്ന് തന്നെ പലരും പ്രതീക്ഷിച്ചു. എന്നാൽ ഒരുവിഭാഗത്തിൽ നിന്നു പോലും ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിന് ഹോം പരിഗണിക്കപ്പെട്ടില്ല.
ഫ്രൈഡേ ഫിലിംസ് ഓണറായ നിർമ്മാതാവ് വിജയ് ബാബുവിനെതിരെ ഒരു നടി ഉന്നയിച്ച പീഡന പരാതി കാരണമാണോ ചിത്രം പരിഗണിക്കപ്പെടാതെ പോയത് എന്ന സംശയമാണ് പലർക്കും ഉള്ളത്. ആളൊരുക്കത്തിന് ശേഷം ഇന്ദ്രൻസിനു മികച്ച നടനുള്ള രണ്ടാമത്തെ അവാർഡ് കിട്ടേണ്ടതായിരുന്നു കൈവിട്ടുപോയതു. ഈ വിഷയത്തെ കുറിച്ച് പല പ്രമുഖരും പ്രതികരിച്ചിരുന്നു. സുരേഷ് ഗോപിയുടെ അഭിപ്രായമാണ് ഏറ്റവുമൊടുവിൽ ചർച്ചയാകുന്നത്. സുരേഷ് ഗോപി പറഞ്ഞതിങ്ങനെ
‘ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, എന്റെ വീട്ടിലുള്ളവർ കണ്ടു. വളരെ നല്ല അഭിപ്രായമാണ് അവർ പറഞ്ഞത്. പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്. ജൂറിയെ നിശ്ചയിച്ചു, അവർ എല്ലാ ചിത്രങ്ങളും കണ്ടുവരുമ്പോൾ ഒരു തുലനമുണ്ടാകും. കേന്ദ്രത്തിൽ 18ഭാഷ പരിശോധിച്ചപ്പോൾ ഏറ്റവും നല്ല സംവിധായകൻ ജയരാജായിരുന്നു, കേരളത്തിൽ ഒരു ഭാഷ പരിശോധിച്ചപ്പോൾ ജയരാജ് അല്ല. അപ്പോത്തിക്കിരി എന്ന ചിത്രത്തിന് ഞാനും വിഷമിച്ചു. ഇന്ദ്രൻസ് കഴിവുള്ള നടനാണ്.’- സുരേഷ് ഗോപി പറഞ്ഞു.
690 total views, 4 views today