സോഷ്യൽ മീഡിയയിൽ പ്രത്യകിച്ചു ഫേസ്ബുക്കിൽ സ്ത്രീകൾ ഭയക്കുന്ന ഒന്നാണ് ചില പുരുഷന്മാരുടെ ശല്യപ്പെടുത്തലുകൾ. കാണാൻ അല്പം സുന്ദരിയാണെങ്കിൽ ശല്യപ്പെടുത്തൽ കൂടുതൽ അനുഭവിക്കേണ്ടിവരും. അത്രമാത്രം ലൈംഗികദാരിദ്ര്യം പിടിച്ച പുരുഷന്മാർ ആണ് ഇവിടെ അലയുന്നത്. സമൂഹത്തിലെ സകലതും ‘ഇരപിടിയന്ത്രം’ ആയി ഉപയോഗിക്കാൻ ആണ് ചില പുരുഷന്മാർക്ക് താത്പര്യം. ഫേസ്ബുക്കിലെ സ്ത്രീകളിൽ പലരും മെസഞ്ചറുകൾ ഡിലീറ്റ് ചെയ്തിട്ടാണ് ഇരിക്കുന്നത്. കാരണം ഇതുതന്നെ. ഒരുപരിചയവും ഇല്ലാത്തവരെ കാൾ ചെയ്യുമ, അതും ചിലർക്ക് വീഡിയോ കാൾ ആണ് താത്പര്യം. മെസേജുകൾ അയച്ചു ശല്യപ്പെടുത്തുക. റിപ്ലെ നൽകിയില്ലെങ്കിൽ അഹങ്കാരിയെന്നും മൊടയെന്നും പറഞ്ഞു തെറിവിളിക്കുക . ഇതൊക്കെയാണ് സാധാരണ കണ്ടുവരുന്നത്. സ്ത്രീകളുടെ ദുഃഖം മനസ്സിലാക്കണമെങ്കിൽ പുരുഷന്മാർ സ്ത്രീകളുടെ പേരിൽ പ്രൊഫൈൽ ഉണ്ടാക്കണം . അപ്പോൾ അറിയാം ഓരോ സ്ത്രീ അനുഭവിക്കുന്നത് എന്തെല്ലാമെന്ന്. സുരേഷ് കുമാർ കരൂക്കരയുടെ പോസ്റ്റ് വായിക്കാം
സുരേഷ് കുമാർ കരൂക്കര
നിങ്ങൾ ഫേക്ക് ഐഡി ഉണ്ടാക്കിനോക്കിയിട്ടുണ്ടോ പെണ്ണിന്റെ പേരിൽ. ഇല്ലെങ്കിലൊന്ന് ഉണ്ടാക്കിനോകണം ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്. എന്തെന്നാൽ… ഒരു ആണ് എത്രത്തോളം ഒരു പെണ്ണിന്റെ മുന്നിൽ തരംതാഴുന്നു എന്ന് ആരോടും ചോദിക്കാതെയും ആരും അറിയാതെയും സ്വയം മനസ്സിലാക്കാൻ ഏറ്റവും നല്ലൊരു മാർഗമാണ് ഒരു പെൺകുട്ടിയുടെ പേരിൽ എഫ്ബി അക്കൗണ്ട് ഉണ്ടാക്കൽ….
ഈ ഐഡിയിൽ യിൽ അത്യാവശ്യം ഫ്രണ്ട് അയാൽ മെസേജുകളെല്ലാം താനെ വന്നോണ്ടിരിക്കും.Hi … Hello… Evide…. Entha mindathe… Jadayanoo…. എന്നിങ്ങനെ നീളും ചോദ്യങ്ങൾ.ഈ മെസേജസ് എല്ലാം അയക്കുന്നവർക് മനസ്സിലാവുന്നില്ല താൻ ഈ ചോദിക്കുന്നതെല്ലാം ഒരാണിനോടാണെന്നും ഇത് വായിക്കാൻ പോവുന്നത് ഒരാണാണെന്നും.
ഈ മെസേജുകളെല്ലാം കാണുമ്പോ സാമാന്യ ബോധമുള്ള ഏതൊരാണിനും തോന്നും ഇതുപോലെ ഞാൻ എത്ര പേർക് മെസേജുകൾ അയച്ചിട്ടുണ്ടാവുമെന്ന് അങ്ങനെ തോന്നിയെങ്കിൽ ഒന്ന് ചിന്തിച്ചുനോക്കൂ ഒരു പെണ്ണിന്റെ മുമ്പിൽ നമ്മളെല്ലാം എത്രത്തോളം തരംതാഴ്ന്നുപോയി എന്ന്.നമ്മൾ എഫ്ബിയിൽ കാണുന്നതാണ് ഓരോ സ്ത്രി ഐഡിയിലും പോസ്റ്റ് ചെയ്യുന്നത് മെസഞ്ചർ ഇല്ല … ആരും മെസേജ് ചെയ്യണ്ട .ഫ്രണ്ട് റിക്വസ്റ്റ് അക്സെപ്റ്റു ചെയ്തതിനർത്ഥം ഇൻബോക്സിലേക് സ്വാഗതം എന്നല്ല… എന്നിങ്ങനെയുള്ള പോസ്റ്റുകൾ.
