നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു .നടപ്പന്തലിലെ കല്യാണമണ്ഡപത്തിൽ നടന്ന ചടങ്ങിൽ വധൂവരന്മാർക്ക് മാല എടുത്ത് നൽകിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ശ്രേയസ് മോഹൻ ആണ് വരൻ . സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്നാണ് മകളെ മണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. ശ്രേയസ് താലി ചാർത്തിയതിന് പിന്നാലെ ആദ്യം വരനും പിന്നീട് വധുവിനും പ്രധാനമന്ത്രി മാല കൈമാറി. തുടർന്ന് ഇരുവരും പരസ്പരം മാലചാർത്തി. ബിസിനസുകാരനായ ശ്രേയസ് ആണ് വരൻ. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്.

മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം തുടങ്ങിയ താരങ്ങൾ കുടുംബസമേതം ചടങ്ങിൽ പങ്കുകൊണ്ടു. വൻ താരനിര തന്നെ വിവാഹത്തിൽ പങ്കുകൊണ്ടു . വിവാഹച്ചടങ്ങിനും മറ്റു പരിപാടികൾക്കുമായി പ്രധാനമന്ത്രി ഇന്നലെ രാത്രിയോടെ കേരളത്തിലെത്തി. വധൂവരന്മാരുടെ മാതാപിതാക്കളെയും പൂജാരിയേയും കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമായിരുന്ന കതിർമണ്ഡപത്തിലുണ്ടായിരുന്നത്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, പാർവതി ഖുശ്‌ബു, ബിജു മേനോൻ ഉൾപ്പെടെയുള്ള വൻ താര നിര തന്നെ ചടങ്ങിൽ പങ്കെടുക്കാനെത്തി. ചടങ്ങിനെത്തിയ എല്ലാവരോടും പ്രധാനമന്ത്രി സംസാരിച്ചു.

ശ്രീകൃഷ്ണകോളജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രി റോഡ് മാര്‍ഗം ശ്രീവല്‍സം ഗസ്റ്റ് ഹൗസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം ആണ് അദ്ദേഹം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തത്

സുരേഷ് ഗോപിയുടേയും രാധികയുടേയും മൂത്ത മകളാണ് ഭാഗ്യ സുരേഷ്. ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ. ജനുവരി 19 ന് സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ ചടങ്ങ് നടത്തുമെന്നാണ് വിവരം. നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി 20-ാം തീയതി തിരുവനന്തപുരത്തും ചടങ്ങുകളുണ്ട്.

You May Also Like

സുരേഷ് ഗോപി – ജിബു ജേക്കബ് ചിത്രം ‘മേ ഹും മൂസ’യിലെ ‘ആരാമ്പ…തെന്നിമ്പ’ ലിറിക്ക് വീഡിയോ ഗാനം

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് ‘മേ ഹും മൂസ’. സൈജു…

കൊലയാളിയെ തേടി എസ് ഐ ആനന്ദ് നാരായണനും സംഘവും ; ആകാംക്ഷ നിറച്ച് ‘അന്വേഷിപ്പിൻ കണ്ടെത്തും’ ബിടിഎസ് വീഡിയോ

കൊലയാളിയെ തേടി എസ് ഐ ആനന്ദ് നാരായണനും സംഘവും ; ആകാംക്ഷ നിറച്ച് ‘അന്വേഷിപ്പിൻ കണ്ടെത്തും’…

പ്രേം നസീറിന്റെ ‘സെവൻ -ടു-നയൺ കോൾ ഷീറ്റ്’ !

പ്രേം നസീറിന്റെ ‘സെവൻ -ടു-നയൺ കോൾ ഷീറ്റ്’ ! Rejeesh Palavila സ്വന്തം മകന്റെ കല്യാണത്തിന്…

പുതിയ നായിക നടിമാരുടെ ഗ്ലാമർപ്രദർശവും നൃത്തരംഗങ്ങളും മുംതാജിന്റെ പ്രഭ കെടുത്തി

Magnus M സംവിധായകന്റെ നിര്യാണം കാരണം ഷാരുഖ് ഖാന്റെ നായികയായ് (1997) ആദ്യ ചിത്രത്തിൽ അരങ്ങേറ്റം…