കൊച്ചിയിൽ സാമ്പത്തിക തട്ടിപ്പിന് ഇരയായി മടങ്ങിപ്പോകാനുള്ള പണം പോലുമില്ലാതെ ദുരിതത്തിലായ സാറ പെനിലോപ് കോക്ക് എന്ന വിദേശ വനിതയ്ക്ക് സഹായമെത്തിച്ചു സുരേഷ്‌ഗോപി .ഇന്ത്യയിലെ ടൂറിസ്റ്റ് വീസ പുതുക്കാനായി രാജ്യത്തിനു പുറത്തു പോയി വരാനുള്ള വിമാന ടിക്കറ്റുകളുടെ തുക, വീസ ലംഘിച്ചു രാജ്യത്തു തുടര്‍ന്നതിനുള്ള പിഴത്തുക, മറ്റു ചെലവുകള്‍ക്കുള്ള തുക എന്നിവയുള്‍പ്പെടെ 60,000 രൂപ സുരേഷ് ഗോപി നല്‍കി.എട്ടുവർഷം മുൻപുവരെ കോടീശ്വരിയായിരുന്ന പെനിലോപ് കോ യുടെ കയ്യിൽ വിമാന ടിക്കറ്റെടുക്കാൻ പോലും പണമില്ലാത്ത അവസ്ഥയായിരുന്നു.. തന്റെ ജീവിത സമ്പാദ്യമായ ഏഴരക്കോടി രൂപ തട്ടിയെടുത്തയാൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു പൊലീസിനെ സമീപിച്ചിരിക്കുകയാണു നിസ്സഹായയായ ഇവർ.

2007 മുതല്‍ പലപ്പോഴായി കൊച്ചി സന്ദര്‍ശിക്കുകയും തെരുവു നായ്ക്കള്‍ക്ക് അഭയകേന്ദ്രമൊരുക്കാന്‍ ‘മാഡ് ഡോഗ് ട്രസ്റ്റ്’ എന്ന സംഘടന രൂപീകരിക്കുകയും ചെയ്ത പെനിലോപ് കോ നേരിടുന്ന ജീവിത പ്രതിസന്ധി മലയാള മനോരമയില്‍ വാര്‍ത്തയായിരുന്നു.

ഭര്‍ത്താവിനൊപ്പം 2007ലാണു പെനിലോപ് കോ കൊച്ചിയിലെത്തുന്നത്. കൊച്ചിയെ ഇഷ്ടപ്പെട്ടതോടെ പിന്നീട് പലവട്ടം വന്നു. നാട്ടുകാരില്‍ ഒരുവളായി. 2010ല്‍ ഭര്‍ത്താവ് കൊച്ചിയില്‍ മരിച്ചതോടെ ഇവിടെത്തന്നെ ജീവിക്കാന്‍ തീരുമാനിച്ചു. 2011ല്‍ സ്വന്തം പണമുപയോഗിച്ചു തെരുവു നായ്ക്കള്‍ക്ക് അഭയകേന്ദ്രമൊരുക്കാന്‍ ‘മാഡ് ഡോഗ് ട്രസ്റ്റ്’ എന്ന സംഘടന രൂപീകരിച്ചതോടെ ഫോര്‍ട്ട് കൊച്ചിയില്‍ പെനിലോപ് പ്രശസ്തയായി.

ഇതിനിടയില്‍ ബ്രിട്ടനിലെ വീടു വിറ്റു എട്ടുകോടിയോളം രൂപ പെനിലോപിനു ലഭിച്ചു. വിദേശത്തെ ബാങ്ക് അക്കൗണ്ടിലാണു പണം സൂക്ഷിച്ചിരുന്നത്. കൊച്ചിയിലെ സഹായിയുടെ പള്ളുരുത്തിയിലുള്ള സുഹൃത്ത് വിശ്വാസമാര്‍ജിച്ച് അടുത്തു കൂടിയതോടെ തന്റെ കഷ്ടകാലം തുടങ്ങിയെന്നു പെനിലോപ് പറയുന്നു. പ്രതിമാസം നിശ്ചിത തുക വാഗ്ദാനം ചെയ്തതോടെ ഏഴരക്കോടി രൂപ പെനിലോപ് അക്കൗണ്ട് വഴി ഇയാള്‍ക്കു കൈമാറി. ഇതിനിടയില്‍ നിയമവിരുദ്ധ പണമിടപാട് ആരോപിച്ചു പെനിലോപിന്റെ അക്കൗണ്ട് മരവിപ്പിച്ചു.

