ഓൺലൈൻ റമ്മി കളിച്ചു ഒരുപാട് പേര് പേർ ആത്മഹത്യ ചെയ്യുന്നു ,അവസാനമായി ഈ ആഴ്ച ഏഷ്യാനെറ്റ് ക്യാമറാമാനും.മാപ്പുപറച്ചിലുകളില്ല , പരസ്യത്തിൽ നിന്നും പിന്മാറ്റ പ്രഖ്യാപനങ്ങളില്ല , ആളുകൾ വീണ്ടും കളിക്കുന്നു ,നശിക്കുന്നു , സിനിമയിലെ സോഷ്യൽ കറക്ട്നെസ്സ് കറക്റ്റ് ചെയ്യാൻ മാത്രം നടക്കുന്നവർ ഇതൊന്നും കാണുന്നില്ല കേൾക്കുന്നില്ല .. ശക്തമായ ഒരു പ്രധിഷേധം ഉയർന്നാൽ എല്ലാ സെലിബ്രിറ്റികളും ആ പരസ്യത്തിൽ നിന്നും പിന്തിരിയും ,പക്ഷെ എന്താണോ എന്തോ ഒരു എതിർ സ്വരങ്ങളും സിനിമ പേജുകളിൽ കാണുന്നില്ല .. സിനിമയിൽ കഥാപാത്രം ചീട്ടുകളിയെ അനുകൂലിച്ചിരുന്നുവെങ്കിൽ പാരലൽ ലോക കൃമികളും , യൂട്യൂബ് അനലിസ്റ് സിംഗങ്ങളും ഉറഞ്ഞു തുള്ളിയേനെ , ഇതിപ്പോ റിയൽ ലൈഫ് ആയിപ്പോയില്ലേ. ആത്മഹത്യ ചെയ്ത ഏഷ്യാനെറ്റ് ക്യാമറാമാൻ സജയകുമാറിന്റെ സുഹൃത് സുരേഷ് കുമാറിന്റെ കുറിപ്പ്

Suresh Kumar

ഉറ്റവരുടെ ഉദകക്രിയയും ഏറ്റം അടുത്തവരുടെ ചരമക്കുറിപ്പും ഒരേ പോലെ കൈ വിറപ്പിക്കും. ഒരുപകൽ ഒന്നുമെഴുതാതിരുന്നു. ഒരുപാടുപേരെഴുതിയത് വായിച്ചു. നിഷ്കളങ്കമായ ആ കണ്ണുകളിൽ പലതവണ നോക്കി. ശബരിമല ലൈവിൽ സാങ്കേതിക സഹായത്തിനെത്തിയതുമുതലുള്ള കാലമോർത്തു. കഴിവുതെളിയിച്ച് സ്ഥാപനത്തിൻറെ ഭാഗമായത്, ബ്യൂറോയുടെ ചുമതല നോക്കുമ്പോഴും ബ്യൂറോകളുടെ ചുമതല നോക്കുമ്പോഴും അവനേക്കുറിച്ച് കേട്ട നല്ലതുമാത്രമുള്ള വാക്കുകൾ ഓർത്തു. അവനായി മത്സരിച്ചാവശ്യമുന്നയിച്ച റിപ്പോർട്ടർമാരുടെ വാക്കുകളോർത്തു. പതിഞ്ഞ ശബ്ദത്തിൽ പതിയിരുന്ന പൊട്ടിച്ചിരുന്ന അവൻറെ അഴത്തിലുള്ള നർമ്മരസങ്ങളോർത്തു. അനുകരണവും പരിഹാസവും തെല്ലും നോവിക്കാതെ അടക്കം പറച്ചിലുകളിലൂടെ അവൻ പൊട്ടിച്ച അപൂർവ്വ നിമിഷങ്ങളോർത്തു. എരിഞ്ഞടങ്ങുമ്പോൾ അവൻ ബാക്കി വയ്ക്കുന്നത് എനിക്കും നിങ്ങൾക്കുമെല്ലാം പാഠമാകുന്ന, എല്ലാവരെയും തുറിച്ചുനോക്കുന്ന കുറേ ചോദ്യങ്ങളാണ്.