ഈ പോസ്റ്റുകാണുമ്പോൾ നമ്മളിൽ അധികംപേരും വിചാരിക്കുന്നത് അവളൊരു അഹങ്കാരിയാണ് അല്ലെങ്കിൽ അവൾക് ജാഡയാണ് എന്നൊക്കെയാവും.എങ്കിൽ ഞാൻ മനസ്സിലാക്കിയടുത്തോളം അവർക്ക് ജാടയോ അഹങ്കാരമോ ഒന്നുമല്ല.ഞാനടക്കമുള്ള നമ്മൾ ആണുങ്ങൾ അവർക്കു msg അയച്ചും call ചെയ്തും.. ഒരുപാട് ശല്യം ഉണ്ടാകുന്നതുകൊണ്ടുമാത്രമാണ് അവർക്കു ഇങ്ങനൊരു പോസ്റ്റ് എഴുതേണ്ടി വരുന്നത്.msg അയക്കുന്നത് ഒരു കുറ്റമായിട്ട് ഞാൻ കാണുന്നില്ല കാരണം ഞാനും അയക്കാറുണ്ട് … പക്ഷെ നമ്മളയക്കുന്ന ഒന്നോരണ്ടോ മെസേജസിന് റീപ്ലേ വന്നില്ലെങ്കിൽ പിന്നെയും പിന്നെയും അയച്ചു നമ്മുടെ വില നമ്മളായിട്ട് കളയരുത്.
90% ആണും ആഗ്രഹിക്കുന്ന ഒന്നാണ് സ്ത്രി സൗഹൃദം.അതുപോലെതന്നെ പെണ്ണ് തിരിച്ചും ആഗ്രഹിക്കുന്നുണ്ട്.പക്ഷെ പെണ്ണിനെ സംബന്ധിച്ചെടുത്തോളം ആഗ്രഹങ്ങൾ അടക്കിപിടിക്കാൻ അവർ സമൂഹത്തിൽ നിന്ന് തന്നെ സ്വയം പഠിക്കും കാരണം അവളൊരു പെണ്ണാണ്. അതുകൊണ്ട് ആണിനോട് അങ്ങോട്ട് കേറി സംസാരിക്കാനും കൂടുതൽ സംസാരിക്കാനും അവരൊന്ന് മടിക്കും. പരിചയമില്ലാത്ത ആണിനോട് സംസാരിക്കാനുള്ള പേടി അവരിലുണ്ടാക്കിയത് നമ്മൾ തന്നെയാണ് പല പല രീതികളിൽ പെണ്ണിന്റെ ജീവിതം നശിപ്പിക്കുന്നത് നമ്മൾ കേട്ടതും കണ്ടതുമാണ്.
ഓൺലൈൻ വഴി പരിചയപ്പെട്ട് ഇഷ്ടം നടിച്ചു അവരുടെ ജീവൻ പോലും ഇല്ലാണ്ടാവുന്ന രീതിയിൽ അവരെ പീഡിപ്പിക്കുന്നത് നമ്മൾ വായിച്ചതാണ്.ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കുന്നത് ഒരാണാണെങ്കിൽ.അത് വാർത്തയാവുമ്പോൾ ഓരോ പെണ്ണും ഭയക്കുന്നത് സമൂഹത്തിലുള്ള മൊത്തം ആൺ വർഗ്ഗത്തെയാണ്.
അതുകൊണ്ട് ആദ്യം പെണ്ണിന് ആണിനോടുള്ള ഭയം മാറ്റി ആണിനോടുള്ള വിശ്വാസം വളർത്താൻ ശ്രമിക്കാം നമുക്ക്.
(ഇതിലെഴുതിയ അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരം … അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികം)
പിൻകുറിപ്പ്: സ്ത്രീകളെ വെള്ളപൂശുകയല്ല ഫെയ്ക്ക് ഐഡി ഉണ്ടാക്കി ചാറ്റിങ് ചീറ്റിങ് ആക്കുന്ന വില്ലത്തികളും സോഷ്യൽ മീഡിയായിൽ സുലഭമാണ്.