Yuvraj Gokul

ഒരു സിനിമയെ അഞ്ചു മിനിറ്റു കൊണ്ട് മാറ്റി മറിക്കുക എന്ന് പറഞ്ഞാല്‍ അത് അപൂര്‍വം ചിലര്‍ക്ക് മാത്രം സാധിക്കുന്ന ഒന്നാണ്.വെര്‍ബല്‍ ഡയറിയ എന്നൊക്കെ പേരിട്ടു വിളിക്കാവുന്ന english vocabulary exhibition ലൂടെ അത് സാധിക്കും… നരസിംഹത്തിലെ മമ്മൂട്ടിയെ പോലെ… ഇടിച്ചു കുത്തി പെയ്യുന്ന മഴ പോലെ… ആ കഥാപാത്രം പോയി കഴിയുംബോള്‍ ശരിക്കും മഴ പെയ്തു തോര്‍ന്നു എന്നു തോന്നും…മഴ തോര്‍ന്നു ഇനി നമ്മുടെ പതിവ് ബഹളങ്ങളിലേക്ക് എന്നത് പോലെ.പക്ഷേ അത്തരം പുരുഷബലമുള്ള ഇടിച്ചു കുത്തി പെയ്യലുകള്‍ക്കപ്പുറം അതു മഴ പെയ്ത് തോര്‍ന്ന അവസ്ഥ മാത്രമാണ്… ശാന്തതയല്ല…

ഡെന്നീസ് എന്ന കഥാപാത്രത്തിന്‍റെ ആ നേരം വരെയുള്ള കയ്യടികളെ നിരഞ്ജന്‍ കവര്‍ന്നു പോകുന്നുണ്ട് സമ്മര്‍ ഇന്‍ ബത്ലഹേമില്‍… നിരഞ്ജന്‍ നരേന്ദ്രന്‍റെ പ്രതിബിംബമാണ്… ഇന്നലെ എന്ന ചിത്രത്തില്‍ പത്മരാജന്‍ മനോഹരമായി വരച്ചിട്ട നരേന്ദ്രന്‍… നിരഞ്ജനും നരേന്ദ്രനും വേണ്ടെന്നു വയ്ക്കുന്നവരാണ്… പക്ഷേ നിരഞ്ജന്‍റെയല്ല, നരേന്ദ്രന്‍റെ ത്യാഗത്തിനാണ് ആഴം കൂടുതല്‍…

നിരഞ്ജന്‍ മരണത്തിലേക്ക് നടക്കുന്നവനാണ്.. ഇനി ഒരു സൂര്യോദയമില്ല. ഇല്ലാത്ത ജീവിതത്തിലേക്ക് ആമിയെ കൂട്ടിക്കൊണ്ട് പോകേണ്ടതില്ല നിരഞ്ജന്… പക്ഷേ നിരഞ്ജന്‍ ഒണ്‍ & ഒണ്‍ലി മോഹന്‍ലാല്‍ ആണ്…ആമിയെ ഉപേക്ഷിക്കല്‍ മരിക്കാന്‍ പോകുന്ന അയാള്‍ക്ക് ഒരു നഷ്ടമല്ല… പക്ഷേ ആ കഥാപാത്രത്തിനൊരു റെയ്ഞ്ചും ഡെപ്ത്തുമുണ്ട്… പ്രേക്ഷകനറിയാം ആ കഥാപാത്രം മരിക്കാന്‍ പോകുന്നതാണെന്ന്… ആമിയെ അയാള്‍ താലി കെട്ടാന്‍ പാടില്ലെന്ന്, ആമി ഡെന്നീസിനുള്ളതാണെന്ന്…

കഥയില്‍ നായകന്‍റെയും നായികയുടെയും മാത്രമല്ല സകലരുടെയും നടുക്ക് കടന്നു വരുന്ന ശല്യമാണ് നിരഞ്ജന്‍… ആ ‘ശല്യത്തെ’ മലയാളം സ്നേഹിച്ചത് അത് മോഹന്‍ലാല്‍ ആയതു കൊണ്ടാണ്… തിരിഞ്ഞു നോക്കില്ല ഞാന്‍ എന്ന് പറഞ്ഞ് നിരഞ്ജന്‍ അരങ്ങൊഴിയുംബോള്‍ അവശേഷിക്കുന്നത് ഒരു ശൂന്യതയാണ്…. ശാന്തമാണ്… മഴ പെയ്തു തോര്‍ന്നതല്ല… മഴ പെയ്തൊഴിഞ്ഞ് ശാന്തമാണത്.

