Entertainment
തലയിൽ മൂന്നു സ്റ്റിച്ചുമായി അഭിനയിച്ച മഞ്ജു മാഡത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല

ഇന്ത്യ കണ്ട ഏറ്റവും നല്ല ക്യാമറാമാന്മാരിൽ ഒരാളാണ് സന്തോഷ് ശിവൻ. അദ്ദേഹം നല്ലൊരു സംവിധായകൻ കൂടിയാണ്. സന്തോഷ്ശിവൻ മഞ്ജു വാര്യരെ നായികയാക്കി ചെയുന്ന പുതിയ സിനിമയാണ് ജാക് & ജിൽ . ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും വൻ വരവേല്പായിരുന്നു. ചിത്രത്തിന്റെ സംഭാഷണ രചയിതാക്കളിൽ ഒരാളായ സുരേഷ് കുമാർ സോഷ്യൽ മീഡിയയിൽ ചെയ്ത പോസ്റ്റാണ് വിഷയം.
മഞ്ജുവാര്യർ എന്ന അഭിനേത്രിയുടെ അർപ്പണ ബോധത്തെയാണ് സുരേഷ് കുമാർ പ്രശംസിക്കുന്നത്. തലയിൽ മൂന്നു തുന്നിക്കെട്ടുമായാണ് മഞ്ജുവാര്യർ അഭിനയിച്ചത്. ഡോകട്ർ വിശ്രമം വേണമെന്ന് പറഞ്ഞിട്ടും തന്റെ തൊഴിലിൽ മാത്രം ശ്രദ്ധിച്ച മഞ്ജുവാര്യരെ അകമഴിഞ്ഞ് പ്രശംസിക്കുകയാണ് സുരേഷ് കുമാർ . അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം.
Suresh Kumar Raveendran
‘ജാക്ക് & ജിൽ’, അവസാന ദിവസത്തെ ഷൂട്ട് നടക്കുന്ന സമയം. തലേദിവസത്തെ ഫൈറ്റ് രംഗത്തിനിടയിൽ സംഭവിച്ച പരിക്ക് (തലയിൽ 3 സ്റ്റിച്ച്) വക വയ്ക്കാതെ, ഒരു ‘സ്പെഷ്യൽ ആക്ഷൻ’ ഉൾപ്പെടെ മണിക്കൂറുകൾ നീണ്ടു നിന്ന മറ്റൊരു ഫൈറ്റ് രംഗം അസാധ്യമായി പെർഫോം ചെയ്തു കഴിഞ്ഞ്, മഞ്ജു മാഡം ലാസ്റ്റ് ഫ്രെയിമിന് പോസ് ചെയ്യുന്നു. ഏതാണ്ട് ഒന്നോ രണ്ടോ മിനിറ്റ് നീണ്ടു നിന്ന നിശബ്ദതയ്ക്കു ശേഷം, ക്യാമറയുടെ പിറകിൽ നിന്ന് സന്തോഷ് സാർ (Santosh Sivan Asc Isc) ഉറക്കെ വിളിച്ചു പറഞ്ഞു, “കട്ട് ഇറ്റ്… ആൻഡ്… “.
“ആൻഡ്?”
“ആൻഡ്…. പാക്കപ്പ്!”
പിന്നെ അവിടെ സംഭവിച്ചത് ‘ഹരിപ്പാട് പൂര’മായിരുന്നു! ഏറെ നേരം നീണ്ടു നിന്ന കരഘോഷം അവിടമാകെയൊരു ഉത്സവപ്രതീതി സൃഷ്ടിച്ചു. നീണ്ട 43 ദിവസത്തെ ആ ഷെഡ്യൂൾ അവസാനിച്ചതിൽ ഒരുപാട് വിഷമം തോന്നി. അവസാന ദിവസത്തെ ഷൂട്ട് മാറ്റി വയ്ക്കേണ്ടി വരുമോ എന്നു പോലും ഭയപ്പെട്ടിരുന്ന സാഹചര്യത്തിൽ, “വിശ്രമം കൂടിയേ തീരൂ” എന്ന ഡോക്ടറിന്റെ നിർദ്ദേശം പോലും വക വയ്ക്കാതെ, ധൈര്യപൂർവ്വം ക്യാമറയ്ക്കു മുന്നിലെത്തിയ മഞ്ജു മാഡത്തിന്റെ ആ ഒരു മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അപ്പോൾ അവിടെ മുഴങ്ങി കേട്ട കരഘോഷത്തിന്റെ പകുതിയും ആൾക്കു വേണ്ടിയുള്ളതായിരുന്നു!
‘സന്തോഷ് ശിവൻ + മഞ്ജു വാരിയർ’ കോമ്പിനേഷൻ എന്നത് എല്ലാക്കാലവും സംഭവിക്കുന്ന ഒന്നല്ല എന്ന ഉൾബോധത്തോടൊപ്പം ഇരുവരുടെയും പ്രൊഫഷണൽ സമീപനത്തിന്റെ പാരമ്യതയും ചേരുമ്പോൾ, ആ ദിവസത്തെ ആ ഒരു സെഷൻ, ‘ജാക്ക് & ജിൽ’ ക്രൂവിനെ സംബന്ധിച്ച് ഒരിക്കലും മറക്കാൻ കഴിയാത്തൊരു അനുഭവമാണ്. മെയ് 20’ന് സ്ക്രീനിൽ ഓരോ രംഗവും തെളിയുമ്പോൾ, മനസ്സിൽ അതാത് രംഗങ്ങളുടെ പിറകിലെ രസകരമായ അനുഭവങ്ങളും തെളിയും, ഉറപ്പാണ്. കാത്തിരിക്കുന്നു… ❤❤❤
[Image – പാക്കപ്പ് പറഞ്ഞതിന് ശേഷമുള്ള ഫോട്ടോ സെഷനിൽ മാഡത്തോടൊപ്പം. ഫോട്ടോ എടുത്തത് ബിജിത്ത് ബ്രോ (Bijith Dharmadam)]
ജാക്ക് & ജിൽ ട്രെയിലർ :
ജാക്ക് & ജിൽ ടീസർ :
കിം കിം കിം പാട്ട് :
1,677 total views, 4 views today