അതെ സജയകുമാർ നന്മയുടെയും ആത്മാർത്ഥതയുടെയും കഠിനാധ്വാനത്തിൻറെയും മാതൃക തന്നെയായിരുന്നു. വലിയ സ്വപ്നങ്ങൾ കണ്ടവൻ. വിവാഹമടക്കം എല്ലാറ്റിലും തൻറെമാത്രം തീരുമാനത്തിലുറച്ചുനിന്നവൻ. കെട്ടിപ്പൊക്കിയ സ്വപ്നങ്ങളിലേക്ക് കണ്ണും കയ്യും നീട്ടിയവന് കാലിടറുന്നത് അവൻ പോലും അദ്യം തിരിച്ചറിഞ്ഞില്ലെന്ന് വേണം കരുതാൻ. ആദ്യ പരീക്ഷണത്തിൽ ആയിരങ്ങൾ കൈകളിലെത്തി. ഹരമായി. വിരലുകളോടിച്ച് സ്ക്രീനിൽ പരതി മത്സരിച്ചു. ആയിരങ്ങൾ പതിനായിരങ്ങളുടെ പരീക്ഷണങ്ങളിലേക്ക്. പകലും രാത്രിയുമറിയാതെ തുടർന്ന ദിനങ്ങൾ ആഴ്ചകൾ, മാസങ്ങൾ, വർഷങ്ങൾ… കയ്യിൽ മൊബൈലില്ലെങ്ങിലും ഇരു പെരുവിരലുകളും ചലിപ്പിച്ചുകൊണ്ടിരുന്ന ഒരുതരം വീറ്… അത് വിഹ്വലതയിലേക്കോ വിഷാദത്തിലേക്കാ വീണതവനും അറിഞ്ഞിരിക്കില്ല ആദ്യം.

ഇരുട്ടുമുറികളിൽ സ്ക്രീൻ വെളിച്ചത്തിലേക്ക് മാത്രം കണ്ണും മനസ്സും തുറിപ്പിച്ചതോടെ നഷ്ടങ്ങളുടെ കണക്കവനെ മെല്ലെ പിടിച്ചു താഴ്ത്തിത്തുടങ്ങി. നേടിയതും ചേർത്തുനിർത്തിയതുമെല്ലാം ഊർന്നൊലിച്ചുതുടങ്ങി. തിരിച്ചറിഞ്ഞവർ തിരുത്താൻ പടിച്ചപണി പതിനെട്ടും നോക്കി. പറഞ്ഞും പിടിച്ചു നിർത്തിയും പല നഷ്ടങ്ങളും തിരുത്തിയും നികത്തിയും പരമാവധി മുറുക്കിപ്പിടിച്ചു. അസാധാരണമായ അന്തർമുഖത്വം, അതിലേറെ നിശബ്ദതയോടെ അവൻ കുതറിമാറിക്കൊണ്ടിരുന്നു. അതിനോടകം അവൻ നേടിയതും സൃഷ്ടിച്ചതും അവനായി കിട്ടിയതുമെല്ലാം ഏറെക്കുറെ നഷ്ടമായിരുന്നു. പക്ഷേ… കരകയറാനാവാത്ത ഒരു കയമായിരുന്നില്ല. തിരിച്ചുവരാനാകാത്തവനുമായിരുന്നില്ല സജയൻ. ഏവരെയും അമ്പരപ്പിച്ച് ഒറ്റപ്പോക്ക്.