നരേന്ദ്രനും കഥയിലെ ശല്യമാണ്… ശരത് മേനോനും മായയും ഒരുമിക്കുന്നത് കാണാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്… അവര്‍ ഒട്ടും ആഗ്രഹിക്കുന്നില്ല നരേന്ദ്രന്‍റെ വരവ്..നിരഞ്ജന്‍ എന്ന പേര് വില്ലന്‍ സ്ഥാനത്ത് നില്‍ക്കുന്നിടത്തേക്ക് നിരഞ്ജന്‍ മോഹന്‍ലാലാണ് എന്ന് തിരിച്ചറിയുന്നിടത്ത് ശല്യക്കാരന്‍ പ്രിയപ്പെട്ടവനാകുകയാണ്.പക്ഷേ നരേന്ദ്രന്‍ നിരഞ്ജനല്ല… ഏകലവ്യനും കമ്മീഷണറും ഒക്കെ വരുന്നതിനു മുമ്പുള്ള… നാടോടി സിനിമയില്‍ ബാബു ആന്‍റണി എന്ന പ്രധാന വില്ലന്‍റെ അടി കൊണ്ടു മരിക്കുന്ന സഹവില്ലന്‍ മാത്രമാണയാള്‍…. ആ നരേന്ദ്രന്‍ ശല്യമാണ്…

ഇവിടെ നരേന്ദ്രന്‍റെ മാനറിസങ്ങളിലൂടെ കടന്നു പോകണം… ”ആ പെണ്‍കുട്ടി എന്‍റെ ഭാര്യ ആണെങ്കില്‍ അവള്‍ എന്നെ തിരിച്ചറിയും തിരിച്ചറിഞ്ഞാല്‍ ഞാന്‍ കൊണ്ടു പോകും.. ” എന്നു പറയുന്നിടത്തുള്ള കോണ്‍ഫിഡന്‍സ്… ശരത് മേനോനൊപ്പം ഗൗരിയുടെ ആഥവാ മായയുടെ വീട്ടിലേക്കുള്ള യാത്രയിലുടനീളം ആ കോണ്‍ഫിഡന്‍സ് അയാളില്‍ പ്രകടമാണ്..ഗേറ്റ് കടക്കുന്നിടത്ത് തന്നെ തിരിച്ചറിയാതെ ശരത്തിനോട് സംസാരിക്കുന്ന ഗൗരി… തന്നെ തിരിച്ചറിയാത്ത ഗൗരിയ്ക്കു മുന്നില്‍ ഒരു നിമിഷം പകച്ചു നില്‍ക്കുന്ന നരേന്ദ്രന്‍.മായ എന്ന അപരവ്യക്തിയിലേക്ക് കൂട് മാറി കഴിഞ്ഞ ഗൗരി അയാളെ തിരിച്ചറിയുന്നില്ല എന്ന തിരിച്ചറിവിന്‍റെ സന്തോഷം അടക്കിപ്പിടിച്ച് ശരത്… ചായയെടുക്കാന്‍ അടുക്കളയിലേക്ക് പോയ ഗൗരിയുടെ പുറകേ നരേന്ദ്രനോട് നുണ പറഞ്ഞ് എഴുന്നേറ്റ് പോകുന്ന ശരത്…

അടുക്കളയില്‍ ചെന്ന് മായയുടെ ഇടുപ്പിനു ചുറ്റും പുറകിലൂടെ കൈകള്‍ ചുറ്റി പിടിച്ച് അടുപ്പിച്ച ശേഷം തുരുതുരെ ചുംബിക്കുന്ന ശരത്.. തന്‍റെയും ‘ഗൗരിയുടെയും’ ചിത്രങ്ങള്‍ മേശ പുറത്ത്‌ വെച്ച് ഓര്‍മ്മകളിലേക്ക് മായുന്ന കണ്‍ഫ്യൂസ്ഡ് ആയ നരേന്ദ്രന്‍… ഇവിടെയും പ്രേക്ഷകന് നരേന്ദ്രന്‍ ശല്യമാണ്…ആ കഥാപാത്രത്തെക്കാള്‍ അധികം അവര്‍ ശരത്തിനെ അതിനോടകം സ്നേഹിച്ചിട്ടുണ്ട്… മുന്നിലുള്ളത് വെറും സഹനടനായ സുരേഷ് ഗോപിയുമാണ്… അവര്‍ക്ക് അയാളെ ഇഷ്ടപ്പെടേണ്ട കാര്യമില്ല….ശരത് മടങ്ങിയെത്തും മുമ്പ് ആ ഫോട്ടോകള്‍ ബാഗിലാക്കുന്നു അയാള്‍… ഏതൊക്കെ ചിന്തകളിലൂടെ അയാള്‍ കടന്നു പോകുന്നുണ്ടാകും… ഒടുവില്‍ അയാള്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ഒരു തീരുമാനത്തിലേക്ക് എത്തുന്നു…
നിങ്ങളുടെ ഭാര്യ അല്ലല്ലോ അല്ലേ എന്ന ചോദ്യത്തിന് വളരെ സബ്റ്റില്‍ ആയി അല്ല എന്നു തലയാട്ടുന്നു… ആരുടെയും മുഖത്തു നോക്കാതെ വേഗത്തിലൊരു മടക്കം… അയാള്‍ക്കറിയാം അത് നരേന്ദ്രന്‍റെ ഗൗരിയല്ല, ശരത്തിന്‍റെ മായയാണ്…

