ജനസംഖ്യാ നിയന്ത്രണം നടപ്പാക്കും എന്ന് പറഞ്ഞ സുരേഷ്‌ഗോപിക്ക് ട്രോള് കൊണ്ട് ഇരിക്കപ്പൊറുതിയില്ല

412

ഏകീകൃതസിവിൽ കോഡും ജനസംഖ്യാ നിയനന്ത്രണവും നടപ്പാക്കും എന്ന് പറഞ്ഞ സുരേഷ്‌ഗോപിക്ക് ട്രോള് കൊണ്ട് ഇരിക്കപ്പൊറുതിയില്ല. ഏതൊരു കാര്യവും പറയുന്നതിന് അതിന്റെതായ യോഗ്യത വേണം. ഒന്നോരണ്ടോ കുട്ടികൾ ഉള്ളവർ ജനസംഖ്യാനിയന്ത്രണത്തെ കുറിച്ച് ഉദ്ബോധിപ്പിച്ചാൽ അതിനൊരു മാന്യതയുണ്ട്. എന്നാൽ എനിക്ക് അഞ്ചും ആറും ആകാം മറ്റുള്ളവരെല്ലാം ഒന്നിലോ രണ്ടിലോ നിർത്തണം എന്ന് പറയുമ്പോൾ അവിടെ പറയുന്നവന്റെ യോഗ്യതയെ ജനം പുച്ഛിക്കും. അപകടത്തിൽ ആദ്യത്തെ കുഞ്ഞിന്റെ മരണവും അത് നൽകിയ ആഘാതവും അനുഭവിച്ച സുരേഷ് ഗോപിയോട് കേരളത്തിലെ ജനത മനസുകൊണ്ട് ചേർന്ന് നിന്നിരുന്നു.

ഒരേയൊരു മകൾ പോയപ്പോൾ അയാൾ അനുഭവിച്ച ആക്ഷിതാവസ്ഥയും ദുഖവും നഷ്ടബോധവും ഇനി ഉണ്ടാകാതിരിക്കാൻ അയാൾ പിന്നീട് പലവട്ടം അച്ഛനായി. അതിനെയും ഈ സമൂഹം സന്തോഷത്തോടെയും സ്നേഹത്തോടെയുമാണ് കണ്ടത്. എന്നാൽ ആ നന്ദി പോലും അയാൾ ജനത്തോടു തിരിച്ചു കാണിക്കുന്നില്ല എന്നതാണ് ദുരന്തം . ജാതിമതഭേദമന്യേ ഏവരും അയാളിലെ വ്യക്തിയെയും നടനെയും മാനിച്ചിരുന്നു. എന്നാൽ പെട്ടന്നൊരു ദിവസം അയാൾ ഒരു ജനവിഭാഗത്തിന്റെ മാത്രം വക്താവായി രംഗത്തുവന്നു. ഭ്രാന്തുകൾ പുലമ്പാൻ തുടങ്ങി.

ജനസംഖ്യ വർദ്ധനവ് രാജ്യത്തെ പിന്നോട്ടടിക്കുന്നു എന്ന സത്യം സുരേഷ് ഗോപിയേക്കാൾ അറിവുള്ളവർ ആണ് ജനം. ‘അനാവശ്യമായി’ ജനിച്ചുവീഴുന്ന കോടാനുകോടി കുട്ടികളുടെ രാജ്യമാണിത്. ജീവിതയാഥാർഥ്യങ്ങൾ തുറിച്ചുനോക്കുമ്പോൾ ചേരിയിലും പൈപ്പിൻകുഴലുകളിലും ജീവിക്കുന്ന ദുരന്തംപേറുന്ന ജനത ലൈംഗികതയിൽ മാത്രം വിനോദം കണ്ടെത്തുന്ന നാടാണ്. അവിടെയാണ് ‘അനാവശ്യ’ ജന്മങ്ങൾ ഉണ്ടാകുന്നതു . അതായതു വയറ്റിൽ ഉണ്ടായി പോയതിന്റെ പേരിൽ മാത്രം പ്രസവിക്കുകയും വളർത്തുകയും ചെയ്യപ്പെടുന്ന അവസ്ഥ. അല്ലാതെ മതം വളർത്താൻ ഒരു മതവിഭാഗം പെറ്റുകൂട്ടുക എന്നതൊക്കെ സുരേഷ്‌ഗോപിയെ മസ്തിഷ്ക പ്രക്ഷാളനം ചെയ്തവരുടെ കുത്തിത്തിരിപ്പിക്കൽ മാത്രമാണ്. ഒരുകുട്ടിയെ തന്നെ വളർത്താൻ പാടുപെടുമ്പോൾ അഞ്ചുമാറും പെറ്റുകൂട്ടുന്നവരുടെ കാലം കഴിഞ്ഞു.

സുരേഷ് ഗോപിക്ക് അറിയാമോ, ഹിന്ദു ഭൂരിപക്ഷ ഇന്ത്യയിൽ ഇറാനിനേക്കാളും ബംഗ്ലാദേശിനേക്കാളും ഉയർന്ന ഫെർട്ടിലിറ്റി റേറ്റാണ്. കേരളത്തിലെ മുസ്ളീങ്ങളേക്കാൾ ഉയർന്ന ഫെർട്ടിലിറ്റി റേറ്റാണ് ഉത്തർപ്രദേശിലെ ഹിന്ദുക്കൾക്ക്. 2021-ലെ സെൻസസ് അനുസരിച്ച് 2011-ലെ ഫെർട്ടിലിറ്റി റേറ്റിനേക്കാൾ കാര്യമായ കുറവ് കേരളത്തിലെ മുസ്ലീങ്ങൾക്കുണ്ടാവും എന്നൊരു പ്രവചനവും ഇരിക്കട്ടെ. നോക്കാമല്ലോ?ഇക്കൂട്ടത്തിൽ ഒരു ചോദ്യം കൂടി ചോദിക്കട്ടെ.നിങ്ങളുടെ അറിവിലുള്ള 40-45 വയസ്സിൽ താഴെ പ്രായമുള്ള എത്ര മുസ്ലീം ദമ്പതിമാർക്ക് രണ്ടിൽ കൂടുതൽ കുട്ടികളുണ്ട്? എൻ്റെ സർക്കിളിൽ – എൻ്റെ ഓർമയിൽ – ഒറ്റ കുടുംബം മാത്രമാണുള്ളത്. ഒരു കുട്ടി മാത്രമുള്ള രണ്ടുമൂന്ന് മുസ്ലീം കുടുംബങ്ങളുമുണ്ട് !

നിങ്ങള ഏകീകൃത സിവിൽകോഡും ജനസഖ്യാനിയന്ത്രണവും മുസ്‌ലിം ജനതയെ മാത്രം ലക്‌ഷ്യം വച്ചുള്ളതാണ്. ഇത് നിങ്ങൾക്കുമറിയാം ഏവർക്കുമറിയാം. നിങ്ങൾ നിങ്ങളിൽ നിന്നും ആദർശങ്ങൾ തുടങ്ങണമായിരുന്നു.