അതെ. അത്യന്തം അച്ചടക്കവും അസാമാന്യ പ്രതിഭയും അതിലേറെ ആത്മാർത്ഥതയും സത്യസന്ധതയുമുള്ള ഒരുവനാണ് സ്വയം കീഴടങ്ങിയത്. എത്രയോ തട്ടിപ്പുകാരെയും വഞ്ചകരെയും ചതിക്കുഴികളെയും തുറന്നുകാട്ടാൻ ക്യാമറ ചലിപ്പിച്ചവൻ. നിൻറെ വാരിക്കുഴി നീ കാണാതെ പോയല്ലോ സജയാ…

ഓൺലൈൻ റമ്മി കളിച്ചു 35 ലക്ഷം നഷ്ടമായി ആത്മഹത്യ ചെയ്ത പ്രഭു (ചെന്നൈ)
ഓൺലൈൻ റമ്മി കളിച്ചു 35 ലക്ഷം നഷ്ടമായി ആത്മഹത്യ ചെയ്ത പ്രഭു (ചെന്നൈ)

 

**

Leave a Reply
You May Also Like

ലൈംഗികത തുള്ളി തുളുമ്പുന്ന യോഗ രംഗം

ഇന്ത്യയുടെ സ്വന്തമാണ് യോഗ. പൂർവികാചാര്യന്മാർ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനായി ചിട്ടപ്പെടുത്തിയ സമ്പൂർണ്ണ വ്യായാമ സമ്പ്രദായം. എന്നാൽ…

“..രാഷ്ട്രപിതാവിന്റെ ഘാതകന്‍ ദേശസ്നേഹി..” – വിവാദപരാമര്‍ശവുമായി ബിജെപി എംപി…

പ്രസ്താവനകള്‍ ഇറക്കുകയും, പിന്നീട് തിരുത്തുകയും ചെയ്യുന്നത് രാഷ്ട്രീയകാരുടെ ഒരു സ്ഥിരം ശൈലിയാണ്.

ബൂലോഗത്ത് കാളകള്‍ മേയുന്നു

മനസില്‍ പതഞ്ഞ് പൊന്തിയ അമര്‍ഷം ഒഴിവാക്കാനാണു ഈ കുറിപ്പുകള്‍. ബൂലോഗത്തിന്റെ അടിയന്തിര ശ്രദ്ധ ഞാന്‍ ഇവിടെ അവതരിപ്പിക്കുന്ന വിഷയത്തില്‍ ഉണ്ടാകണമെന്ന് ആദ്യമേ തന്നെ പറഞ്ഞു വെക്കട്ടെ. സീനിയറും ജൂനിയറുമായ എല്ലാ മര്യാദക്കാരന്മാരായ ബ്ലോഗറന്മാരും വനിതാ ബ്ലോഗറന്മാരും ഈ കാര്യത്തില്‍ അതീവ താല്പര്യം കാണിക്കേണ്ടിയിരിക്കുന്നു.

കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ രക്ഷപ്പെടുത്തിയത് ഒരു പെണ്‍കുട്ടിയുടെ ജീവിതവും മാനവും !

ബോംബെയില്‍ നിന്നുള്ള പെണ്‍കുട്ടി അവളെ പാര്‍പ്പിച്ച ലോഡ്ജില്‍ നിന്നും പെണ്‍വാണിഭക്കാരുടെ കണ്ണ് തെറ്റിയപ്പോള്‍, നാട്ടപാതിരക്ക് കോഴിക്കോട്ടങ്ങാടിയിലൂടെ ഇറങ്ങിയോടി ചെന്ന് പെട്ടത് ഒരു ഓട്ടോ റിക്ഷാ ഡ്രൈവറുടെ മുന്നിലാണ്. ഭാഷയറിയാതെ പരിഭ്രമിച്ച് നില്‍ക്കുന്ന ആ പതിനാറുകാരിയെ അനുനയത്തില്‍ തന്റെ ഓട്ടോയില്‍ കയറ്റിയ ഡ്രൈവര്‍ നേരെ വനിതാ പോലീസ് സ്റ്റേഷനില്‍ കുട്ടിയെ എത്തിക്കുന്നു.