ആ നിമിഷം വില്ലന്‍ എന്നത് സിനിമ കണ്ടിരിക്കുന്ന ഞാനും നിങ്ങളും അടങ്ങുന്ന പ്രേക്ഷകന്‍ ആയി മാറുകയാണ്… അവരാണ് ആഗ്രഹിച്ചത് അയാള്‍ ഗൗരിയെ ഉപേക്ഷിക്കണമെന്ന്… ഇനിയങ്ങോട്ട് ശാന്തതയാണ്…മഴ പെയ്തൊഴിഞ്ഞ ശാന്തത….നമ്മുടെ തിരക്കുകളിലേക്കല്ല പകരം ഒരു ചായയെടുത്ത് സിപ്പ് ചെയ്ത് ആ ശാന്തതയിലേക്ക്…. പത്മരാജന്‍ എന്ന ജീനിയസ്സിന് മുന്നില്‍ സാഷ്ടാംഗ പ്രണാമം.പക്ഷേ… അയാള്‍… നടന്‍…സുരേഷ് ഗോപി..ഒരൊറ്റ നിമിഷം കൊണ്ട് അയാള്‍ കീഴടക്കിയത് മലയാളികളുടെ മുഴുവന്‍ മനസ്സാണ്…നിരഞ്ജനല്ല നരേന്ദ്രന്‍… നിരഞ്ജന്‍ മരണത്തിനു മുന്നിലാണ് ആമിയെ ഉപേക്ഷിച്ചത്… നരേന്ദ്രന്‍ ജീവിതത്തിലും.
Happy Birthday legend. SureshGopi

Leave a Reply
You May Also Like

വ്യത്യസ്തമായ സ്‌പേസ് സിനിമകൾ ഇഷ്ടപ്പെടുന്നവരും വ്യത്യസ്തയുള്ള പ്രമേയങ്ങൾ ഇഷ്ടപ്പെടുന്നവരും തീർച്ചയായും ഈ സിനിമ കാണണം

Moon (2009) English Jaseem Jazi സമീപ ഭാവിയിൽ ഭൂമിയിൽ സംഭവിച്ചേക്കാവുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ അപര്യാപ്തത…

എന്താണ് ട്രാൻസ്മിഷൻ സ്പെക്ട്രോസ്കോപ്പി

ട്രാൻസ്മിഷൻ സ്പെക്ട്രോസ്കോപ്പി സൗരയൂഥത്തിനു വെളിയില്‍ ഇതുവരെ നിരവധി അന്യഗ്രഹങ്ങളുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വിദൂര…

ഒരു സ്വപ്നം യാഥാർഥ്യമാകുമ്പോൾ

‘പൊന്നിയിൻ സെൽവൻ’: ഒരു സ്വപ്നം യാഥാർഥ്യമാകുമ്പോൾ Radheeshkumar K Manickyamangalam ‘പൊന്നിയിൻ സെൽവൻ’ മണിരത്നത്തിന്റെ സ്വപ്ന…

എവിടെയൊക്കെ പ്ലാസ്റ്റിക്ക് സർജറി ചെയ്തു ? ഫോട്ടോ പങ്കുവച്ചു ശ്രുതിഹാസൻ

ശ്രുതിഹാസനെ നമുക്കറിയാം. നമ്മുടെ പ്രിയപ്പെട്ട കമലഹാസന്റെ പുത്രി എന്ന നിലയിൽ മാത്രമല്ല, അറിയപ്പെടുന്ന അഭിനേത്രി കൂടിയാണ്…