പണം കടം വാങ്ങിയയാള്‍ 8 വര്‍ഷമായി തന്നെ കബളിപ്പിക്കുകയാണെന്നാണു പെനിലോപ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. കയ്യില്‍ പത്തു പൈസയില്ലാത്ത അവസ്ഥയാണ്. കടം വാങ്ങിയാണു ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ താമസിക്കുന്നത്. ഭക്ഷണം കഴിക്കാന്‍ പോലും പണമില്ല. വീസ കാലാവധി തീര്‍ന്നെങ്കിലും പുതുക്കാനോ, ടിക്കറ്റെടുക്കാനോ കഴിയാത്ത അവസ്ഥയിലാണു താനെന്നു പെനിലോപ് പറയുന്നു.

പൊലീസ് ഇടപെട്ട് ഉണ്ടാക്കിയ ഒത്തുതീർപ്പ് യാഹിയ ഖാലിദ് പാലിച്ചതുമില്ല. വിസ കാലാവധി തീരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പുതുക്കാൻ പോലും ഇവരുടെ കയ്യിൽ ചില്ലിക്കാശില്ല. ഹോംസ്റ്റേയിലെ താമസം പോലും കടം വാങ്ങിയാണ്. വിദേശ വനിതയുടെ പരാതിയിൽ കേസെടുക്കുമെന്ന് ഫോർട്ട് കൊച്ചി പൊലീസ് അറിയിച്ചു. പണം തിരികെ കിട്ടിയാലും നാട്ടിൽപ്പോയ ശേഷം തിരിച്ച് ഫോർട്ട് കൊച്ചിയിലെത്തണമെന്ന് തന്നെയാണ് സാറയുടെ മോഹം. ഈ നാടും ഇവിടുത്തെ മനുഷ്യരും തനിക്ക് അത്രത്തോളം പ്രിയപ്പെട്ടതാണെന്ന് സാറ പറയുന്നത്.

Leave a Reply
You May Also Like

ബിഗ്രേഡ് / സോഫ്റ്റ് കോർ സിനിമകളിലൂടെ ആരാധകശ്രദ്ധ കവർന്ന രമ്യശ്രീ

Moidu Pilakkandy നടി, സംവിധായിക, തിരക്കഥാകൃത്ത്, നിർമ്മാതാവ്, ഡാൻസർ , മോഡൽ എന്നീ മേഖലകളിൽ എല്ലാം…

യാഥാർത്ഥ്യം ഇതായിരിക്കെ നൈറ്റ്‌ഡ്രൈവ് അത്ര കണ്ടു പ്രകീർത്തിക്കപ്പെട്ടതായി തോന്നുന്നില്ല

Ajayan Karunagappally മനുഷ്യന്റെ ബുദ്ധിയെയും അവന്റെ ചിന്തയിലേക്കുള്ള വിഭവങ്ങളുടെ സ്വീകാര്യതയെയും ഏറ്റവും കൃത്യമായി പരിഗണിച്ചു ബഹുമാനിക്കുന്ന…

വിജയ് അണ്ണാ ഒകെ പറഞ്ഞു, രണ്ട് മലകളെ ബന്ധിപ്പിക്കാൻ അറ്റ്‌ലീ കാത്തിരിക്കുന്നു, അപ്പോ മാസ് സംഭവം ലോഡിംഗ് !

പ്രശസ്ത സംവിധായകൻ ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച അറ്റ്‌ലി കുമാർ 2013-ൽ പുറത്തിറങ്ങിയ “രാജാ റാണി”…

കെഎസ്ആർടിസിലെ ബസ്സിൽ യുവാവിന്റെ നഗ്നതാ പ്രദർശനത്തെ ധീരമായി നേരിട്ട നന്ദിതയുടെ ഗ്ലാമർ ചിത്രങ്ങൾ

ബസിൽ തന്നെ ശല്യപ്പെടുത്തിയവനെ കയ്യോടെ പിടികൂടിയത് താരമാണ് നന്ദിത ശങ്കരൻ എന്ന നന്ദിത മസ്താനി.കേരളത്തിലെ അറിയപ്പെടുന്ന…