സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹമാണ് നാളെ . വൻ താരനിര വിവാഹത്തിൽ പങ്കുകൊള്ളും. വിവാഹത്തലേനായ ഇന്ന് സൂപ്പര്‍ താരങ്ങള്‍ കുടുംബസമേതമാണ് എത്തിയത്. ഇവരെല്ലാമൊന്നിച്ചുള്ള ചിത്രം ചുരുങ്ങിയ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.സുരേഷ് ഗോപി, ഭാര്യ രാധിക, മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, മോഹന്‍ലാല്‍, ഭാര്യ സുചിത്ര, സുരേഷ് ഗോപിയുടെ മക്കളായ മാധവ്, ഭാഗ്യ, ഗോകുല്‍, ഭവ്‌നി എന്നിവരെ ചിത്രത്തില്‍ കാണാം.

ജനുവരി പതിനേഴിനാണ് ഭാഗ്യ സുരേഷിന്റേയും ശ്രേയസ് മോഹന്റെയും വിവാഹം. ഗുരുവായൂരില്‍ നടക്കുന്ന വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. വിവാഹച്ചടങ്ങിനും മറ്റു പരിപാടികൾക്കുമായി പ്രധാനമന്ത്രി കേരളത്തിലെത്തിയിട്ടുണ്ട്.

സുരേഷ് ഗോപിയുടേയും രാധികയുടേയും മൂത്ത മകളാണ് ഭാഗ്യ സുരേഷ്. ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ. ജനുവരി 19 ന് സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ ചടങ്ങ് നടത്തുമെന്നാണ് വിവരം. നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി 20-ാം തീയതി തിരുവനന്തപുരത്തും ചടങ്ങുകളുണ്ട്.

ബിസിനസുകാരനായ ശ്രേയസ് ആണ് വരൻ. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തുമ്പോൾ സുരേഷ് ഗോപി അദ്ദേഹത്തിന് സമ്മാനിക്കുക സ്വർണ തളികയാണ്. സ്വർണ കരവിരുതിൽ വിദഗ്ധനായ അനു അനന്തൻ ആണ് സ്വർണ തളിക നിർമ്മിച്ചത്. എസ് പി ജി ഉദ്യോഗസ്ഥർ തളിക പരിശോധിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് വൈകുന്നേരത്തോടെയാണ് കേരളത്തിലെത്തി .

 

You May Also Like

എൽ ജി എം; ഓഡിയോ – ട്രെയിലർ ലോഞ്ച് ധോണി, സാക്ഷി ധോണി നിർവഹിച്ചു

എൽ ജി എം; ഓഡിയോ – ട്രെയിലർ ലോഞ്ച് ധോണി, സാക്ഷി ധോണി നിർവഹിച്ചു ധോണി…

മലൈക്കോട്ടൈ വാലിബൻ്റെ ആദ്യ ദിന ബോക്‌സ് ഓഫീസ് കളക്ഷൻ പുറത്തുവിട്ടു

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘മലയ്ക്കോട്ടൈ വാലിബൻ’ ജനുവരി 25 വ്യാഴാഴ്ച ബിഗ് സ്‌ക്രീനുകളിൽ…

ഇങ്ങനെയൊരു ചിത്രം നമുക്ക് സമ്മാനിച്ചതിൽ സംവിധായകൻ രഞ്ജൻ പ്രമോദ് തീർച്ചയായും കയ്യടിയർഹിക്കുന്നു

Kavya Bhuvanendran ട്രൈലെർ കണ്ട് അല്പം എക്സൈറ്റഡ് ആയി തന്നെയാണ് ഇന്ന് ‘ഓ ബേബി’ കാണാൻ…

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

തയ്യാറാക്കിയത് രാജേഷ് ശിവ വിനയ് കൃഷ്ണൻ സംവിധാനം ചെയ്ത സൈക്കോ ത്രില്ലർ ഷോർട്ട് മൂവിയാണ് Men…