Ambit Vitin
“വർഷം 1994 അണ്ണാമലൈ, വീര എന്നീ സൂപ്പർ ഹിറ്റുകൾക് ശേഷം രജനികാന്ത് അപ്രതീക്ഷിതമായി ഒരു പ്രെസ്സ് മീറ്റ് വെച്ച് ഞങ്ങളുടെ അടുത്ത സിനിമ അന്നൗൻസ് ചെയ്യുന്നു – ബാഷ.ഈ സിനിമയുടെ ആദ്യ ചർച്ചകൾ തൊട്ടേ എനിക്ക് ഒരു കാര്യത്തിൽ നിർബന്ധം ഉണ്ടായിരുന്നു… ഇതിലെ വില്ലൻ നായകന്റെ കൂടെ കട്ടയ്ക്കു നിൽക്കുന്ന ഒരാൾ ആകണം. ഞാൻ ആ വില്ലനു – മാർക്ക് ആന്റണി എന്നു പേരിട്ടു. ഞങ്ങൾ ആദ്യം ചില ബോളിവുഡ് നടന്മാരെ ഈ റോളിനു സമീപിച്ചു പക്ഷെ ഒന്നും വർക്ക് ഔട്ട് ആയില്ല കാരണം എനിക്ക് ഒരു കാര്യത്തിൽ നിർബന്ധം ഉണ്ടായിരുന്നു. മാർക്ക് ആന്റണി മാണിക്ക് ബാഷയ്ക്ക് ഒത്ത എതിരാളി ആയിരിക്കണം… അതു ശക്തി കൊണ്ട് മാത്രം അല്ല ബുദ്ധി കൊണ്ടും. അപ്പോഴാണ് 6 അടിയിൽ കൂടുതൽ നീളമുള്ള ഘനഗാംഭീര്യ ശബ്ദമുള്ളൊരാളുടെ രൂപം എന്റെ മനസ്സിൽ വന്നത് -രഘുവരൻ”
“ആ പേര് കേട്ടപ്പോഴേ രജനികാന്ത് സമ്മതം മൂളി. ഞാൻ ബാഷയുടെ കഥ രഘുവരന്റെ വീട്ടിൽ വെച്ചാണ് പറഞ്ഞ് കേൾപ്പിക്കുന്നത്. കഥ മുഴുവൻ കേട്ടിട്ടും ആൾക് ഒരു റിയാക്ഷനും ഉണ്ടായില്ല. ഞാൻ അദ്ദേഹത്തിന്റെ മാനേജരെ നോക്കി. അയാളും ഒന്നും മിണ്ടാതെ നില്കുന്നു. രഘുവരന്റെ ഒറ്റപ്പെടലും മൂഡ് സ്വിങ്ങ്സും ഞാൻ നേരത്തെ തന്നെ കേട്ടിരുന്നതാണ്. ഞാൻ അതു ചിന്തിച്ചിരിക്കവേ തന്റെ ഘനഗാംഭീര്യ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു – മാർക്ക്… മാർക്ക് ആന്റണി !!!ശരിക്കും ഞാൻ ആഗ്രഹിച്ച നിമിഷം… മാണിക്ക് ബാഷയ്ക് ഒത്ത എതിരാളി അവിടെ ജനിക്കുകയായിരുന്നു… !”- എന്ന് ബാഷയുടെ സംവിധാകയൻ സുരേഷ് കൃഷ്ണ.
രഘുവരൻ – ഒരു സ്വാഭാവിക അലസത ആയിരുന്നു അദ്ദേഹത്തിന്റെ അഭിനയത്തിന്റെ ശക്തിയും മുഖമുദ്രയും. ഇന്ത്യൻ സിനിമയുടെ തീരാനഷ്ടം.