മുളകുപാടം, സുരേഷ് ഗോപി ,അനുഷ്ക ഷെട്ടി ചിത്രം ഒറ്റക്കൊമ്പൻ തുടങ്ങുന്നു.

അയ്മനം സാജൻ

മുളകുപാടം ടോമിച്ചൻ, സുരേഷ് ഗോപി ,അനുഷ്ക ഷെട്ടി ടീം ഒന്നി കുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ .ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന അനുഷ്‌ക ഷെട്ടിയും, സുരേഷ് ഗോപിയും ആദ്യമായി ഒന്നിയ്ക്കുന്ന ഒറ്റക്കൊമ്പൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് ടോമിച്ചൻ മുളകുപാടം അറിയിച്ചു.

സുരേഷ് ഗോപി നായകനായി എത്തുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക മലയാളത്തിലേക്ക് എത്തുന്നത്. നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപി പാലാക്കാരൻ അച്ചായന്റെ വേഷത്തിൽ എത്തുന്നു. സുരേഷ് ഗോപിക്ക് ഒപ്പം തുല്യപ്രാധാന്യമുള്ള വേഷമാണ് ഒറ്റക്കൊമ്പനിലെ നായികയാവുന്ന അനുഷ്‌കയ്ക്കും.

ബിജു മേനോൻ, ജോണി ആന്റണി ഉൾപ്പെടെ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമാണ് ഒറ്റക്കൊമ്പൻ. വിദേശത്ത് ഉൾപ്പെടെ നിരവധി ലൊക്കേഷനുകളിൽ വൻ ബഡ്ജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്. മലേഷ്യ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്.

ഒക്ടോബറിനുശേഷം ചിത്രീകരണം ആരംഭിക്കാനാണ് ആലോചന. പാവാട, കോമ്രേഡ് ഇൻ അമേരിക്ക, അണ്ടർ വേൾഡ് എന്നീ ചിത്രങ്ങളുടെ രചയിതാവായ ഷിബിൻ ഫ്രാൻസിസ് ആണ തിരക്കഥ ഒരുക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ് നിർമ്മാണം.

 

Leave a Reply
You May Also Like

‘Spark L.I.F.E’ ടീസറിനായി ആവേശഭരിതരായ് പ്രേക്ഷകർ !

‘Spark L.I.F.E’ ടീസറിനായി ആവേശഭരിതരായ് പ്രേക്ഷകർ ! പ്രഖ്യാപിച്ച നിമിഷം മുതൽ വാർത്തകളിൽ ഇടം നേടിയ…

മഹാറാണിയിലെ ആഘോഷപാട്ട് ‘കാ കാ കാ കാ ‘ റിലീസ് ചെയ്തിരിക്കുന്നു

യുവനിരയിലെ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാർത്താണ്ഡൻ…

സൂര്യ 43: സൂര്യയുടെ വരാനിരിക്കുന്ന ചിത്രം പ്രഖ്യാപിച്ചു, ദുൽഖർ സൽമാനും വിജയ് വർമ്മയും അഭിനയിക്കുന്നു, സംവിധാനം സുധ കൊങ്ങര

തമിഴിലെ സൂപ്പർ താരങ്ങളുടെ പട്ടികയിൽ തീർച്ചയായും സൂര്യയുടെ പേരും ഉൾപ്പെടുന്നുണ്ട്. ഇതുവരെ നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ…

‘ഒന്നാം സാക്ഷി പരേതൻ’, ഒരു വട്ടം കണ്ടിരിക്കാവുന്ന ഒരു കൊച്ചു ചിത്രം

ഒന്നാം സാക്ഷി പരേതൻ ഭാഷ : മലയാളം വിഭാഗം : ഡ്രാമ / ത്രില്ലെർ പ്ലാറ്റഫോം…